കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍വതിക്ക് ലിപ്ലോക്ക് ആകാം, കുടവയറാക്കാം; പിന്നെ മമ്മൂട്ടിക്ക് എന്താ, നടിക്കുള്ള ചുട്ടമറുപടി

ഐഎഫ്എഫ്‌കെ വേദിയില്‍ നടന്ന ഓപണ്‍ ഫോറത്തിലാണ് നടി പാര്‍വതി മമ്മൂട്ടിക്കെതിരേ ആഞ്ഞടിച്ചത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് ചുട്ട മറുപടിയുമായി സംവിധായകൻ | Oneindia Malayalam

മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രമായ കസബയെയും രൂക്ഷമായി വിമര്‍ശിച്ച യുവനടി പാര്‍വതിക്ക് നേരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പാര്‍വതിക്കെതിരേ പൊങ്കാല തകൃതിയായിരിക്കുന്നതിനിടെ സംവിധായകന്‍ ജയന്‍ വന്നേരി ശക്തമായ ഭാഷയില്‍ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒരു തരത്തില്‍ നടിക്കുള്ള മറുപടിയാണ് സംവിധായകന്‍ പറഞ്ഞതെങ്കില്‍ മറ്റൊരു തരത്തില്‍ കലയെ എങ്ങനെ സമീപിക്കണമെന്ന ഉപദേശം കൂടിയായിയിരുന്നു അത്. മ.ചു.ക എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയന്‍.

ജോലിയോട് കൂറും സത്യസന്ധയും പുലര്‍ത്തുന്ന ഒരാള്‍ ചെയ്യേണ്ടത് എന്താണോ അത് മാത്രമേ കസബ എന്ന ചിത്രത്തില്‍ രാജന്‍ സക്കറിയ കഥാപാത്രത്തതിലൂടെ മമ്മൂട്ടി ചെയ്തിട്ടുള്ളൂ. മമ്മൂട്ടി അത്തരത്തില്‍ ഒരു പോലീസ് ഓഫീസറായത് ആ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിച്ചതിലൂടെയാണെന്ന് കൂടി ഓര്‍മിപ്പിക്കുകയാണ് ജയന്‍ വന്നേരി. പാര്‍വതിക്കുള്ള മറുപടിയായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

പ്രിയപ്പെട്ട പാര്‍വതി

പ്രിയപ്പെട്ട പാര്‍വതി

താങ്കളോടുള്ള എല്ലാ സ്‌നേഹവും സൗഹൃദവും ആദരവും നിലനിര്‍ത്തി കൊണ്ടുതന്നെ പറയട്ടെ. മമ്മൂട്ടിയെ കുറിച്ചുള്ള താങ്കളുടെ വിമര്‍ശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയി. കാരണം, താങ്കള്‍ പറഞ്ഞത് പോലെ മമ്മൂട്ടി എന്ന മഹാനടന്‍ വേഷം കൊണ്ടും ഭാഷ കൊണ്ടും സ്വഭാവം കൊണ്ടും അനേകം വ്യത്യസ്തകഥാപാത്രങ്ങള്‍ ചെയ്ത ഒരു നടനാണ്.

ലോക സിനിമയില്‍ ഇങ്ങനെ ഒരാളുണ്ടാകില്ല

ലോക സിനിമയില്‍ ഇങ്ങനെ ഒരാളുണ്ടാകില്ല

ഒരുപക്ഷെ ലോക സിനിമയില്‍ തന്നെ ഇത്രയധികം വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത ഒരു നടനുണ്ടാവില്ല. ഒരു നടന്‍ അല്ലെങ്കില്‍ നടി ഒരു കഥാപാത്രമാകുമ്പോള്‍, ആ കഥാപാത്രത്തിന്റെ സ്വഭാവവും രൂപവും പെരുമാറ്റവും ഉള്‍കൊള്ളാന്‍ കഠിനമായി പരിശ്രമിക്കുകയും സത്യസന്ധത കാണിക്കുകയും ചെയ്യും. അപ്പോഴാണ് നടന്‍ / നടി എന്ന വ്യക്തിയില്‍ നിന്ന് കഥാപാത്രമായി മാറിയ നടനെ / നടിയെ നമ്മള്‍ സ്‌നേഹിക്കന്നതും ആരാധിക്കുന്നതും.

കഥാപാത്രത്തിന്റെ സ്വഭാവം

കഥാപാത്രത്തിന്റെ സ്വഭാവം

അങ്ങനെ ഒരു കഥാപാത്രമാകുമ്പോള്‍ അയാള്‍ കള്ളനോ കൊലപാതകിയോ വ്യഭിചാരിയോ രാഷ്ട്രീയക്കാരനോ പോലീസുകാരനോ സാഹിത്യകാരനോ അധ്യാപകനോ എന്ന് വേണ്ട ആ കഥാപാത്രം എന്താണോ അയാളുടെ സ്വഭാവമെന്താണോ അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിക്കും.

രാജന്‍ സക്കറിയയെ പറ്റി

രാജന്‍ സക്കറിയയെ പറ്റി

ഒരു ക്രിമിനല്‍ പോലീസുകാരന്‍ ഒരിക്കലും ആദര്‍ശശുദ്ധിയുള്ള പോലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജന്‍ സക്കറിയ അത്തരം ഒരു ക്രിമിനല്‍ ഓഫീസറാണ്. അയാള്‍ സ്ത്രീ വിഷയത്തില്‍ തത്പരനുമാണ്. അപ്പോള്‍ അയാള്‍ അങ്ങനെയെ പെരുമാറു. മമ്മൂട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജന്‍ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടന്‍ മാത്രമാണ് മമ്മുട്ടി.

കുടവയറും ലിപ്‌ലോക്കും

കുടവയറും ലിപ്‌ലോക്കും

പാര്‍വതി... താങ്കള്‍ ഒരു സിനിമക്ക് വേണ്ടി, അതിലെ കഥാപാത്രത്തിന് വേണ്ടി എന്തു മാത്രം കഠിനാധ്വാനവും മുന്നൊരുക്കവും സത്യസന്ധതയും കാണിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് നന്നായറിയാം. കാഞ്ചനമാലക്ക് വേണ്ടി ശരീരഭാരം കൂട്ടിയതും സമീറക്ക് വേണ്ടി കുടവയര്‍ ആക്കിയതും മരിയാനില്‍ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമര്‍പ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകര്‍ക്കുണ്ട്.

ഒരു നടന്റെ സ്വാതന്ത്ര്യമാണ്

ഒരു നടന്റെ സ്വാതന്ത്ര്യമാണ്

അതേ സമര്‍പ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടന്‍ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തിനും നല്‍കിയത്. പിന്നെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യണോ വേണ്ടയോ എന്നത് ഒരു നടന്റെ സ്വാതന്ത്ര്യമാണ്. തീരുമാനമാണ്. ഒരേ അച്ചില്‍ വാര്‍ത്തെടുത്ത സദാചാരനിഷ്ഠനായ നായകന്‍മാരെ മാത്രം അഭിനയിക്കുന്നതിലല്ലല്ലോ, ഒരു നടനിലെ അഭിനയ പാടവത്തെ ചൂഷണം ചെയ്യാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോഴല്ലെ ഒരു നടന്‍ ഉണ്ടാകുന്നതും വിജയിക്കുന്നതും നമ്മള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നതും.

നമ്മളെന്താണെന്ന് ഒാര്‍ക്കണം

നമ്മളെന്താണെന്ന് ഒാര്‍ക്കണം

ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ഭാസ്‌ക്കര പട്ടേലരും മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയും രാജന്‍ സക്കറിയയും ആകുമ്പോള്‍ തന്നെ ബാലന്‍ മാഷും മാധവനുണ്ണിയും വല്യേട്ടനും ഡേവിഡ് നൈനാനും ആകാന്‍ മമ്മൂട്ടി എന്ന അതുല്യപ്രതിഭക്ക് കഴിയും. അതാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന നടന്‍. അങ്ങനെയുള്ള അദ്ദേഹത്തെ കേവലം ഒരു കഥാപാത്രത്തിന്റെ പേരില്‍ ഇത്രയും വലിയൊരു സദസ്സില്‍ വിമര്‍ശിക്കുമ്പോള്‍ നമ്മളെന്താണെന്നും നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഒന്നോര്‍ക്കണം.

എന്‍.ബി:

എന്‍.ബി:

എല്ലാ സ്ത്രീകളും മദര്‍ തെരേസ്സയും എല്ലാ പുരുഷന്‍മാരും മഹാത്മ ഗാന്ധിയുമാകുന്ന കാലത്ത് സിനിമയിലും നമുക്ക് അത്തരം നായകനും നായികയും വേണമെന്ന് വാദിക്കാം. അതുവരേക്കും ഇന്നത്തെ മനഷ്യരും അവരുടെ കഥയും സിനിമയാകുമ്പോള്‍ ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും. അതൊക്കെ വെറും കഥകളാണെന്നും സിനിമയാണെന്നും തിരിച്ചറിയാനുള്ള ബോധമുണ്ടാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞാണ് സംവിധായകന്റെ പോസ്റ്റ് അവസാനിക്കുന്നത്.

പാര്‍വതി പരസ്യമായി പറഞ്ഞു

പാര്‍വതി പരസ്യമായി പറഞ്ഞു

ഐഎഫ്എഫ്‌കെ വേദിയില്‍ നടന്ന ഓപണ്‍ ഫോറത്തിലാണ് നടി പാര്‍വതി മമ്മൂട്ടിക്കെതിരേ ആഞ്ഞടിച്ചത്. ആദ്യം സിനിമയുടെ പേരെടുത്ത് പറയാതെയാണ് പാര്‍വതി വിമര്‍ശിച്ചത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരം കസബയുടെ പേരെടുത്ത് പറഞ്ഞും പാര്‍വതി വിമര്‍ശിച്ചു.

പാര്‍വതിയുടെ വാക്കുകള്‍

പാര്‍വതിയുടെ വാക്കുകള്‍

ഞാന്‍ അടുത്തിടെയിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടി വന്ന ചിത്രമാണ്. ഒരു മഹാനടന്‍ സീനില്‍ സ്ത്രീകളോട് അപകീര്‍ത്തിപരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്- ഇതായിരുന്നു പാര്‍വതി പറഞ്ഞതിലെ വിവാദ ഭാഗങ്ങള്‍.

English summary
Parvathy against Mammootty Movie Kasaba: Director Jayan Vanneri Response,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X