കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിനെ പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് മാറ്റി; ഫോര്‍ട്ട് പോലീസിന് കൈമാറും

Google Oneindia Malayalam News

കൊച്ചി: മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ വിദ്വേഷ പ്രസംഗ കേസില്‍ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുക്കും. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയ ജോര്‍ജിനെ ഇവിടെ നിന്ന് മാറ്റി. ഐജി ഓഫിസിലേക്കാണ് മാറ്റിയത് എന്നാണ് വിവരം. വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ശേഷം ഹൈക്കോടതി നിര്‍ദേശ പ്രകാരം ജാമ്യം നല്‍കുകയും ചെയ്യും. അതേസമയം, പിസി ജോര്‍ജിന് പുറത്തിറങ്ങാനാകില്ല. തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ ഫോര്‍ട്ട് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കും....

അടിതെറ്റുന്ന കോണ്‍ഗ്രസ്; 2014 ന് ശേഷം കോണ്‍ഗ്രസ് വിട്ടത് 60 ലേറെ നേതാക്കള്‍അടിതെറ്റുന്ന കോണ്‍ഗ്രസ്; 2014 ന് ശേഷം കോണ്‍ഗ്രസ് വിട്ടത് 60 ലേറെ നേതാക്കള്‍

1

ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് ചെയ്യാനും പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വെണ്ണല കേസില്‍ ജാമ്യം ലഭിച്ച ഉടനെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. പാലാരിവട്ടം സ്റ്റേഷന് പുറത്ത് ബിജെപി, പിഡിപി പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. സംഘര്‍ഷ സാഹചര്യം വിലയിരുത്തിയ ശേഷമാണ് പിസി ജോര്‍ജിനെ സ്‌റ്റേഷനില്‍ നിന്ന് ഐജി ഓഫീസിലേക്ക് കൊണ്ടുപോയത്. ഇവിടെ വച്ച് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കുക. തിരുവനന്തപുരത്ത് എത്തിച്ച ശേഷം റിമാന്റ് ചെയ്യുമെന്നാണ് വിവരം.

2

വെണ്ണല ക്ഷേത്ര പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ശേഷം ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം നല്‍കിയത്. പിസി ജോര്‍ജ് ഹാജരായാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഇതുപ്രകാരം പോലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കി. ഉച്ചയ്ക്ക് രണ്ടു മണിക്ക് പോലീസിന് മുമ്പാകെ ഹാജരാകാന്‍ പിസി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിലെത്തുകയായിരുന്നു.

3

പിസി ജോര്‍ജിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുക എന്ന നടപടിയാണ് ഇവിടെ നടക്കേണ്ടിയിരുന്നത്. അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകരും സ്റ്റേഷന് മുന്നിലെത്തി. പിഡിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ഇതിനിടെ തിരുവനന്തപുരം കോടതിയില്‍ നിന്നുള്ള ഉത്തരവ് വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തിരുവനന്തപുരത്തെ കേസില്‍ കോടതി ജാമ്യം റദ്ദാക്കുകയാണ് ചെയ്തത്. നേരത്തെ ജാമ്യം അനുവദിക്കുമ്പോള്‍ കോടതി വച്ച നിബന്ധനകള്‍ പിസി ജോര്‍ജ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘമാണ് കോടതിയെ സമീപിച്ചിരുന്നത്.

4

വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പിസി ജോര്‍ജിന്റെ പ്രസംഗം തിരുവനന്തപുരം കോടതി പരിശോധിക്കുകയും ചെയ്തിരുന്നു. ശേഷമാണ് ജാമ്യം റദ്ദാക്കിയതും അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് നിര്‍ദേശിച്ചതും. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയ സാഹചര്യത്തില്‍ ഇവിടെയുള്ള കേസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുകത്തേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. തിരുവവന്തപുരത്തെത്തിച്ച ശേഷം രാത്രിയോടെ ജയിലിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

5

ഷോണ്‍ ജോര്‍ജിനൊപ്പമാണ് പിസി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിലെത്തിയത്. ഇവിടെ നിന്ന് പിസി ജോര്‍ജിനെ പോലീസ് വാഹനത്തിലാണ് ഐജി ഓഫീസിലേക്ക് മാറ്റിയത്. ഇപ്പോള്‍ അദ്ദേഹം പൂര്‍ണമായും പോലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരത്തെ പോലീസ് എത്തിയ ശേഷമാകും പിസി ജോര്‍ജിനെ കൈമാറുക എന്നാണ് ഒരു വിവരം. അതേസമയം, കൊച്ചി പോലീസ് തിരുവനന്തപുരത്തേക്ക് പിസി ജോര്‍ജിനെ കൊണ്ടുപോകുമെന്ന സൂചനയുണ്ട്. പിസി ജോര്‍ജിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. സമാനമായ രണ്ടു കേസുകളില്‍ ഒരേ സമയം പ്രതി ചേര്‍ക്കപ്പെട്ടതാണ് പിസി ജോര്‍ജിന് കുരുക്കായത്.

Recommended Video

cmsvideo
പിസിയുടെ അറസ്റ്റ് തടയാൻ BJP, കൊച്ചിയിൽ പ്രതിഷേധം | #Kerala | OneIndia Malayalam

English summary
PC George Under Police Custody and Will Bring to Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X