യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് പിസി ജോര്‍ജ്; നേതൃത്വം മാറിയാല്‍ ജനപക്ഷത്തിന് പ്രതീക്ഷ
കോട്ടയം: പൂഞ്ഞാറിലെ കനത്ത തോല്‍വിയോടെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിയമസഭാംഗമല്ലാതെ മാറിയിരിക്കുകയാണ് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. 1996 ല്‍ ആദ്യമായി കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ പുഞ്ഞാറില്‍ നിന്നും വിജയിച്ച പിസി ജോര്‍ജ് 2016 വരെ വിജയം തുടര്‍ന്നു. കഴിഞ്ഞ തവണ മൂന്ന് മുന്നണികളേയും വെല്ലുവിളിച്ചുകൊണ്ട് തനിച്ച് മത്സരിച്ചായിരുന്നു പിസി ജോര്‍ജിന്റെ വിജയം. ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചെങ്കിലും അത് നടക്കാതെ വന്നതോടെ വീണ്ടും തനിച്ച് മത്സരിക്കുകയായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിന് പിന്നാലെ ഭാവി രാഷ്ട്രീയ പരിപാടികളെ കുറിച്ച് ആലോചിക്കുവാണ് പിസി ജോര്‍ജ്.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ജോര്‍ജിന്റെ മുന്നണി പ്രവേശനം
എംഎല്‍എ അല്ലെങ്കിലും ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കുന്നത്. വേണ്ടി വന്നാല്‍ മുന്നണി രാഷ്ട്രീയം ആലോചിക്കുമെന്നും അദ്ദേഹം പറയുന്നു. ഏത് മുന്നണി എന്ന് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ലക്ഷ്യം വെക്കുന്നത് യുഡിഎഫ് എന്ന് തന്നെ പറയാതെ പറയുന്നു പിസി ജോര്‍ജ്.

ഇപ്പോഴുള്ളവര്‍ മാറണം
യുഡിഎഫിൽ ഇപ്പോഴുള്ളവർ മാറി മുന്നണി ശക്തമാക്കുന്നവർ വരികയാണെങ്കിൽ നോക്കാം. ഇപ്പോഴത്തെ നേതൃത്വം മാറിയാല്‍ പാര്‍ട്ടി പ്രതീക്ഷയുണ്ട്. യുഡിഎഫിലേക്ക് വരണമെന്ന് തിരഞ്ഞെടുപ്പ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മൂന്ന് മാസത്തോളം
യുഡിഎഫ് പ്രവേശനത്തിനായി മൂന്ന് മാസത്തോളം ഞാന്‍ കാത്തിരുന്നു. എന്നാല്‍ പിന്നീട് അവര്‍ കയ്യൊഴിഞ്ഞു. അത് തിരഞ്ഞെടുപ്പില്‍ അടക്കം ബാധിച്ചു. ആന്റോ ആന്റണി എംപിയാണ് ജനപക്ഷം പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനത്തിന് തടസ്സമായത്. അദ്ദേഹത്തിന് വഴങ്ങി ഉമ്മന്‍ചാണ്ടിയും പിന്നീട് തന്നെ എതിര്‍ക്കുകയായിരുന്നെന്നും പിസി ജോര്‍ജ് പറയുന്നു.

മൂന്ന് സീറ്റുകള്‍
ഞാന്‍ യുഡിഎഫിന്റെ ഭാഗം ആയിരുന്നെങ്കിലും രണ്ട് പേര്‍ക്കും ഗുണമായേനെ. പൂഞ്ഞാര്‍ ഉള്‍പ്പടെ ഇപ്പോള്‍ തോറ്റ മുന്ന് സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചേനെ. ഒരു മുന്നണിയിലും പ്രവേശിച്ചില്ലെങ്കില്‍ തനിച്ച് മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനപക്ഷം പാർട്ടിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.

പരാജയം
ഇടതുപക്ഷത്തിനായി കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും മത്സരിച്ച സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ അട്ടിമറിച്ചത്. 16817 വോട്ടുകൾക്കാണ് പി സി ജോർജ് പരാജയപ്പെട്ടത്. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-57630, പിസി ജോര്‍ജ് 41049, ടോമി കല്ലാനി 33694 എന്നിങ്ങനെയാണ് വോട്ട് നില.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ മുസ്ലിം മതവിഭാഗങ്ങളുടെ ശക്തമായ പിന്തുണ പൂഞ്ഞാറില്‍ പിസി ജോര്‍ജിന് ലഭിച്ചിരുന്നു. എസ് ഡി പി ഐ ഉള്‍പ്പടേയുള്ള കക്ഷികള്‍ പരസ്യമായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ഇത്തവണ ഈ വിഭാഗത്തില്‍ നിന്നുള്ള പിന്തുണ പിസി ജോര്‍ജിന് ലഭിച്ചില്ല.

എതിരാക്കിയത്
ഇടക്ക് നടത്തിയ ബിജെപി സഖ്യം, വിവാദമായ ടെലഫോണ്‍ സംഭാഷണം, ലൗ ജിഹാദ് തുടങ്ങിയവയാണ് പിസി ജോര്‍ജിനെ പൂഞ്ഞാറിലെ മുസ്ലിം വിഭാഗങ്ങളില്‍ നിന്നും അകറ്റിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അടക്കം അദ്ദേഹം വിവാദമായ പല പ്രചരണങ്ങളും നടത്തി. തിരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് വോട്ട് ചോര്‍ച്ചയുണ്ടാവുമെന്ന് പിസി ജോര്‍ജ് ഇത്തവണ കണക്കാക്കുകയും ചെയ്തിരുന്നു.

ഈരാറ്റുപേട്ടയില്‍
മുസ്ലിം വോട്ടുകള്‍ നിര്‍ണ്ണായകമായ ഈരാറ്റുപേട്ടയില്‍ കുറയുന്ന വോട്ടുകള്‍ പഞ്ചായത്തുകളായ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട്, കൂട്ടിക്കൽ, എരുമേലി അടക്കമുള്ള പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന വോട്ടുകള്‍ കൊണ്ട് കുറയ്ക്കാമെന്നായിരുന്നു പിസി ജോര്‍ജിന്‍രെ കണക്ക് കൂട്ടല്‍. എൻഡിഎ സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പം മുതലാക്കാമെന്നും ജോർജ് കണക്കുകൂട്ടിയിരുന്നു.

യുഡിഎഫിനും എല്‍ഡിഎഫിനും ഇടയില്‍
എതിരാകുന്ന വോട്ടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഇടയില്‍ വിഭജിച്ച് പോകുന്നതിലൂടെ ഏറ്റവും കുറഞ്ഞത് 10000 വോട്ടിനെങ്കിലും വിജയം എന്നതായിരുന്നു ജോര്‍ജിന്റെ പ്രതീക്ഷ. എന്നാല്‍ കണക്ക് കൂട്ടലുകള്‍ പാടെ പിഴച്ചു. ഈരാറ്റുപേട്ട നഗരസഭയിലെ ആദ്യ 21 ബൂത്തുകളില്‍ നിന്നായ് ആകെ 395 വോട്ടുകള്‍ മാത്രമാണ് പിസി ജോര്‍ജിന് ലഭിച്ചത്.

ഭൂരിപക്ഷം
ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 6458 വോട്ടുകള്‍ നേടി. തുടര്‍ന്ന് വന്ന പഞ്ചായത്തുകളിലും പിസി ജോര്‍ജിന്റെ പ്രതീക്ഷകള്‍ ഫലം കണ്ടില്ല. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭൂരിപക്ഷം ഇടത് സ്ഥാനാര്‍ത്ഥിക്ക് തന്നെയായിരുന്നു.
Recommended Video

ഷോണിന്റെ വിജയം
കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഭൂരിപക്ഷം കുത്തിച്ചുയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുഞ്ഞാര്‍ ജില്ല ഡിവിഷനില്‍ മകന് ഷോണ്‍ ജോര്‍ജ് നേടിയ മികച്ച വിജയവും പിസി ജോര്‍ജിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. പക്ഷെ എല്ലാം പാളിപ്പോയി.
നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
പാത്രം കഴുകുന്ന സിങ്കിൽ വെള്ളം കെട്ടിക്കിടക്കുകയാണോ? കൈ വൃത്തികേടാക്കാതെ തന്നെ വേസ്റ്റ് നീക്കാം, വഴികളിതാ








Click it and Unblock the Notifications