'സ്ഥാനമില്ലാത്ത ജോര്‍ജ്ജ് നൂറിരട്ടി ശക്തന്... മാണി തോല്‍ക്കും'
കോട്ടയം: ചീഫ് വിപ്പ് സ്ഥാനം നഷ്ടമാകും എന്ന് ഉറപ്പായതോടെ കെഎം മാണിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്ജ് വീണ്ടും രംഗത്ത്. അടുത്ത തിരഞ്ഞെടുപ്പില്‍ മാണി പാലായില്‍ തോല്‍ക്കുമെന്നാണ് ജോര്‍ജ്ജിന്റെ പ്രവചനം.
ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പിസി ജോര്‍ജ്ജ് മനസ്സ് തുറന്നത്. പാര്‍ട്ടിയില്‍ ജോസഫ് ഗ്രൂപ്പിനെ തനിക്കെതിരെ രംഗത്ത് കൊണ്ടുവന്നത് പലതും നല്കിയിട്ടാകുമെന്നും അദ്ദേഹം ആക്ഷേപിച്ചു.

സ്ഥാനമില്ലാത്ത പിസി ജോര്‍ജ്ജ് സ്ഥാനമുള്ള ജോര്‍ജ്ജിനേക്കാള്‍ നൂറിരട്ടി ശക്തനായിരിക്കും. ഓടിയൊളിക്കുന്നവനല്ല താന്‍ എന്നും അദ്ദേഹം പറഞ്ഞു.
ജോസഫ് ഗ്രൂപ്പുകാര്‍ ഇത്രനാളും മിണ്ടാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ജോര്‍ജ്ജിന്റെ കണ്ടെത്തല്‍. എന്നാല്‍ ഒരുകാലത്ത് ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ആവശ്യം ഉയര്‍ത്തിയിരുന്നത് ജോസഫ് വിഭാഗം തന്നെ ആയിരുന്നു. അന്നെല്ലാം ജോര്‍ജ്ജിനെ സംരക്ഷിച്ച് പോന്നത് മാണിയും.
മുന്നണിയും പാര്‍ട്ടിയും വിടാതെ ഇടഞ്ഞ് തന്നെ നില്‍ക്കാനാണ് നിലവില്‍ ജോര്‍ജ്ജിന്റെ തീരുമാനം. എന്നാല്‍ കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ ഈ സമയത്ത് പുനരുദ്ധരിക്കുകയും ചെയ്യും. മാണിക്കെതിരെ ഇത്രയും ആരോപണം ഉന്നയിച്ച ജോര്‍ജ്ജ് എങ്ങനെ കേരള കോണ്‍ഗ്രസില്‍ തുടര്‍ന്നും നിലനിന്ന് പോകും എന്നതായിരിക്കും കേരള രാഷ്ട്രീയം ചോദിക്കുന്ന ചോദ്യം.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications