പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് അന്ത്യശാസനം; അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണം...
വിജിലന്‍സിന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ രേഖകള്‍ വിഎസ് അച്യുതാനന്ദന്‍ കോടതിക്ക് കൈമാറി.
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ദ്രുത പരിശോധന റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് വിജിലന്‍സിന് കോടതി അന്ത്യശാസനം നല്‍കി. കേസെടുക്കാന്‍ എന്തുകൊണ്ടാണ് വൈകുന്നതെന്നും കോടതി വിജിലന്‍സിനോട് ചോദിച്ചു. രേഖകള്‍ കൈമാറുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെയും കോടതി വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദ്രുതപരിശോധന 2016ല്‍ ആരംഭിച്ചിട്ടും കേസെടുക്കാന്‍ വൈകുന്നതാണ് കോടതി പ്രധാനമായും വിജിലന്‍സിനോട് ഉന്നയിച്ച ചോദ്യം. അതേസമയം, വിജിലന്‍സിന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ രേഖകള്‍ വിഎസ് അച്യുതാനന്ദന്‍ കോടതിക്ക് കൈമാറി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണും ഒപ്പിട്ട രേഖകളാണ് വിഎസ് കോടതിയില്‍ ഹാജരാക്കിയത്. ഈ രേഖകള്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ആറു പേരെ പ്രതി ചേര്‍ത്താണ് വിഎസ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പാറ്റൂരിലെ വാട്ടര്‍ അതോറിറ്റിയുടെ സര്‍ക്കാര്‍ ഭൂമി കൈയേറി ഫഌറ്റ് നിര്‍മ്മിക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹായം നല്‍കിയെന്നാണ് ആരോപണം.


Click it and Unblock the Notifications