കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീഷ്മയുടെ ക്രിമിനൽ ബുദ്ധി; സാവധാനം എങ്ങനെ കൊല്ലാമെന്ന് റിസര്‍ച്ച് നടത്തി, ഗൂഗിളില്‍ തിരഞ്ഞത്

Google Oneindia Malayalam News

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി ഗ്രീഷ്മ. ഷാരോണിനെ സാവധാനം വിഷം നല്‍കി എങ്ങനെ കൊലപ്പെടുത്താമെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. ഇതിലൂടെയാണ് വേദനസംഹാരി ഗുളിക അമിതമായ അളവില്‍ ചെന്നാല്‍ വൃക്കകള്‍ തകരാറിലാകുമെന്നും പിന്നീട് മരണത്തിലേക്ക് നയിക്കുമെന്നും കണ്ടെത്തിയത്. ഇക്കാര്യം ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു.

1

കഷായത്തില്‍ കീടനാശിനി കലര്‍ത്തുന്നതിന് മുമ്പ് ജ്യസില്‍ വേദനസംഹാരി ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കിയെന്നും ഇത് ഷാരോണിന് നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗ്രീഷ്മയുടെ അച്ഛന് ഇ എസ് ഐ ആശുപത്രിയില്‍ നിന്ന് ലഭിച്ച ചില ഗുളികകള്‍ വെള്ളത്തില്‍ അലിയിച്ച് ശേഷമാണ് ജ്യൂസില്‍ കലര്‍ത്തിയത്.

2

ഇത് ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് ഷാരോണിന് നല്‍കിയത്. എന്നാല്‍ കയ്പ്പുകാരണം ഷാരോണ്‍ ജ്യൂസ് കുടിക്കാതെ തുപ്പിക്കളയുകയായിരുന്നു. പഴകിയ ജ്യൂസ് ആയിരിക്കുമെന്നാണ് ഗ്രീഷ്മ അന്ന് ഷാരോണിനോട് പറഞ്ഞത്. അതേസമയം, ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം. ഷാരോണ്‍ പഠിച്ച കോളേജില്‍ എത്തിച്ച് ഗ്രീഷ്മയെ തെളിവെടിപ്പ് നടത്തിയിരുന്നു.

3

ഷാരോൺ കേസ്: 'തെളിവ് നശിപ്പിച്ചു'; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾഷാരോൺ കേസ്: 'തെളിവ് നശിപ്പിച്ചു'; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ

താലികെട്ടിയ ശേഷം തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോമില്‍ ഷാരോണും ഗ്രീഷ്മയും മുറിയെടുത്ത് താമസിച്ചിരുന്നു. ഈ ടൂറിസ്റ്റ് ഹോമിലും ഇന്നലെ തെളിവെടുപ്പ് നടന്നു. മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടി ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായാണ് വീട്ടില്‍ വിളിച്ച് വരുത്തി ഗ്രീഷ്മ കൊലപാതകം നടത്തിയത്.

4

ഗ്രീഷ്മ നല്‍കിയ കഷായം കഴിച്ച ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഗ്രീഷ്മയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കീടനാശിനിയാണ് ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത് ഷാരോണിന് കുടിക്കാന്‍ നല്‍കിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കഷായമുണ്ടാക്കിയ പൊടിയും കീടനാശിനി കലര്‍ത്തിയ പാത്രങ്ങളും അടക്കം വീട്ടില്‍ നിന്ന് കണ്ടെടുത്ത് പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

5

ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പ്, ശാസ്ത്രഞ്ജര്‍ പറയുന്നത്ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പ്, ശാസ്ത്രഞ്ജര്‍ പറയുന്നത്

അതേസമയം, കൊല്ലപ്പെട്ട ഷാരോണിന് ഡിഗ്രീ പരീക്ഷയില്‍ ഉന്നത വിജയം നേടിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിഎസ്സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ഷാരോണ്‍. നെയ്യൂരിലെ സ്വകാര്യ കോളേജിലെ ഷാരോണിന്റെ അധ്യാപകരും സുഹൃത്തുക്കളുമാണ് പരീക്ഷാ ഫലം വീട്ടുകാരെ വിളിച്ച് അറിയിച്ചത്. ഷാരോണ്‍ ബിരുദ പരീക്ഷ വിജയിച്ചതായുളള വിവരം സഹോദരന്‍ ഷിമോണ്‍ രാജ് ആണ് അറിയിച്ചത്.

6

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയെ കൂടാതെ അമ്മയും അമ്മാവനും പ്രതികളാണ്. ഇവരാണ് തെളിവ് നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ചത്. അമ്മയും അമ്മാവനും ചേര്‍ന്നാണ് തെളിവ് നശിപ്പിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്‍കി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

7

എന്താണ് എന്റെ അയോഗ്യത? അംഗത്വം നിഷേധിക്കാൻ ചെയ്ത തെറ്റെന്ത്?'; സിപിഐ ബന്ധം ഉപേക്ഷിച്ച് എംഎ നിഷാദ്എന്താണ് എന്റെ അയോഗ്യത? അംഗത്വം നിഷേധിക്കാൻ ചെയ്ത തെറ്റെന്ത്?'; സിപിഐ ബന്ധം ഉപേക്ഷിച്ച് എംഎ നിഷാദ്


സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ ഇക്കാര്യം അമ്മയോടും അമ്മാവനോടും പറയുന്നത്. തുടര്‍ന്ന് കഷായ പാത്രമടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടില്‍ ഇവ ഉപേക്ഷിച്ചുവെന്നാണ് അമ്മയുടേയും അമ്മാവന്റേയും മൊഴി.മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

English summary
Parassala Sharon Raj Murder Case: Greeshma Googled how to kill slowly by poisoning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X