കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കോണ്‍ഗ്രസ് മാണി മൂന്നു മാസത്തിനകം ഇല്ലാതാകുമെന്ന് പിസി ജോര്‍ജ്

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം പോഷക സംഘടനയായ യൂത്ത് ഫ്രണ്ടില്‍ നിന്നും മകന്‍ ഷോണ്‍ ജോര്‍ജിനെ പുറത്താക്കിയതിന് പിന്നാലെ പിസി ജോര്‍ജ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഇതേ നിലയില്‍ പോയാല്‍ പാര്‍ട്ടി മൂന്നു മാസത്തിനകം ഇല്ലാതാകുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. മാണിയും ബന്ധുക്കളും കുറച്ചു പിരിവുകാരും മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

PC George

ചൊവ്വാഴ്ചയാണ് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ടില്‍ നിന്നും പുറത്താക്കിയത്. കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണിയെ വിമര്‍ശിച്ചതിനാണ് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്നു ഷോണിനെ പുറത്താക്കിയതെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു.

യൂത്ത്ഫ്രണ്ട് ഉഡായിപ്പ് പ്രസ്ഥാനമായി മാറിയെന്ന് ഷോണ്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. ഷോണ്‍ ജോര്‍ജിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത വൈസ് പ്രസിഡന്റ് പ്രവീണ്‍ ഉള്ളാട്ട്, ആന്റണി മാര്‍ട്ടിന്‍ ജോസഫ്, റിജോ വാളാന്തറ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.

ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും പിസി ജോര്‍ജിനെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ജോര്‍ജിനെ പുറത്താക്കിയാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെട്ട് മറ്റൊരു പാര്‍ട്ടി രൂപീകരിക്കുമെന്ന ഭയം മൂലമാണ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിട്ടും ജോര്‍ജിനെ പുറത്താക്കാന്‍ കെ എം മാണി മടിക്കുന്നത്.

English summary
pc george's son Shaun George expelled from Youth Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X