പിസി ജോര്‍ജ് കളത്തിലിറങ്ങും; 14000 വോട്ടിന്റെ വെല്ലുവിളി, ഷോണ്‍ ജോര്‍ജും, വേറിട്ട കാഴ്ച
കോട്ടയം: ബിജെപി ദേശീയ സമിതി അംഗം പിസി ജോര്‍ജ് ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. ആദ്യം മല്‍സരിക്കാനില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ പിസി ജോര്‍ജ് പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് പിന്നീട് മാറ്റി പറഞ്ഞത്. മല്‍സരിക്കുന്നെങ്കില്‍ പൂഞ്ഞാര്‍ തന്നെയാകുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ബിജെപി നേതൃത്വം ഇദ്ദേഹത്തോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പുതിയ വിവരം.
ഷോണ്‍ ജോര്‍ജ് പാലാ മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത നേതാക്കളെയും പ്രമുഖ വ്യക്തികളെയും കണ്ട് പ്രചാരണത്തിന് അനൗദ്യോഗികമായി തുടക്കമിടുകയും ചെയ്തു. പിസി ജോര്‍ജ് കൂടി മല്‍സരിച്ചാല്‍ കേരളത്തില്‍ മറ്റൊരു അപൂര്‍വ തിരഞ്ഞെടുപ്പിനാണ് വരുന്ന മാസങ്ങള്‍ സാക്ഷിയാകുക. അച്ഛനും മകനും തൊട്ടടുത്ത മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന അപൂര്‍വത.

1996 മുതല്‍ പിസി ജോര്‍ജ് തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. കഴിഞ്ഞ തവണയാണ് പിസി ജോര്‍ജിന് അടിതെറ്റിയത്. കേരള കോണ്‍ഗ്രസ് നേതാവ് സെബ്യാസ്റ്റിയന്‍ കുളത്തുങ്കല്‍ ആണ് പൂഞ്ഞാറില്‍ നിന്ന് ജയിച്ചത്. മുസ്ലിം മത വിഭാഗത്തിനെതിരായ വര്‍ഗീയ പ്രസ്താവനകളാണ് അന്ന് പിസി ജോര്‍ജിന് തിരിച്ചടിയായത്.
എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം പിസി ജോര്‍ജ് നിന്നിട്ടുണ്ട്. ആര്‍ക്കൊപ്പം നിന്നാലും പൂഞ്ഞാറില്‍ നിന്ന് പിസി ജോര്‍ജ് തന്നെയായിരുന്നു ജയിച്ചിരുന്നത്. ഒടുവില്‍ ഇരുപക്ഷവും ചേരാതെ ജനപക്ഷം പാര്‍ട്ടി രൂപീകകിച്ച് മല്‍സരിച്ചപ്പോഴും പിസി ജോര്‍ജ് ജയിച്ചു. എന്നാല്‍ വര്‍ഗീയ പ്രസ്താവനകള്‍ തുടര്‍ച്ചയായതോടെ പിസി ജോര്‍ജിനെതിരെ മണ്ഡലത്തില്‍ പ്രതിഷേധം കനത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു.
ഒറ്റയ്ക്കായാലും കരുത്ത് കാട്ടി പിസി ജോര്‍ജ്
തനിച്ച് മല്‍സരിച്ചിട്ടും പിസി ജോര്‍ജ് 42000ത്തോളം വോട്ടുകള്‍ പിടിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. എല്‍ഡിഎഫിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് പ്രതിനിധി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മല്‍സരിക്കുകയും 58668 വോട്ടുകള്‍ നേടുകയും ചെയ്തു. എന്നാല്‍ പിസി ജോര്‍ജ് 41851 വോട്ട് പിടിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒറ്റയ്ക്ക് നിന്ന് ഇത്രയും വോട്ട് പിടിച്ചതിനാല്‍ മണ്ഡലത്തില്‍ പിസി ജോര്‍ജിന് സ്വാധീനമുണ്ട് എന്നു തന്നെയാണ് മനസിലാകുന്നത്.
അതാണ് ഇത്തവണയും പിസി ജോര്‍ജ് മല്‍സരിക്കണം എന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെടാന്‍ കാരണം. മാത്രമല്ല, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കൂടിയാണ് പിസി ജോര്‍ജ്. മകന് മല്‍സരിക്കുന്നത് കാര്യമാക്കേണ്ടെന്നും രണ്ടുപേരും മല്സരിക്കട്ടെ എന്നുമാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായമത്രെ. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പിസി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുമില്ല.
42000ത്തോളം വോട്ട് തനിച്ച് മല്‍സരിച്ചപ്പോള്‍ പിസി ജോര്‍ജിന് ലഭിച്ചു. കഴിഞ്ഞ തവണ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസിന്റെ എംപി സെന്‍ ആണ് മല്‍സരിച്ചത്. ഇദ്ദേഹം 3000 വോട്ടാണ് പിടിച്ചത്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയില്‍ മല്‍സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയിലേക്ക് എത്താന്‍ 14000 വോട്ടുകള്‍ മതിയാകും. ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന് പിസി ജോര്‍ജും വിശ്വസിക്കുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ











Click it and Unblock the Notifications