ലൈസോള്‍ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം: ജീപ്പില്‍ വെച്ച് ഛർദ്ദി, ആ നീക്കവും തന്ത്രപൂർവ്വം
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച് പറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. തെളിവെടുപ്പ് ഉള്‍പ്പടേയുള്ള നടപടികള്‍ക്കായി കൊണ്ടുപോവുന്നതിന് തൊട്ടുമുമ്പ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു പ്രതിയുടെ ആത്മഹത്യാ ശ്രമം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിക്ക് ഛർദ്ദിച്ചതോടെയാണ് പൊലീസിന് ആത്മഹത്യാ ശ്രമം എന്ന സംശയം ഉണ്ടായത്.
സ്റ്റേഷനിലെ ബാത്ത്റൂമില്‍ ശുചീകരണത്തിന് ഉപയോഗിക്കുന്ന അണുനാശിനിയായ ലൈസോള്‍ പ്രതിയെടുത്ത് കുടിക്കുകയായിരുന്നു. അവശനിലയിലായ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അപകടാവസ്ഥയില്ലെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

ഷാരോണ്‍ വധവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിയും ഗ്രീഷ്മയുടേയും രക്ഷിതാക്കളുടേയും ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം പുലർച്ചെ ഒന്നരയോടെയായിരുന്നു പ്രതിയെ തിരുവനന്തപരും റൂറല്‍ ഓഫീസില്‍ നിന്നും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. വിശ്രമത്തിന് ശേഷം രാവിലെ വീണ്ടും റൂറല്‍ എസ്പി ഓഫീസിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിലായിരുന്നു.

എസ്പി ഓഫീസിലേക്ക് കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് പ്രതി ബാത്ത്റൂമില്‍ പോവണമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ സ്റ്റേഷന് പുറത്തെ ബാത്ത് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് അകത്ത് സൂക്ഷിച്ചിരുന്ന അണുനാശിനി ഗ്രീഷ്മ എടുത്ത് കുടിക്കുകയായിരുന്നു.

ബാത്ത്റൂമില്‍ നിന്നും പുറത്തിറങ്ങിയ ഗ്രീഷ്മയ്ക്ക് ശാരീരിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തനിയെ നടന്നായിരുന്നു പൊലീസ് ജീപ്പില്‍ കയറിയത്. എന്നാല്‍ ജീപ്പില്‍ കയറി അല്‍പ്പ സമയത്തിനകം തന്നെ പ്രതി ഛർദ്ദിക്കാന്‍ തുടങ്ങി. പെട്ടെന്ന് തന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു.
Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

പ്രതിയുടെ ഭാഗത്ത് നിന്നും ഇത്തരം നീക്കങ്ങളുണ്ടാവുമെന്ന് മനസ്സിലാക്കിയ പൊലീസ് ഇക്കാര്യങ്ങളില്‍പ്പടെ അതീവ ശ്രദ്ധയിലായിരുന്നു. എന്നാല്‍ റൂറല്‍ എസ്പി ഓഫീസിലേക്ക് പുറപ്പെടുന്നത് തൊട്ടുമുമ്പ് ബാത്ത്റൂമില്‍ പോവണമെന്ന് പ്രതി പറഞ്ഞപ്പോള്‍ വേണ്ട പരിശോധനങ്ങള്‍ നടത്താന്‍ പൊലീസിന് സാധിച്ചില്ല.

അറസ്റ്റിന് ശേഷം പ്രതിയെ പാറശാലയിലെ വീട്ടിലുള്‍പ്പടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനിരിക്കെയാണ് ആത്മഹത്യ ശ്രമം ഉണ്ടാവുന്നത്. ഇതോടെ തെളിവെടുപ്പ് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഇന്ന് നടക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഇന്നലെ എട്ടുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ഷാരോണിന്റെ കൊലപാതകത്തിലെ തന്റെ പങ്ക് ഗ്രീഷ്മ തുറന്ന് പറഞ്ഞത്.

ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചെങ്കിലും കൃത്യത്തില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഷാരോണിന് നല്‍കിയ വിഷത്തിന്റ ബാക്കി ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചത് കേസില്‍ നിർണ്ണായകമാണ്. വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തമായ മൊഴികളാണ് ഗ്രീഷ്മ നല്‍കിയിരിക്കുന്നത്. തെളിവുകളേക്കുറിച്ച് പൊലീസിന് കൂടുതല്‍ മനസ്സിലാക്കാനുമുണ്ട്. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായിരുന്നു പൊലീസ് നീക്കം. ഇതിനിടയിലാണ് പ്രതിയുടെ അപ്രതീക്ഷിതമായ ആത്മഹത്യ ശ്രമം.












Click it and Unblock the Notifications