കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ പിസി ചാക്കോ; ബിജെപിയിലേക്കില്ല, ലക്ഷ്യം ഇടതുമുന്നണി, നീക്കങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു പിസി ചാക്കോ പാര്‍ട്ടിവിട്ടത്. കേരളത്തിലെ നേതൃത്വത്തിന്റെ ഗ്രൂപ്പ് പോരില്‍ മനം മടുത്താണ് പിസി ചാക്കോ രാജിവച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്നും തന്റെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹം എന്‍ഡിയിലേക്ക് പ്രവേശിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹം ഇടതുമുന്നണിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പില്‍
കേരളത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പിസി ചാക്കോ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സീറ്റ് നല്‍കുന്നതിന് കേരളത്തിലെ നേതാക്കള്‍ തയ്യാറായില്ല. ഇതാണ് രാജി തീരുമാനത്തിന് കാരണം എന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസ് കേരളത്തില്‍ ഇല്ലെന്നും എ, ഐ ഗ്രൂപ്പുകളാണ് കേരളത്തിലുള്ളതെന്നും പിസി ചാക്കേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഗ്രൂപ്പുകളി
കേരളത്തില്‍ നിന്ന് വരുന്നവര്‍ കൊണ്ടുവരുന്ന ഗ്രൂപ്പ് ലിസ്റ്റിന് അംഗീകാരം കൊടുക്കുകയാണ് ഹൈക്കമാന്റ് ചെയ്യുന്നത്. ജനാധിപത്യ വിരുദ്ധമാണിതെല്ലാം. ഇതിന് ഹൈക്കമാന്റ് അംഗീകാരം നല്‍കുന്നു എന്നത് തന്നെ മടുപ്പിച്ചു. കേരളത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ സാധിക്കൂ. അതിന് സാധ്യമല്ലാത്തതു കൊണ്ടാണ് രാജിവെക്കുന്നതെന്നും പിസി ചാക്കോ പറഞ്ഞിരുന്നു.

എന്‍ഡിഎയിലേക്കോ
പിസി ചാക്കോ പാര്‍ട്ടി വിട്ടതിന് പിന്നാലെ അദ്ദേഹം എന്‍ഡിയിലേക്ക് പ്രവേശിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. കൂടാതെ അദ്ദേഹത്തെ ബിജെപിയില്‍ എത്തിക്കാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ടോ വടക്കന്‍ വഴി
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ടോം വടക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ടോം വടക്കന്‍ വഴി ചാക്കോയെ ബിജെപിയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഭാവി കാര്യങ്ങല്‍ തീരുമാനിച്ചിട്ടല്ല രാജി തീരുമാനം എടുത്തതെന്നായിരുന്നു ചാക്കോയുടെ മറുപടി.

ലക്ഷ്യം ഇടതുമുന്നണി
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹം ഇടത് മുന്നണിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. എന്‍സിപി വഴിയാകും അദ്ദേഹം ഇടത് മുന്നണിയില്‍ എത്തുക. ഇതുമായി ബന്ധപ്പെട്ട് പിസി ചാക്കോ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും.

വാതില്‍ തുറന്നിട്ട് എന്‍സിപി
പിസി ചാക്കോ കോണ്‍ഗ്രസ് വിട്ട സമയത്ത് തന്നെ അദ്ദേഹത്തിനായി എന്‍സിപി വാതില്‍ തുറന്നിട്ടിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് ഒറു വിഭാഗം അദ്ദേഹത്തെ എന്‍സിപിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. കൂടാതെ ശരദ് പവാറുമായി ഏറ്റവും അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന നേതാവാണ് പിസി ചാക്കോ.

ചാക്കോയുടെ വരവ് ഊര്‍ജം നല്‍കും
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയായി എന്‍സിപി മാറുകയാണ്. ഈ സാഹചര്യത്തില്‍ പിസി ചാക്കോയുടെ വരവ് ഊര്‍ജം നല്‍കുമെന്നാണ് ദേശീയ- സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ചാക്കോയെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ എല്ലാ നീക്കങ്ങളും എന്‍സിപിയില്‍ നടക്കുന്നുണ്ട്.

കുറ്റപ്പെടുത്തല്‍
അതേസമയം, എന്‍സിപിയില്‍ പിളര്‍പ്പിന് ഇടയാക്കിയ പാലാ സംഭവത്തില്‍ പിസി ചാക്കോയുടെ ഇടപെടല്‍ ഉണ്ടായെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് സംശയമുണ്ടായിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ ചാക്കോയ്‌ക്കെതിരെ കുറ്റപ്പെടുത്തലുണ്ടായിരുന്നു. പാലാ സീറ്റിന്‍രെ പേരില്‍ എന്‍സിപി ഇടത് മുന്നണി വിടാന്‍ ഒരുങ്ങിയെങ്കിലും അവസാന നിമിഷം ശരദ് പവാര്‍ പിന്മാറുകയായിരുന്നു.

ചാക്കോയുടെ ഉപദേശം
ഇടത് മുന്നണി ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്ന ഉപദേശം ശരദ് പവാറിന് നല്‍കിയത് പിസി ചാക്കോയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ ചാക്കോയ്ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് എസ് വിട്ടിട്ടും തനിക്കൊപ്പം പ്രവര്‍ത്തിച്ചവരുമായി ചാക്കോ ബന്ധം സ്ഥാപിച്ചിരുന്നെന്നാണ് സൂചന.

എന്‍സിപിക്ക് ഗുണം മാത്രം
ചാക്കോയുടെ വരന് എന്‍സിപിക്ക് ഗൂണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. നേതൃത്വ നിരയില്‍ തന്നെ അര്‍ഹമായ സ്ഥാനം നല്‍കി സ്വീകരിക്കുമെന്നാണ് സൂചന. ചാക്കോയുടെ വരവ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഞെട്ടല്‍ തന്നെയായിരിക്കും.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം












Click it and Unblock the Notifications