Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സിഡിയും ഹാജരാക്കില്ല, ലൈംഗികാരോപണം പോലും മുഖ്യന്‍ കെട്ടിച്ചമച്ചത്; ജോര്‍ജ്ജ് ഞെട്ടിയ്ക്കുന്നു

കോട്ടയം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ മുഖ്യ മന്ത്രിയ്‌ക്കെതിരെ നടത്തിയ ലൈംഗിക ആരോപണം മുഖ്യമന്ത്രിയുമായി നടത്തിയ ഗൂഡാലോചനയെത്തുടര്‍ന്നെന്ന് കേരള കോണ്‍ഗ്രസ് (സെക്യുലര്‍)നേതാവ് പിസി ജോര്‍ജ്ജ് ആരോപിച്ചു. സോളാര്‍ പ്രതി സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രിയും ഉണ്ടെന്നാണ് മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത്.

എന്നാല്‍ ഈ ആരോപണം പോലും മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ് പിസി ജോര്‍ജ്ജ് ആരോപിയ്ക്കുന്നത്.

ഇങ്ങനെയാണ് കാര്യങ്ങള്‍

ഇങ്ങനെയാണ് കാര്യങ്ങള്‍

സരിതയോടൊത്തുള്ള തന്റെ ദൃശ്യങ്ങള്‍ ബിജു രാധാകൃഷ്ണന് ഹാജരാക്കാന്‍ കഴിയാതെ വരുമ്പോള്‍ തനിയ്‌ക്കെതിരെ ഉയരുന്ന മുഴുവന്‍ ആരോപണങ്ങളും ഇതുപോലെയാണെന്ന് പറഞ്ഞ് രംഗത്ത് വരാനാണ് ഉമ്മന്‍ചാണ്ടിയുടെ പദ്ധതിയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

മൊഴിക്കഥ

മൊഴിക്കഥ

ഒരു വന്‍കിട ഫ്ളാറ്റ് നിര്‍മ്മാതാവും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടനില നിന്നാണ് ജയില്‍ സൂപ്രണ്ടിനെ ഉപയോഗിച്ച് ബിജു രാധാകൃഷ്ണനെക്കൊണ്ട് മൊഴി നല്‍കിച്ചത്. ബിജു രാധാകൃഷ്ണന്‍ സളാര്‍ കമ്മീഷനില്‍ മൊഴി നല്‍കുന്നതിന് ഒരു ദിവസം മുമ്പ് ജയില്‍ സൂപ്രണ്ട് അടച്ചിട്ട മുറിയില്‍ ഇയാളുമായി സംസാരിച്ചുവെന്നും ജോര്‍ജ്ജ് പറയുന്നു.

ഒന്നും സംഭവിയ്ക്കില്ല

ഒന്നും സംഭവിയ്ക്കില്ല

ബിജുവിന് ഒരു തെളിവും ഹാജാരാക്കാന്‍ കഴിയില്ലെന്ന ആത്മവിശ്വാസം മുഖ്യമന്ത്രിയ്ക്കുണ്ട്. അതാണ് നിയമസഭയില്‍ അത്രയേറെ ആത്മവിശ്വാസത്തോടെ സംസാരിച്ചത്.

മൊബൈല്‍ ടവറുകള്‍

മൊബൈല്‍ ടവറുകള്‍

ബിജു രാധാകൃഷ്ണനെ പാര്‍പ്പിച്ചിരുന്ന ജയിലിന് സമീപത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ സത്യം പുറത്ത് വരുമെന്നും ജോര്‍ജ്ജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+