പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോതി റദ്ദാക്കി: ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്ക് എതിരെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായിരുന്ന രാഹുൽ ഗോപാൽ നൽകിയ ഹർജി കോടതി അംഗീകരിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യയും പരാതിക്കാരിയുമായ യുവതിയും ഹർജി നൽകിയിരുന്നു. ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു.
രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധന ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന് പീഡിന കേസിൽ എഫ് ഐ ആർ റദ്ദാക്കിക്കാണ്ടുള്ള ഉത്തരവിൽ കോടതി പറയുന്നു. നേരത്തെ ഇരുവർക്കും കൗൺസിലിംഗ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ് ഓഗസ്റ്റിൽ സമർപ്പിച്ചിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്.

കോഴിക്കോട് സ്വദേശിയായ രാഹുൽ എറണാകുളം നോർത്ത് പറവൂർ സ്വദേശിയെ ആണ് വിവാഹം ചെയ്തത്. രാഹുലിന്റെ വീട്ടിൽ യുവതിയുടെ
ബന്ധുക്കൾ എത്തിയപ്പോൾ യുവതിക്ക് മർദ്ദനമേറ്റതായി കാണുകയും ചെയ്യുകയായിരുന്നു. പിന്നാലെ യുവതിയും കുടുംബവും പോലീസിൽ പരാതി നൽകി. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയുമാണ് രാഹുലിനെതിരെ കേസെടുത്തത്. പിന്നാലെ വധ ശ്രമത്തിനും കേസെടുത്തു. കേസ് വന്നതോടെ രാഹുൽ ജർമനിയിലേക്ക് കടന്നു. ഇതിനിടെ തന്നെ ഭർത്താവ് മർദ്ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുലും കോടതിയെ സമീപിച്ചു
താൻ ഭാര്യയെ മർദ്ദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്നു തർക്കം സംസാരിച്ച് തീർത്തുവെന്നുമാണ് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ രാഹുൽ പറഞ്ഞത്. ഇക്കാര്യം ശരി വെച്ച് ഭാര്യയും സത്യവാങ്മൂലം നൽകി. തങ്ങൾക്കിടയിൽ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നുവെന്നും അതെല്ലാം പറഞ്ഞുതീർത്തുവെന്നും ഭർത്താവിനൊപ്പം ജീവിക്കാനാണ് താലപര്യമെന്നും പറഞ്ഞ് യുവതിയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഭർത്താവിനെതിരായ കേസ് റദ്ദാക്കണമെന്നും ഭർത്താവ് തന്നെ മർദ്ദിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണകളുടെ പുറത്താണ് ആരോപണം ഉന്നയിച്ചതെന്നും യുവതി പറഞ്ഞു. പിന്നീട് വീട് വിട്ടിറങ്ങിയ യുവതി വീട്ടുകാർക്കൊപ്പം പോകാനില്ലെന്നും വ്യക്തമാക്കിയിരുന്നു. ജർമനിയിൽ ആയിരിക്കുമ്പോഴാണ് തനിക്കെതിരായുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്. പരാതിക്കാരിയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതോടെ കോടതി ഇക്കാര്യം അനുഭാവ പൂർവം പരിഗണിക്കുകയായിരുന്നു.












Click it and Unblock the Notifications