മാണി നാലുകോടി രൂപ വാങ്ങിയെന്ന് പിസി ജോർജ്! തെളിവുകളുണ്ട്, ധൈര്യമുണ്ടെങ്കിൽ മാണിക്ക് കേസ് കൊടുക്കാം

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: ബാർക്കോഴ കേസുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ്(എം)ന്റെ അന്വേഷണ റിപ്പോർ‍ട്ട് തള്ളി പിസി ജോർജ് എംഎൽഎ. കെഎം മാണി ഒരു കോടിയല്ല, നാലുകോടി രൂപയാണ് വാങ്ങിയതെന്നും, അതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ മാണിക്ക് കേസു കൊടുക്കാമെന്നും പിസി ജോർജ് വെല്ലുവിളിച്ചു.

പള്ളികൾ അനവധി, പക്ഷേ ബാങ്ക് വിളിക്കുന്നത് ഒരു പള്ളിയിൽ നിന്ന് മാത്രം! വീണ്ടും ഒരു മലപ്പുറം മോഡൽ...

ഫസലിനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് ഭാര്യ മറിയം!സുബീഷിനെ വിശ്വാസം,ആർഎസ്എസുകാർക്ക് ശത്രുതയില്ല...

ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് കെഎം മാണി ഓരോ ദിവസവും ഓരോ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്. ബാർക്കോഴ ആരോപണവുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ടിന് കടലാസിന്റെ വില പോലുമില്ലെന്നും പിസി ജോർജ് പ്രതികരിച്ചു.

pcgeorge

ബാർക്കോഴ ആരോപണവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കെഎം മാണിയെ കുടുക്കിയതിന് പിന്നിൽ ഉമ്മൻചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ
മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കാത്തതാണെന്നാണ് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്.

രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, ബിജു രമേശ്, ജോസഫ് വാഴയ്ക്കൻ, പിസി ജോർജ്, ജേക്കബ് തോമസ് ഐപിഎസ്, എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പാർട്ടിയുടെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഐപിഎസ് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് എസ്പി സുകേശനെ കൊണ്ട് കെഎം മാണിക്ക് എതിരെ റിപ്പോർട്ട് നൽകിയതെന്നും, ഉമ്മൻചാണ്ടിക്ക് ഇതേക്കുറിച്ചെല്ലാം അറിവുണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

English summary
pc george against kerala congress report and km mani.
Please Wait while comments are loading...