കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പനും പിസിയും കൂട്ട് കൂടുന്നു? കാപ്പനെ സന്ദർശിച്ച് ഷോൺ ജോർജ്ജ്..വഴിവെട്ടുന്നത് യുഡിഎഫിലേക്ക്?

Google Oneindia Malayalam News

കോട്ടയം; ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനം തദ്ദേശ തിരഞ്ഞെടുപ്പിൽ യാതൊരു ചലനവും സൃഷ്ടിക്കില്ലെന്നായിരുന്നു യുഡിഎഫ് അവകാശപ്പെട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ യുഡിഎഫ് ക്യാമ്പ് ഒന്നടങ്കം ഞെട്ടി. ജോസിന്റെ കൂട്ടുകെട്ടിന്റെ കൂടി പിൻബലത്തിൽ തിരഞ്ഞെടുപ്പ് ഇടതുമുന്നണി തൂത്തുവാരി,യുഡിഎഫ് തകർന്നടിഞ്ഞു.

തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് ഇടതുമുന്നണി. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതിനെ പൂട്ടാനുള്ള ചില നിർണായക നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. പിസി ജോർജ്ജിന്റെ മകൻ ഷോൺ ജോർജ്ജും എൻസിപി നേതാവ് മാണി സി കാപ്പനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ശക്തിയാർജ്ജിച്ച് ജോസ്

ശക്തിയാർജ്ജിച്ച് ജോസ്

തദ്ദേശ തിരഞ്ഞെടുപ്പോടെ കണക്ക് കൂട്ടലുകളെല്ലാം വിജയിച്ച നിലയിലാണ് ജോസ് കെ മാണിയും കൂട്ടരും. തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടി മുന്നണിയിൽ വിലപേശൽ ശക്തി കൂട്ടുക ,ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു ജോസിന്റെ ലക്ഷ്യം. അഭിമനാപ്പോരാട്ടത്തിന് വഴിയൊരുങ്ങിയ കോട്ടയം ജില്ലാ പഞ്ചായത്തും തന്റെ തട്ടകമായ പാലാ നഗരസഭയും പിടിച്ചെടുത്തതോടെ ജോസ് തന്റെ ലക്ഷ്യം വിജയിച്ചു.

ഇനി പാലാ

ഇനി പാലാ

ജില്ലാ പഞ്ചായത്തും നഗരസഭയും മാത്രമല്ല,കോട്ടയം ജില്ലയിൽ ഒന്നടങ്കമുള്ള ഇടതുമുന്നണിയുടെ വിജയത്തിലെ പ്രധാന സ്വാധീന ശക്തിയാകാൻ ജോസിന്റെ കേരള കോൺഗ്രസിന് കഴിഞ്ഞു. ഇതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയെടുക്കാനുള്ള ചരടുവലികളാണ് ജോസ് പക്ഷം നടത്തുന്നത്. പാലാ നിയമസഭ മണ്ഡലമാണ് ജോസിന്റെ അടുത്ത ലക്ഷ്യം.

ഉടക്കി എൻസിപി

ഉടക്കി എൻസിപി

എൻസിപിയുടെ സിറ്റിംഗ് സീറ്റായ പാലാ വിട്ടുകിട്ടണമെന്നാണ് ജോസിന്റേയും കൂട്ടരുടേയും ആവശ്യം. പാലായെന്നത് ജോസിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. മണ്ഡലത്തിൽ വിജയിച്ച് തന്റെ രാഷ്ട്രീയ ഭാവി ഉറപ്പിക്കാനാണ് ജോസ് ഒരുങ്ങുന്നത്. എന്നാൽ എന്തൊക്കെ സംഭവിച്ചാലും പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് ആവർത്തിക്കുകയാണ് എൻസിപി.

പുതിയ ഫോർമുല

പുതിയ ഫോർമുല

നിലവിലെ സാഹചര്യത്തിൽ എൻസിപിയുടെ എതിർപ്പുകളൊന്നും വിലപോകാനുള്ള സാധ്യതകൾ ഇടത് മുന്നണിയിൽ വളരെ കുറവാണെന്ന് പാർട്ടിക്ക് തന്നെ വ്യക്തമാണ്.പാലാ ഏറ്റെടുത്ത് മറ്റെന്തെങ്കിലും ഫോർമുല കാപ്പനും എൻസിപിക്കും മുന്നിൽ വെയ്ക്കാനാകും എൽഡിഎഫ് ഇനി ആലോചിക്കുന്നത്. പാലാ സീറ്റിന്റെ പേരിൽ ഉടക്കി കാപ്പനും കൂട്ടരും മുന്നണി വിട്ടാലും അത് നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് നേതൃത്വം കരുതുന്നുണ്ട്.

 ദേശീയ നേതത്വത്തിന്റെ പിന്തുണ

ദേശീയ നേതത്വത്തിന്റെ പിന്തുണ

അത്തരമൊരു സാഹചര്യമുണ്ടായാൽ കാപ്പനും കൂട്ടരും എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫിലേക്ക് ചേക്കാറാനുള്ള ശ്രമങ്ങൾ എൻസിപി നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ എൻസിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ഇതിന് ഉണ്ടെന്നാണ് അഭ്യൂഹങ്ങൾ.

ഷോൺ-കാപ്പൻ കൂടിക്കാഴ്ച

ഷോൺ-കാപ്പൻ കൂടിക്കാഴ്ച

ഇത്തരം അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരിക്കുകയാണ് ജനപക്ഷംനേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്ജിന്റെ മകൻ ഷോൺ ജോർജും മാണി സി കാപ്പനും തമ്മിലുള്ള കൂടിക്കാഴ്ച.കാപ്പന്റെ വസതിയിലെത്തിയായിരുന്നു ഷോൺ കാപ്പനെ കണ്ടത്.

അട്ടിമറി വിജയം

അട്ടിമറി വിജയം

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി ഷോൺ ജോർജ് മത്സരിച്ച് വിജയിച്ചിരുന്നു.
പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജനവിധി തേടിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഷോൺ ഇവിടെ അട്ടിമറി വിജയം നേടിയത്.

 പാലാ എംഎൽഎയെ

പാലാ എംഎൽഎയെ

അതസമയം പാലാ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ ആയതിനാൽ മാണി സി കാപ്പന്റെ അനുഗ്രഹം വാങ്ങാനും വികസന കാര്യങ്ങളിൽ എംഎൽഎയ്ക്ക് എല്ലാ പിന്തുണയും അറിയുക്കുവാനുമാണ് അദ്ദേഹത്തെ സന്ദർശിച്ചതെന്നാണ് ഷോൺ ജോർജ്ജ് വിശദീകരിച്ചത്.

പരിഹാരം ഉണ്ടാക്കാൻ

മേച്ചാൽ-നെല്ലാപാറ-മൂന്നിലവ് റോഡ്, മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡ്, തീക്കോയി-ചാമപാറ-വെള്ളാനി റോഡ്, തീക്കോയി-തലനാട് റോഡ് ഉൾപ്പടെ റോഡുകളുടെ നവീകരണത്തെ സംബന്ധിച്ച് എം. എൽ. എയുമായി ചർച്ച നടത്തി. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി ഉൾപ്പെടെയുള്ള മലയോര മേഖലയിലെ വലിയ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഒരുമിച്ചുള്ള മുന്നേറ്റം ആവശ്യമാണെന്നും ഷോൺ പറഞ്ഞു.

ചരടുവലിച്ച് ജോർജ്

ചരടുവലിച്ച് ജോർജ്

അതേസമയം നിയമസഭയ്ക്ക് മുൻപ് യുഡിഎഫിലെത്താൻ ചരട് വലി നടത്തുന്ന ജോര്ജിന്റെ നീക്കത്തിന്റെ ഭാഗമായാണ് സന്ദർശനം ഉറ്റുനോക്കപ്പെടുന്നത്. ജോസുമായി ഇടഞ്ഞ് നിൽക്കുന്ന കാപ്പനെ മുന്നിണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ യുഡിഎഫ് നേതത്വം നടത്തുന്നുണ്ട്. കാപ്പനെ പരസ്യമായി ക്ഷണിച്ച് നേതത്വം രംഗത്തെത്തിയിരുന്നു.

നിർണയകമാകും

നിർണയകമാകും

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കാപ്പനെ മുന്നണിയിലെത്തിക്കാനായാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച ജോർജ്ജിന്റെ നിലപാടുകളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില് നിർണാകമായും.

എളുപ്പമാകില്ല

എളുപ്പമാകില്ല

ഈ സാഹചര്യത്തിൽ കോട്ടയം ഉൾപ്പെടെയുള്ള മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ പിസിയുടെ ജനപക്ഷത്തെ ഉൾക്കൊള്ളാൻ യുഡിഎഫ് തയ്യാറായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ജോർജിനെ മുന്നണിയിലെടുക്കുന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്ര എളുപ്പമായേക്കില്ല.

സിപിഎമ്മിൽ നിന്ന് പോകുന്നവർ ലൈറ്റ് ഓഫാക്കി പോകുകയല്ല, ഓഫീസ് തന്നെ ബിജെപിക്ക് കൊടുക്കുകയാണ്;ട്രോളി ബൽറാംസിപിഎമ്മിൽ നിന്ന് പോകുന്നവർ ലൈറ്റ് ഓഫാക്കി പോകുകയല്ല, ഓഫീസ് തന്നെ ബിജെപിക്ക് കൊടുക്കുകയാണ്;ട്രോളി ബൽറാം

പിസി ജോർജ്ജ് എൽഡിഎഫിലേക്കെത്തുമോ?അതോ പൂഞ്ഞാറിൽ നേരിട്ട് ഏറ്റുമുട്ടുമോ? നിലപാട് പറഞ്ഞ് സിപിഎം നേതാവ്പിസി ജോർജ്ജ് എൽഡിഎഫിലേക്കെത്തുമോ?അതോ പൂഞ്ഞാറിൽ നേരിട്ട് ഏറ്റുമുട്ടുമോ? നിലപാട് പറഞ്ഞ് സിപിഎം നേതാവ്

Recommended Video

cmsvideo
ഇതാണ് ജനാധിപത്യം സംഘികളുടേത് മതാധിപത്യവും | Oneindia Malayalam

English summary
PC george MLA's son Shone George met Mani c kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X