Get Updates
Get notified of breaking news, exclusive insights, and must-see stories!

പപ്പ എന്ന് വിളിച്ച കൊച്ച് മുസ്ലീമായി അത്ത എന്ന് വിളിക്കുന്നു; കേരളത്തിൽ താലിബാനിസമെന്ന് പിസി ജോർജ്

കോട്ടയം; പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ സംസ്ഥാനത്ത് വിവാദം പുകയുന്നതിനിടെ ബിഷപ്പിനെ പിന്തുണച്ച് മുൻ പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. കേരളത്തിൽ യഥാർത്ഥത്തിൽ നടക്കുന്നത് താലിബാനിസമാണെന്ന് ജോർജ് പറഞ്ഞു. പാലായിൽ നടന്നതും താലിബാനിസമാണ്. താലിബാനിസ്റ്റുകളുടെ പിന്തുണയോടെ അധികാരത്തിലേറിയതിനാലാണ് പിണറായി വിഷയത്തിൽ നിലപാട് വ്യക്തമാക്കാത്തതെന്നും ജോർജ് പറഞ്ഞു. ജോർജിന്റെ വാക്കുകൾ ഇങ്ങനെ

1

കേരളത്തിൽ നടക്കുന്ന താലിബാനിസത്തെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നത് ശരിയല്ല. വസ്തുനിഷ്ഠമായി, സത്യസന്ധമായി വളരെ വ്യക്തമായ ബോധ്യത്തോടെ ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദും ഉണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നും തന്റെ വിശ്വാസികളോട് പറഞ്ഞതിന്റെ പേരിൽ പിതാവിന്റെ താമസ സ്ഥലത്തേക്ക് കുറുവടിയുമായി പ്രകടനം നടത്താൻ തയ്യാറായ താലിബാനികളെ നിയന്ത്രിക്കാനുള്ള ചുമതല സർക്കാരിന് ഉണ്ട്.
താലിബാനികളെ അറസ്റ്റ് ചെയ്യാതെ പിതാവിനെ പ്രതിയാക്കുന്ന തരത്തിലേക്ക് പിണറായി സർക്കാർ മാറിയെന്നത് പ്രതിഷേധാർഹമാണ്.ചർച്ചയെ വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്.

2


എസ്സി വിഭാഗത്തിൽ നിന്ന് ക്രിസ്ത്യാനിറ്റിയിലേക്ക് മതപരിവർത്തനം നടത്തിയവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും കൊടുക്കില്ല. അത് നിയമമാണ്.
ജീവിക്കാൻ വേണ്ടിയാണ് എസ്സി വിഭാഗത്തിൽ പെട്ട ക്രൈസ്തവ വിശ്വാസികൾ വീണ്ടും ഹൈന്ദവ സംസ്കാരത്തിലേക്ക് പോകുന്നത്. ആനുകൂല്യം കിട്ടാൻ ഇനിയും ഇത്തരത്തിൽ ഹിന്ദു മതത്തിലേക്ക് പോകട്ടെ എന്നാണ് എന്റെ അഭിപ്രായം. അത് പൊക്കി പിടിച്ച് ഇവിടെ ലൗ ജിഹാദ് ഇല്ല മുസ്ലീം മതത്തിലേക്കല്ല ഹിന്ദു മതത്തിലേക്കാണ് ക്രിസ്ത്യാനികൾ പോകുന്നതൊക്കെ പറഞ്ഞാൽ അംഗീകരിക്കില്ല. മറിച്ചുള്ളതിന് നിരവധി തെളിവുകൾ തരാം.

3

നിങ്ങളിൽ ഒരാളുടെ സഹോദരി പോകുമ്പോഴേ ആ വിഷമം മനസിലാകു. ഇന്നലെ വരെ പപ്പ എന്ന് വിളിച്ച കൊച്ച് പിറ്റേന്ന് മുസ്ലീമായി പപ്പയെ വിളിക്കുന്നത് അത്ത എന്ന് വിളിക്കുന്നതാണ് കാണുന്നത്. ഇങ്ങനെ പല കേസുകളും ഉണ്ടായിട്ടുണ്ട്. ഇത് അനുഭവിച്ച നിരവധി മാതാപിതാക്കളുടെ കരച്ചിൽ കണ്ട് മടുത്താണ് പിതാവ് പറഞ്ഞത് സൂക്ഷിക്കണമെന്ന്. അല്ലാതെ ഒരു മതത്തേയും കുറ്റിപ്പെടുത്തിയിട്ടില്ല.

റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

4

താലിബാനിസം അവസാനിപ്പിക്കാൻ കാന്തപുരം മുസ്ല്യാരും പാണക്കാട് തങ്ങളുമെല്ലാം ഇടപെടണം. താലിബാനിസ്റ്റുകളെ തള്ളിപറയണം. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത് താലിബാന് കളിപ്പാട്ടമാക്കാൻ കൊണ്ടുകൊടുക്കുന്നവരെയൊക്കെ ഇസ്ലാമിൽ നിന്ന് തള്ളിക്കളയണം.പിണറായി വിഷയത്തിൽ മിണ്ടില്ല. കാരണം താലിബാനിസ്റ്റുകളുടെ പിന്തുണയോടെയാണ് പിണറായി വീണ്ടും അധികാരത്തിലേറിയത്.

5

താലിബാൻ-സിപിഎം ബന്ധത്തിന്റെ തെളിവാണ് ഈരാട്ടുപേട്ടയിൽ ഉണ്ടായതെന്നും പിസി ജോർജ് പറഞ്ഞു. എസ്ഡിപിഐയുമായി ബന്ധമില്ലെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്. പിന്നെ ആരുടെ പിന്തുണ കൊണ്ടാണ് അവിശ്വാസം പാസായതെന്നും ജോർജ് ചോദിച്ചു. തന്റെ കൂടെ നടന്നപ്പോൾ എസ് ഡി പി ഐക്കാർ താലിബാനികൾ അല്ലായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു.

6

നർക്കോട്ടിക് ജിഹാദ് വിഷയം ബിജെപി മുതലെടുക്കാതെ നോക്കേണ്ടത് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കടമയാണ്. ക്രിസംഘി എന്ന വിളിയിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും പിസി ജോർജ് പറഞ്ഞു. കുര്‍ബാന മധ്യേ വൈദികന്‍ മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയതില്‍ പ്രതിഷേധമറിയിച്ച കുറവിലങ്ങാട്ടെ സിസ്റ്റർമാരേയിം ജോർജ് ആക്ഷേപിച്ചു. സഭയിൽ നിന്നും പുറത്താക്കിയിട്ടും നിർബന്ധമായി ഉടുപ്പിട്ട് നടക്കുന്നവളുമാരാണ് അവർ. ഹൈക്കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയ അവരുടെ പ്രതിഷേധങ്ങളെ കുറിച്ചൊന്നും പ്രതികരിക്കാനില്ല,ജോർജ് പറഞ്ഞു.

Recommended Video

cmsvideo
    പാലാ ബിഷപ്പിനെതിരെ ജിയോ ബേബി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+