കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20000 ഭൂരിപക്ഷം പ്രതീക്ഷിച്ചു; വോട്ട് ചോര്‍ന്ന ഇടം കണ്ടെത്തി പിസി ജോര്‍ജ്... യുഡിഎഫ് പിരിച്ചുവിടാം

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും തനിച്ച് മല്‍സരിച്ച് ശക്തി തെളിയിക്കാന്‍ ഇറങ്ങിയ പിസി ജോര്‍ജിന് അടിതെറ്റി എന്ന് തിരഞ്ഞെടുപ്പ് ഫലം. 35000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നായിരുന്നു പിസി ജോര്‍ജ് പ്രചാരണ കാലത്ത് പറഞ്ഞത്. 2016ല്‍ നേടിയ 28000 ഭൂരിപക്ഷം മറികടന്ന് കുതിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ പിസി ജോര്‍ജ് 15000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്താണ് ഇത്രയും ദയനീയമായ തോല്‍വിക്ക് കാരണം. പിസി ജോര്‍ജ് തന്നെ പറയുന്നു...

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

പിസി നേരത്തെ പറഞ്ഞത്

പിസി നേരത്തെ പറഞ്ഞത്

മുസ്ലിം വിഭാഗത്തിന്റെ വോട്ട് കിട്ടാന്‍ സാധ്യത കുറവാണെന്ന് പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഒരു വിഭാഗം തനിക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചതാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍ നിന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

ബൂത്ത് തല വിവരം

ബൂത്ത് തല വിവരം

ഏപ്രില്‍ ആറിനായിരുന്നു കേരളത്തില്‍ വോട്ടെടുപ്പ്. പിന്നീട് ഒരു മാസത്തോളം കഴിഞ്ഞ ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. ഈ വേളയില്‍ മറ്റു സ്ഥാനാര്‍ഥികളെ പോലെ പിസി ജോര്‍ജും തനിക്ക് കിട്ടാനിടയുള്ളതും നഷ്ടമാകാന്‍ സാധ്യതയുള്ളതുമായ വോട്ടുകള്‍ പരിശോധിച്ചിരുന്നു. ബൂത്ത് തലത്തിലുള്ള വിവരങ്ങളും അദ്ദേഹം ശേഖരിച്ചു.

20000 വോട്ടിന്റെ ഭൂരിപക്ഷം

20000 വോട്ടിന്റെ ഭൂരിപക്ഷം

ബൂത്ത് പ്രസിഡന്റുമാര്‍ നല്‍കിയ വിവരം അടിസ്ഥാനക്കി പിസി ജോര്‍ജിന് ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു. 20000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു പിസി ജോര്‍ജിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ ലഭിച്ചതില്‍ നിന്നും 8000 വോട്ടുകള്‍ കുറയുമെന്നും പ്രതീക്ഷിച്ചിരുന്നു. അക്കാര്യത്തില്‍ കണക്ക് ശരിയായെങ്കിലും ലഭിച്ച വോട്ടുകള്‍ കണക്കുകൂട്ടിയതില്‍ പാളി.

പണി പാളിയത് ഇവിടെ

പണി പാളിയത് ഇവിടെ

കാഞ്ഞിരപ്പള്ളി താലൂക്കിലെ ചില പഞ്ചായത്തുകളില്‍ നിന്ന് പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ലെന്ന് പിസി ജോര്‍ജ് പറയുന്നു. അത് പിസി ജോര്‍ജ് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, മറ്റു കണക്കുകൂട്ടലുകളില്‍ പിഴവുണ്ടായില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

 എല്‍ഡിഎഫിന് 70 സീറ്റ്

എല്‍ഡിഎഫിന് 70 സീറ്റ്

പിണറായിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം ഇത്രയും കുതിപ്പ് നടത്തുമെന്ന് പിസി ജോര്‍ജ് പ്രതീക്ഷിച്ചിരുന്നില്ല. എല്‍ഡിഎഫിന് 70 സീറ്റ് കിട്ടുമെന്നായിരുന്നു പിസി കരുതിയത്. യുഡിഎഫിന് 68ഉം. എന്നാല്‍ എല്‍ഡിഎഫ് കുതിപ്പ് ആരെയും അമ്പരപ്പെടുത്തി. പടയോട്ടം നിന്നത് 99 സീറ്റിലാണ്.

കഷ്ടമാണ് ജോസിന്റെ കാര്യം

കഷ്ടമാണ് ജോസിന്റെ കാര്യം

ജോസ് കെ മാണിക്ക് പക്വത കുറവാണ്. ഇടുക്കിയില്‍ മല്‍സരിച്ച റോഷി അഗസ്റ്റിനെ പാലായില്‍ മല്‍സരിപ്പിക്കണമായിരുന്നു. ജോസ് നില്‍ക്കേണ്ടത് കടുത്തുരുത്തിയിലാണ്. എന്നാല്‍ അദ്ദേഹം പാലായില്‍ മല്‍സരിച്ച് ജയിക്കാമെന്ന് കരുതി. അത് അഹങ്കാരമാണ്. തോല്‍ക്കുകയും ചെയ്തുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

യുഡിഎഫ് പിരിച്ചുവിടാം

യുഡിഎഫ് പിരിച്ചുവിടാം

യുഡിഎഫ് പിരിച്ചുവിടുന്നതാണ് നല്ലത്. ഇനി അവര്‍ക്ക് രക്ഷയില്ല. രമേശ് ചെന്നിത്തല പറയുന്നത് ശരിയാണെങ്കിലും കേള്‍ക്കാന്‍ ആള് വേണ്ടേ. മുസ്ലിം ലീഗിന്റെയും കാര്യവും പ്രയാസത്തിലാണ്. അത് കൊണ്ട് മുന്നണി പിരിച്ചുവിടണം. പാര്‍ട്ടികള്‍ മറ്റെതെങ്കിലും മുന്നണിയില്‍ ചേരട്ടെ എന്നും പിസി ജോര്‍ജ് പറയുന്നു.

കെടി ജലീല്‍ സ്പീക്കറായേക്കും; വീണ ജോര്‍ജിനും സാധ്യത, സിപിഎമ്മില്‍ നിന്ന് 13 പേര്‍ മന്ത്രിസഭയിലേക്ക്കെടി ജലീല്‍ സ്പീക്കറായേക്കും; വീണ ജോര്‍ജിനും സാധ്യത, സിപിഎമ്മില്‍ നിന്ന് 13 പേര്‍ മന്ത്രിസഭയിലേക്ക്

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
PC George finds where lost his vote in Poonjar and Demands UDF will be dissolved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X