കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂര്‍ പീഡനം:രക്ഷതേടി മുഖ്യന് ഇരയുടെ കത്ത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വടക്കന്‍ പറവൂരില്‍ അച്ഛനും അമ്മയും ചേര്‍ന്ന് ജീവിതം നശിപ്പിച്ച പെണ്‍കുട്ടിക്ക് ഇപ്പോഴും ദുരിതം. തന്റെ ജീവിതം നശിപ്പിച്ച കുറ്റവാളികള്‍ ജാമ്യം നേടി സുഖമായി ജീവിക്കുമ്പോള്‍, താനിപ്പോഴും തടവറക്കുള്ളിലാണെന്ന് പെണ്‍കുട്ടി. തന്നെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.

എത്രയും പെട്ടെന്ന് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി തന്നെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് രക്ഷിക്കണം എന്നാണ് പെണ്‍കുട്ടിയുടെ അപേക്ഷ. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍പണം നല്‍കാത്തതിനാല്‍ കേസ് വീണ്ടും നീണ്ടുപോവുകയാണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.

Gang Rape

രണ്ട് വര്‍ഷത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് പോലും നടപ്പിലായിട്ടില്ല. നാല്‍പതിലധികം കേസുകളില്‍ ഇനിയും വിചാരണ നടക്കാനുണ്ട്. അങ്ങനെയെങ്കില്‍ തന്റെ ജീവിതം ഒബ്‌സര്‍വേഷന്‍ ഹോമില്‍ തന്നെ തീരുമെന്ന ഭയവും പെണ്‍കുട്ടി കത്തില്‍ പങ്കുവക്കുന്നുണ്ട്.

ഒബ്‌സര്‍വേഷന്‍ ഹോമിലെ ദുരിതവും കത്തില്‍ വെളിപ്പെടുത്തുന്നു. നാല്‍പക് പേര്‍ക്ക് കഴിയാവുന്ന പുനരധിവാസ കേന്ദ്രത്തില്‍ 120 ഓളം അന്തേവാസികള്‍ ഉണ്ടത്രെ. ഒബ്‌സര്‍വേഷന്‍ ഹോമില്‍ വച്ച് പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി ഒരു അന്തേവാസി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

14 വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ എത്തിക്കുന്നത്. 18 വയസ്സിന് മുകളില്‍ അവിടെ താമസിപ്പിക്കില്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ പെണ്‍കുട്ടിയ അവിടെ തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. പതിനാലാം വയസ്സില്‍ പ്രതികളില്‍ നിന്ന് അനുഭവിച്ച ദുരിതത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ കോടതിയില്‍ അനുഭവിക്കുന്നതെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.

ഫെബ്രുവരി ആദ്യ വാരത്തില്‍ തന്നെ പെണ്‍കുട്ടിയുടെ കത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ നടപടി ഒന്നും ആയിട്ടില്ല.

English summary
Paravoor sex racket case; victim writes letter to Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X