നോട്ടീസില്‍ പേരില്ല, പിന്നെങ്ങനെയാണ് ഈ അവസരം കിട്ടിയത്; പിസി ജോര്‍ജ്ജ് കുടുങ്ങിയേക്കും
കൊച്ചി: വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. വിദ്വേഷ പ്രസംഗത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ പിസി ജോര്‍ജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്. പിസി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വെണ്ണലയില്‍ മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ വേദിയില്‍ വെച്ചായിരുന്നു പിസി ജോര്‍ജ്ജിന്‍ വിദ്വേഷ പ്രസംഗം.
സമാപന പരിപാടിയുടെ നോട്ടീസില്‍ ജോര്‍ജ്ജിന്റെ പേരുണ്ടായിരുന്നില്ല എന്നിട്ടും എങ്ങനെയാണ് പിസി ജോര്‍ജ്ജിന് ഇത്തരം ഒരു വിദ്വേഷം പ്രസംഗം നടത്താന്‍ അവസരം കിട്ടിയതെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാതിരുന്നിട്ടും എഴുതിത്തയ്യാറാക്കിയ വിദ്വേഷ പ്രസംഗം നടത്താന്‍ പ്രതിക്ക് ആരാണ് അവസരം ഒരുക്കിയത് പരിശോധിക്കണം എന്നും ഇതനുവേണ്ടി പിസി ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

വെണ്ണലയിലെ പരിപാടിയിലേക്ക് പിസി ജോര്‍ജ്ജിനെ വിളിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യത ഉണ്ടെന്നറിഞ്ഞിട്ടാണോ സംഘാടകര്‍ ഇദ്ദേഹത്തെ ക്ഷണിച്ചതെന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് പിസി ജോര്‍ജ്ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 135 എ, 295 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വെണ്ണലയില്‍ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ലഭിച്ച ഉടന്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഇതിനെ പിന്നാലെയാണ് സമാനമായ കേസ് ജോര്‍ജ്ജിനെതിരെ ഉണ്ടായത്. വിദ്വേഷ പ്രസംഗം നടത്താന്‍പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഉള്‍പ്പെടെയുള്ള ജാമ്യ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി പിസി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യം കിട്ടിയതിന് ശേഷവും തന്റെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്.മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോര്‍ജ് മുസ്‌ലിംകളുടെ ഹോട്ടലുകളില്‍ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു. മുസ്ലിങ്ങളുടെ ഹോട്ടലില്‍ വരുന്ന ഇതര മതത്തില്‍പ്പെട്ടവര്‍ക്ക് വന്ധ്യത വരുത്താന്‍ ചായയില്‍ തുള്ളിമരുന്ന് ഒഴിക്കുന്നുണ്ടെന്നുള്‍പ്പെട്ടെയുള്ള വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു പിസി ജോര്‍ജ് നടത്തിയത്.ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 21നാണ് വിധി പറയുന്നത്.












Click it and Unblock the Notifications