• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സിസിടിവിക്ക് ഇടിമിന്നൽ, ഫയലിന് തീപിടിത്തവും.. കുറച്ച് ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ'

Google Oneindia Malayalam News

തിരുവനന്തപുരം; സ്വർണകടത്ത് വിവാദത്തിനിടെ സർക്കാരിന് പുതിയ തലവേദനയായിരിക്കുകയാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യിന്ന നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

പൊളിറ്റിക്കൽ സെക്ഷനിലാണ്

പൊളിറ്റിക്കൽ സെക്ഷനിലാണ്

#CCTV_ക്ക്‌_ഇടിമിന്നലും

#ഫയലിന്_തീപ്പിടുത്തവും .
ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്ക്‌ സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയനാണ്. NIA ഈ ഓഫീസറെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ കോൺസിലേറ്റുമായുള്ള എല്ലാ കത്തിടപാടുകളും ഫയലുകളും സൂക്ഷിക്കുന്നത് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കൽ സെക്ഷനിലാണ് .

#CCTV_ക്ക്‌_ഇടിമിന്നലും
#ഫയലിന്_തീപ്പിടുത്തവും .
ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്ക്‌ സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയനാണ്. NIA ഈ ഓഫീസറെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ കോൺസിലേറ്റുമായുള്ള എല്ലാ കത്തിടപാടുകളും ഫയലുകളും സൂക്ഷിക്കുന്നത് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കൽ സെക്ഷനിലാണ് .

ഓഫിസിന്റെ ചുമതലയാണ്

ഓഫിസിന്റെ ചുമതലയാണ്

ഈ ഓഫീസിലാണ് മുഖ്യമന്ത്രിയുടെയും ഉദ്യോഗ്‌സഥരുടെയും ഉൾപ്പെടെയുള്ളവരുടെ വിദേശയാത്രയയുടെ ക്ലിയറൻസ് വാങ്ങുന്നതും ഫയലുകൾ സൂക്ഷിക്കുന്നതും .കോൺസുലേറ്റിൽ നിന്ന് സർക്കാരിനയക്കുന്ന എല്ലാ വസ്തുവഹകളും സ്വീകരിക്കേണ്ടതും കൈകാര്യം ചെയ്യേണ്ടതും ഈ ഓഫിസിന്റെ ചുമതലയാണ്.

പിടിപ്പിച്ചതാകാനേ വഴിയുള്ളൂ

പിടിപ്പിച്ചതാകാനേ വഴിയുള്ളൂ

ഈ തീ പിടിച്ചതാകുമെന്ന് തോന്നുന്നില്ല. പിടിപ്പിച്ചതാവാനേ വഴിയുള്ളു .

സ്വർണ്ണക്കടത്ത് കേസും കെ.ടി ജലീലിന്റെ നിയമ ലംഘനമായ പാർസൽ(?) കടത്തുമൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിപ്പിക്കേണ്ടവരുടെ ആവശ്യമായിരുന്നു ഈ തീപ്പിടുത്തം. അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണം, പോസ്റ്റിൽ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ

കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ

കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥും സർക്കാരിനെതിരെ രംഗത്തെത്തി. ‘കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയണ്ടിയിരിക്കുന്നു.

ഏതറ്റം വരേയും പോകുമെന്നതിന്

ഏതറ്റം വരേയും പോകുമെന്നതിന്

സമാനതകളില്ലാത്ത ക്രമക്കേടുകളും ആട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ.',വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രധാനപ്പെട്ട ഫയലുകൾ

പ്രധാനപ്പെട്ട ഫയലുകൾ

അതേസമയം പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പ് അഡീഷ്ണൽ സെക്രട്ടറി പി ഹണി മാധ്യമങ്ങളോട് പ്രതികരിച്ചു. കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഐഎ അന്വേഷിക്കണം

എൻഐഎ അന്വേഷിക്കണം

അതേസമയം തീപിടുത്തം എൻഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നത്. എല്ലാ അഴിമതികളേയും തമസ്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.പ്പോൾ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തെളിവുകൾ നശിപ്പിക്കാനുള്ള പ്രക്രിയയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

English summary
PC Vishnunath and shafi parambil about fire at secretariate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion