കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല!! അപ്പൊ ദിലീപിന്റെ അറസ്റ്റ്? ഇപ്പോൾ നടക്കുന്നത്...?
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തള്ളിക്കളയുകയാണ് പിസി ജോർജ്. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്.
കൊച്ചി: കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാൽ അതിലും ഞെട്ടിക്കുന്നതായിരുന്നു സംഭവത്തിലെ ഗൂഢാലോചനയിൽ ജനപ്രിയതാരം ദിലീപിന്റെ അറസ്റ്റ്. ചോദ്യം ചെയ്യലുകൾക്കും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ അറസ്റ്റിനായി എല്ലാവരും കാത്തിരിക്കുകയാണ്. അപ്പുണ്ണിയെ അറസ്റ്റ് ചെയ്യുന്നതോടെ ചില കാര്യങ്ങളിൽ വ്യക്തതവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ഇത്രയും ആയിട്ടും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം തള്ളിക്കളയുകയാണ് പിസി ജോർജ് എംഎൽഎ. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നാണ് പിസിയുടെ വാദം. ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണെന്നാണ് പിസി ജോർജ് പറയുന്നത്. ഇതാദ്യമായിട്ടല്ല പിസി ജോർജ് നടൻ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ദിലീപിന് പിന്തുണ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ് എംഎല്‍എ. ഇതാദ്യമായിട്ടല്ല പിസി ജോർജ് ദിലീപിന് പിന്തുണയുമായി എത്തുന്നത്.

നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തള്ളിക്കളയുകയാണ് പിസി ജോർജ്. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

നടി അഭിനയിക്കാനെത്തി
ആക്രമിക്കപ്പെട്ടു എന്ന് പറയുന്നതിന്റെ അടുത്ത ദിവസം തന്നെ നടി അഭിനയിക്കാനെത്തി എന്നാണ് പിസി ജോർജ് പറയുന്നത്. ആക്രമിക്കപ്പെട്ടുവെങ്കിൽ ഇതിന് കഴിയില്ലെന്നാണ് ജോർജ് പറഞ്ഞു വരുന്നത്.

മൊഴി നൽകാൻ പോകില്ല
അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പിസി ജോർജിനെ ചോദ്യം ചെയ്യുമെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു. എന്നാൽ താൻ അങ്ങോട്ട് ചെന്ന് മൊഴി നൽകില്ലെന്നും തന്റെ മുറിയിലേക്ക് വന്നാൽ അറിയാവുന്ന കാര്യങ്ങൾ പറയുമെന്നും പിസി ജോർജ് പറയുന്നു.

കേസ് കെട്ടിച്ചമച്ചത്
ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നാണ് പിസി ജോർജ് നേരത്തെ ആരോപിച്ചിരുന്നത്. ജയിൽ സൂപ്രണ്ടിന്റെ ഗൂഢാലോചനയാണ് ദിലീപിനെ കുുടുക്കിയതെന്നും പിസി ജോർജ് പറഞ്ഞിരുന്നു.

സൂപ്രണ്ടിന്റെ അനുമതിയോടെ
പൾസർ സുനി പണം ആവശ്യപ്പെട്ടു കൊണ്ട് ജയിലിൽ നിന്ന് കത്തയച്ചത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും ജോർജ് ആരോപിച്ചിരുന്നു. ആ കത്ത് മാധ്യമങ്ങൾക്ക് കിട്ടിയതിൽ ദുരൂഹത ഉണ്ടെന്നും ജോർജ് പറഞ്ഞിരുന്നു.

മുഖ്യനും മഞ്ജുവും
ദിലീപിന്റെ അറസ്റ്റിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും മഞ്ജുവാര്യരുമാണെന്ന തരത്തിലായിരുന്നു പിസി ജോർജ് ആദ്യം ആരോപണം ഉന്നയിച്ചിരുന്നത്. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് പരസ്യമായി ഇത്തരത്തിലൊരു സംശയം പിസി ജോർജ് പ്രകടിപ്പിച്ചത്.

വേദി പങ്കിടലിനു ശേഷം
ആദ്യം സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി മഞ്ജു വാര്യരുമായി വേദി പങ്കിടലിനു ശേഷം ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇത് സംശയിക്കപ്പെടേണ്ടതാണെന്നാണ് ജോർജ് പറഞ്ഞിരുന്നത്.

ന്യായീകരണ ക്വട്ടേഷൻ
ദിലീപിനെ ന്യായീകരിക്കാൻ ക്വട്ടേഷൻ എടുത്തത് പോലെയാണ് പിസി ജോർജ് പ്രവർത്തിക്കുന്നതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. പിസി ജോർജ് ദിലീപിനെ ന്യായീകരിക്കാൻ കാരണം ജോർജിന്റെ മകന് ഷോണിന് ദിലീപുമായുള്ള റിയൽ എസ്റ്റേറ്റ് ബന്ധമാണെന്നും ആരോപണം ഉയർന്നിരുന്നു.












Click it and Unblock the Notifications