ഒരു സംശയവും വേണ്ട, തിരുവനന്തപുരം ബിജെപി തൂത്തുവാരുമെന്ന് പിസി ജോര്‍ജ്ജ്; രണ്ടാമത് എത്തുക ഇടതുമുന്നണി
തിരുവനന്തപുരം: ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ ഭരണം പിടിക്കുകയെന്നതാണ് അവരുടെ പ്രഖ്യാപിത ലക്ഷം. 2015 ല്‍ 35 സീറ്റുകളുമായി രണ്ടാമത് എത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ അത് 50 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് അടക്കമുള്ളവര്‍ ഇത്തവണ മത്സര രംഗത്തുണ്ട്. ബിജെപിയുടെ പ്രതീക്ഷകള്‍ ശരിവെക്കുന്ന തരത്തില്‍ തിരുവനന്തപുരത്ത് ബിജെപി വലിയ വിജയം നേടുമെന്നാണ് ജനപക്ഷം നേതാവ് പിസി ജോര്‍ജും അഭിപ്രായപ്പെടുന്നത്.

പിസി ജോര്‍ജ് പറയുന്നു
നേതാക്കള്‍ വലിയ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ടതുകൊണ്ടൊന്നും കാര്യമില്ലെന്നും വ്യക്തി പ്രഭാവമുള്ള സ്ഥാനാര്‍ത്ഥികളായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും പിസി ജോര്‍ജ് പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ എഡിറ്റേഴ്സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര വലിയ നേതാക്കള്‍ വന്ന് സംസാരിച്ചാലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള സ്ഥാനാര്‍ത്ഥികളാവും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് കൊണ്ടുപോവുക.

ജനം വോട്ട് ചെയ്യുന്നത്
നാട്ടിലറിയപ്പെടുന്ന മികച്ച സ്ഥാനാര്‍ത്ഥികളായാല്‍ കോണ്‍ഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ബിജെപി ആയാലും ജനം അവര്‍ക്ക് വോട്ട് ചെയ്യും. അതില്‍ ഒരു സംശയവും വേണ്ട. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ കാര്യം പറയാം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി തൂത്തുവാരും ഒരോന്നും ഞാന്‍ പഠിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ പിടിക്കും
തിരുവനന്തപുരത്ത് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് തനിക്ക് അവിടുന്ന് കിട്ടിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അവര്‍ തിരുവനന്തപുരം നഗരസഭ പിടിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒന്നാം സ്ഥാനത്ത് ബിജെപിയുണ്ടാവും. സിപിഎം ആയിരിക്കും രണ്ടാം സ്ഥാനത്ത്. യുഡിഎഫ് കഴിഞ്ഞ തവണത്തേത് പോലെ മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍
ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. പതിനാറാം തിയതിയോടെ അത് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പിസി ജോര്‍ജ്ജിന് കിട്ടിയ വിവരം പൂര്‍ണ്ണമായും തെറ്റാണെന്നും തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ പോലും ഇത്തവണ ബിജെപിക്ക് ലഭിക്കില്ലെന്നുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം നേതാവ് ആനന്ദലവട്ടം ആനന്ദന്‍റെ പ്രതികരണം.

യുഡിഎഫ് പരിതാപകകരം
നേരത്തെ ഇതേ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ തന്നെ തിരുവനന്തപുരത്ത് ബിജെപി മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടിരുന്നു. കോര്‍പ്പറേഷനില്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത്. തിരഞ്ഞെടുപ്പ് ഓഫീസുകളിലെല്ലാം നല്ല ആള്‍ക്കൂട്ടമുണ്ട്. ഇടതുമുന്നണിയും മോശമല്ലാത്ത പ്രവര്‍ത്തനം കാഴ്ചവെക്കുന്നു. എന്നാല്‍ യുഡിഎഫ് നില പരിതാപകകരം ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അവകാശപ്പെടുന്നത്
55 ലേറെ സീറ്റുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അവകാശപ്പെടുന്നത്. ഇത് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിക്കുകയെന്നതാണ് ലക്ഷ്യം. കഴിഞ്ഞ തവണ 100 അംഗ ഭരണസമിതിയില്‍ 35 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചപ്പോള്‍ 43 സീറ്റുകളായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയ യുഡിഎഫിന് 21 സീറ്റുകളായിരുന്നു ലഭിച്ചത്.

ഏറ്റവും വലിയ ഒറ്റകക്ഷി
ആര്‍ക്കും കേവല ഭുരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ഇടതുമുന്നണി അധികാരം ലഭിക്കുകയായിരുന്നു. അതേസമയം, ബിജെപി ശക്തമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇത്തവണയും അധികാരം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്. 60 സീറ്റുകള്‍ വരെയാണ് അവരുടെ പ്രതീക്ഷ.

ത്രികോണ മത്സരം
ശക്തമായ ത്രികോണ മത്സരം ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നെങ്കിലും പലയിടത്തും അതുണ്ടായിട്ടില്ലെന്നതാണ് ബിജെപി അനുകൂല ഘടമായി കാണുന്നത്. പലയിടത്തും യുഡിഎഫിന്‍റെ പ്രചാരണം സജീവമായിരുന്നില്ല. ചിലയിടങ്ങളില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയുണ്ടായിട്ടുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ സിപിഎമ്മും യുഡിഎഫും തമ്മിലാണ് ധാരണയെന്നാണ് ബിജെപി ആരോപണം.

നേമത്തും കഴക്കൂട്ടത്തും
നേമത്തും കഴക്കൂട്ടത്തുമാണ് ബിജെപി വലിയ വിജയം പ്രതീക്ഷിക്കുന്നത്. നേമം മേഖലയിലെ മുഴുവന്‍ വാര്‍ഡുകളും തൂത്തുവാരുമെന്നും കഴക്കൂട്ടത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. വട്ടിയൂര്‍ക്കാവില്‍ ആര് മേധാവിത്വം നേടും എന്നത് അനുസരിച്ചാവും കോര്‍പ്പറേഷനില്‍ ആര് ഭരണം നേടും എന്ന് പറയാന്‍ സാധിക്കുക.

വികെ പ്രശാന്തിലൂടെ
ഉപതിരഞ്ഞെടുപ്പില്‍ വികെ പ്രശാന്തിലൂടെ സിപിഎം പിടിച്ച വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി ഇത്തവണ കൂടുതല്‍ വാര്‍ഡുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെ മറികടന്ന് കൂടുതല്‍ മികച്ച വിജയം സ്വന്തമാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞാല്‍ കോര്‍പ്പറേഷനും കൂടെ പോരുമെന്ന് തന്നെയാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. അതേസമയം യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തിയാല്‍ അത് തങ്ങളെ ബാധിക്കുമോയെന്ന ആശങ്ക സിപിഎമ്മിനും ബിജെപിക്കുമുണ്ട്.












Click it and Unblock the Notifications