കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിന് കഷ്ടകാലമോ? പ്രസംഗിക്കാന്‍ അനുവദിച്ചില്ല, സ്റ്റേജിലേക്ക് ഇരച്ചുകയറാന്‍ ശ്രമം

Google Oneindia Malayalam News

കൊല്ലം: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധം. എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പിസി ജോര്‍ജ്. ഈ വേളയില്‍ ഒരു വിഭാഗം എസ്എന്‍ഡിപി പ്രവര്‍ത്തകരെത്തുകയും പിസി ജോര്‍ജിനെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് പൂഞ്ഞാറല്ല എന്നായിരുന്നു അവരുടെ താക്കീത്.

മുമ്പും പിസി ജോര്‍ജ് പ്രസംഗക്കാന്‍ നില്‍ക്കവെ പ്രതിഷേധം കാരണം പ്രസംഗം അവസാനിപ്പിക്കേണ്ടി വന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അടുത്തിടെ അദ്ദേഹം നടത്തുന്ന പല പ്രസ്താവനകളും വര്‍ഗീയമാണെന്ന് ആക്ഷേപം ശക്തമായിരിക്കെയാണ് കൊല്ലത്തെ സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ...

രാജിക്ക് പിന്നാലെ അടുത്ത വെടി പൊട്ടിച്ച് അലി അക്ബര്‍; 'അത് സംഭവിക്കാന്‍ പാടില്ലാത്തത്', സിനിമയോ?രാജിക്ക് പിന്നാലെ അടുത്ത വെടി പൊട്ടിച്ച് അലി അക്ബര്‍; 'അത് സംഭവിക്കാന്‍ പാടില്ലാത്തത്', സിനിമയോ?

1

ശങ്കേഴ്‌സ് ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ രാപ്പകല്‍ സമരം നടക്കുന്നുണ്ട്. ഇവിടെ പ്രസംഗിക്കാനാണ് പിസി ജോര്‍ജ് എത്തിയത്. സമരക്കാരുടെ ക്ഷണം സ്വീകരിച്ചാണ് പിസി ജോര്‍ജ് എത്തിയത്. എന്നാല്‍ ഈ വേളയില്‍ മറ്റുചില പ്രചാരണങ്ങള്‍ ശക്തിപ്പെട്ടിരുന്നു. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

2

പിസി ജോര്‍ജ് എത്തിയത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രസംഗിക്കാനാണ് എന്നായിരുന്നു പ്രചാരണം. പ്രതിഷേധവുമായി എത്തിയവരും ഇക്കാര്യം തന്നെയാണ് ചൂണ്ടിക്കാട്ടിയത്. വെള്ളപ്പള്ളി നടേശനെ അപമാനിക്കാനെത്തിയ പിസി ജോര്‍ജിനെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

3

പിസി ജോര്‍ജ് പ്രസംഗിക്കാന്‍ ഒരുങ്ങവെയാണ് ഒരുകൂട്ടം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയത്. യൂണിയന്‍ കൗണ്‍സിലര്‍ ഇരവിപുരം സജീവന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവര്‍ വേദിയിലേക്ക് കയറാന്‍ ശ്രമിച്ചു. പിടിച്ചുമാറ്റാന്‍ പോലീസ് ഇടപെട്ടു. ഇതോടെ ആകെ ബഹളമായി. തുടര്‍ന്ന് പിസി ജോര്‍ജ് പ്രസംഗിക്കാതെ വേദി വിട്ടുപോകുകയായിരുന്നു.

4

ഇത് പൂഞ്ഞാറല്ല, എസ്എന്‍ഡിപി യോഗത്തിന്റെ ആസ്ഥാനമായ കൊല്ലമാണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം. ഇവിടെ വന്ന് വെള്ളാപ്പള്ളി നടേശനെതിരെ സംസാരിക്കാന്‍ പിസി ജോര്‍ജിനെ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. യോഗം ജനറല്‍ സെക്രട്ടറിയെ അപമാനിച്ചാല്‍ വിവരം അറിയുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇനിയും നിന്നാല്‍ സാഹചര്യം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോെട പിസി ജോര്‍ജ് വേദി വിട്ടിറങ്ങി.

ട്രംപിന് സൗദി ശരിക്കും പണി കൊടുത്തതാണോ? സമ്മാനങ്ങള്‍ സകലതും വ്യാജം!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ട്രംപിന് സൗദി ശരിക്കും പണി കൊടുത്തതാണോ? സമ്മാനങ്ങള്‍ സകലതും വ്യാജം!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

5

നിമയസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തവെ ഒരുവിഭാഗം കൂകി വിളിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. പിസി ജോര്‍ജ് തിരിച്ചു ദേഷ്യത്തോടെ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ പ്രസംഗം നിര്‍ത്തി പോകുകയാണ് അന്നും പിസി ജോര്‍ജ് ചെയ്തത്. പിസി ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ഒരു വിഭാഗം പൂഞ്ഞാറില്‍ ശ്രമിച്ചു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

6

നാദിര്‍ഷ ഒരുക്കുന്ന ഈശോ എന്ന സിനിമക്കെതിരെയും പിസി ജോര്‍ജ് അടുത്തിടെ രംഗത്തുവന്നിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു ആവശ്യം. ക്രൈസ്തവരെ കളിയാക്കുന്നതാണ് ഇത്തരം നീക്കങ്ങള്‍. സിനിമ ആ പേരില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടേ പേര് മാറ്റുമെന്നും ഇല്ലെന്നുമുള്ള സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു.

ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

7

2016ല്‍ ഇടത്-വലത് മുന്നണികളുടെ പിന്‍ബലമില്ലാതെയാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ മല്‍സരിച്ചതും ജയിച്ചതും. അന്ന് എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ചെറുകക്ഷികളുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. തുടര്‍ന്ന് 28000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. ഇത്തവണ എസ്ഡിപിഐയും അദ്ദേഹത്തെ കൈവിട്ടു. തുടര്‍ന്ന് പിസി ജോര്‍ജ് സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ തോറ്റു. ഇടതുപക്ഷമാണ് പൂഞ്ഞാറില്‍ ഇത്തവണ ജയിച്ചത്.

Recommended Video

cmsvideo
വീണ ജോർജിനെക്കുറിച്ച് അശ്ലീല സംഭാഷണം നടത്തിയ പിസി ജോർജിനെതിരെ കേസ്

English summary
PC George Can not Speech due to SNDP Workers Protest in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X