കുരിശ് നീക്കിയതില്‍ ക്രൈസ്തവ സഭയ്ക്കു പറയാനുള്ളത്....അപ്പോള്‍ പിണറായി ആരായി ?

  • Written By:
Subscribe to Oneindia Malayalam

തൊടുപുഴ: പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭ രണ്ടു തട്ടില്‍. ഒരു വിഭാഗം ഇതിനെ അനുകൂലിച്ച് രംഗത്തുവന്നപ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ദേവികുളം സബ് കളക്ടറുടെ നേതൃത്തിലുള്ള സംഘമാണ് സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചു മാറ്റിയത്.

അനുകൂലിച്ചു

യാക്കോബായ സഭയും സിറോ മലബാര്‍ സഭയുമാണ് കുരിശ് പൊളിച്ചു മാറ്റിയതിനെ അനുകൂലിച്ചു രംഗത്തുവന്നത്. കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചു മാറ്റിയതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും റവന്യു മന്ത്രിക്കും അഭിവാദ്യമര്‍പ്പിച്ചു യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലേസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ക്രിസ്തു സന്തോഷിക്കും

കുരിശ് നീക്കം ചെയ്തതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നുണ്ടാവുക യേശു ക്രിസ്തുവായിരിക്കുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലേസ് ഫേസ്ബുക്കില്‍ കുറിച്ചു. അധിനിവേശത്തിന്റെ സമീപകാലത്തെ ഉദാഹരണമാണ് പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ച കുരിശെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൈയേറിയ ഭൂമിയില്‍ കുരിശല്ല ആരാധനാലയം സ്ഥാപിച്ചാലും നീക്കം ചെയ്യപ്പെടേണ്ടതാണെന്നു സിറോ മലബാര്‍ സഭാ വക്താവ് ജിമ്മി പൂച്ചക്കാട്ട് വ്യക്തമാക്കി.

എതിര്‍ത്തു

പാപ്പാത്തിച്ചോലയിലെ കുരിശ് തകര്‍ത്തതില്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. കുരിശ് തകര്‍ത്തത് സര്‍ക്കാര്‍ നയമാണോയെന്നു വ്യക്തമാക്കണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ വര്‍ഗീസ് കള്ളിക്കാട്ട് ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് സംഭവം ഓര്‍മപ്പെടുത്തുന്ന രീതിയിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം രംഗത്തുവന്നു

കുരിശ് പൊളിച്ചുനീക്കിയ ശേഷം റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരേ ഏറ്റവുമാദ്യം രംഗത്തു വന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളുമായിരുന്നു. അതിനു ശേഷമാണ് ക്രൈസ്ത സഭ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

കുരിശ് സ്ഥാപിച്ചത്

സര്‍ക്കാര്‍ ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത് ആരാണെന്നതായിരുന്നു നേരത്തേയുള്ള ചോദ്യം. ക്രിസ്ത്യന്‍ വിശ്വാസികളുടെ സംഘടനയായ സ്പിരിറ്റ് ഇന്‍ ജീസസാണ് ഇതിനു പിന്നിലെന്നു ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കുരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയതോടെയാണ് ഈ അഭ്യൂഹം അവസാനിച്ചത്.

ആ ഭൂമി

പാപ്പാത്തിക്കര സ്വദേശിയായ മരിയന്‍ സൂസേ എന്നയാളുടെ കൈവശമുള്ള ഭൂമിയാണിതെന്നാണ് സ്പിരിറ്റ് ഓഫ് ജീസസ് സംഘടനയുടെ അധികൃതര്‍ പറയുന്നത്. തലമുറകളായി സൂസേയുടെ കുടുംബം ഇവിടെയാണ് താമസിക്കുന്നത്. ഈ ഭൂമിക്ക് പട്ടയം ലഭിക്കാന്‍ 1994ല്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തതായും ഇവര്‍ വ്യക്തമാക്കുന്നു.

English summary
pappathichola issue some christian groups support revenue departments action.
Please Wait while comments are loading...