Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിനെ നടുക്കിയ വീട്ടമ്മയുടെ കൊല; പ്രതി ഭര്‍ത്താവ് തന്നെ, 17 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ട്വിസ്റ്റ്

തിരുവല്ല : 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ടയെ നടുക്കിയ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്. വീട്ടമ്മയുിടെ കൊലപാതക കേസില്‍ 17 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റിലായിരിക്കുകയാണ്. 2006 മേയ് 26ന് വൈകീട്ടാണ് പുല്ലാട് വടക്കേക്കവല വടക്കേച്ചട്ടുക്കുളത്ത് സി ജനാര്‍ദ്ദനന്‍ നായരുടെ ഭാര്യ രമാദേവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് .

കേസില്‍ വര്‍ഷങ്ങല്‍ക്ക് ശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. റിട്ട. പോസ്റ്റ് മാസ്റ്ററാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ജനാര്‍ദ്ദനന്‍ നായര്‍. ആദ്യം കേസില്‍ സംഭവം നടക്കുന്ന സമയത്ത് ഇവരുടെ വീടിനോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണം നടത്തിവന്ന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. പിന്നീട് തമിഴ്‌നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

kerala

ഇയാളെയും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. എന്നാല്‍ ഒടുവില്‍ ആ സ്ത്രീയെ കഴിഞ്ഞ വര്‍ഷം ആ സ്ത്രീയെ തെങ്കാശിയില്‍ വച്ച് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കുടുക്കിയത്. ഇവരുടെ മൊഴി പ്രകാരം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല .

ഭക്ഷണം കഴിക്കുന്ന മുറിയിലാണ് രമാദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുവാളുപോലെ ചൂണ്ടുള്ളതും മൂര്‍ച്ചയുള്ളതുമായ ആയുധമാണ് ഉപയോഗിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കേസ് ലോക്കല്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ നായര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വഴി തെറ്റിക്കാന്‍ പ്രതി പല തവണ ശ്രമിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ക്രൈം ബ്രാഞ്ച് എസ് പിയായിരുന്ന എന്‍ രാജന്റെ നിര്‍ദ്ദേശാനുസരണം ഡി വൈ എസ് പി കെ ആര്‍ പ്രതീകിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജ്, സബ് ഇന്‍സ്‌പെക്ടര്‍ വില്‍സന്‍ ജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്. എ എസ് ഐ ഷാനവാസ്, ഷിബു , നൗഷാദ്, അനുരാഗ് മുരളീധരന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+