കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് പിസി, ചുട്ടമറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: പീഡനക്കേസ് നല്‍കിയ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നത് ശരിയാണോ എന്ന ചോദിച്ച മാധ്യമ പ്രവര്‍ത്തകയെ ആക്ഷേപിച്ച് പി സി ജോര്‍ജ്. കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ഷീജയോടാണ് പി സി ജോര്‍ജ് അപമര്യാദയായി പെരുമാറിയത്. നേരത്തെ മാധ്യമങ്ങളെ കാണുമ്പോള്‍ പി സി ജോര്‍ജ് പരാതിക്കാരിയുടെ പേര് പരസ്യമായി പറഞ്ഞിരുന്നു. ഇത് നിയമവിരുദ്ധമല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനെതിരെയാണ് പി സി ജോര്‍ജ് പൊട്ടിത്തെറിച്ചത്.

'പച്ചയായ അർത്ഥം ഒരു മുസല്‍മാനും സിനിമ സുരേഷ് ഗോപി ചിത്രം കാണില്ലെന്നായിരുന്നു'; ജോസ് തോമസ് പറയുന്നു'പച്ചയായ അർത്ഥം ഒരു മുസല്‍മാനും സിനിമ സുരേഷ് ഗോപി ചിത്രം കാണില്ലെന്നായിരുന്നു'; ജോസ് തോമസ് പറയുന്നു

മാധ്യമപ്രവര്‍ത്തകയോട് തന്റെ പേരാണോ പറയേണ്ടത് എന്ന് പറഞ്ഞാണ് പി സി ജോര്‍ജ് അപമാനിച്ചത്. ഇതോടെ വിരല്‍ ചൂണ്ടി മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഷീജ മറുപടി നല്‍കി. ഞാന്‍ ചോദിച്ചതിനുള്ള മറുപടി അതല്ലെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. ഷീജയുടെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്നതിനിടെയാണ് പി സി ജോര്‍ജിന്റെ പ്രതികരണം. പി സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് വനിത കമ്മിഷനും അറിയിച്ചു.

kerala

അതേസമയം, കൈരളി റിപ്പോര്‍ട്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരിച്ച് കെ കെ ശൈലജയും രംഗത്തെത്തി. കൈരളി ടിവി റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പി സി ജോര്‍ജ്ജ് നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്ന് കെ കെ ശൈലജ പറഞ്ഞു.

കേരളത്തിന്റെ പൊതു സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിന് യോജിക്കാത്ത പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. പി സി ജോര്‍ജ്ജിന്റെ പ്രതികരണം തൊഴില്‍ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും സ്ത്രീത്വത്തിന് നേരെയുള്ള അതിക്രമവുമാണ്.

ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം. മാധ്യ പ്രവര്‍ത്തന രംഗത്ത് വളരെ മാന്യവും ധീരവുമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഷീജ. ഇത്തരം ജല്പനങ്ങളെ തൃണവല്‍ഗണിച്ച് മുന്നോട്ടുപോവാന്‍ ഷീജയ്ക്ക് എല്ലാ പിന്‍തുണയുമറിയിക്കുന്നെന്നും കെ കെ ശൈലജ വ്യക്തമാക്കി.

കൈരളി ടിവി റിപ്പോര്‍ട്ടര്‍ എസ് ഷീജയ്‌ക്കെതിരെ പി സി ജോര്‍ജ്ജ് നടത്തിയ അധിക്ഷേപം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു. സ്ത്രീത്വത്തിന് നേരെ തുടര്‍ച്ചയായി അതിക്രമം നടത്തുന്ന വ്യക്തിയാണ് അയാള്‍. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറകണം. സംഭവസ്ഥലത്ത് വച്ച് തന്നെ ഉചിതമായി പ്രതികരിച്ച ഷീജയ്ക്ക് ഐക്യദാര്‍ഢ്യമെന്നും വീണ ജോര്‍ജ് അറിയിച്ചു.

അതേസമയം, പി സി ജോര്‍ജിനെതിരെ പുതിയ പരാതി നല്‍കുമെന്ന് പരാതിക്കാരി അറിയിച്ചു. തന്റെ പേര് വെളിപ്പെടുത്തിയതിന് പുതിയ പരാതി നല്‍കുമെന്ന് പരാതിക്കാരി അറിയിച്ചു. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയാണ് പി സി ജോര്‍ജിനെതിരെ കേസ് നല്‍കിയത്. തുടര്‍ന്ന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് അറസ്റ്റ്.

കഴിഞ്ഞ ഫെബ്രുവരി പത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Recommended Video

cmsvideo
പിസി ജോര്‍ജ് അറസ്റ്റില്‍, പണി കിട്ടിയത് പീഡന ശ്രമത്തില്‍? | *Politics

English summary
PC George objected to journalist's question whether it is right to reveal the name of complainant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X