മലയാളി മനസിലെ ജനനായക സങ്കല്പങ്ങള് മാറ്റി എഴുതിയ നേതാവ്; ഉമ്മന്‍ചാണ്ടിക്ക് പിറന്നാളാശംസയുമായി വിഷ്ണുനാഥ്
തികരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ. ''വിശ്രമിച്ചാല്‍ ക്ഷീണിക്കുന്ന ഒരേയൊരാള്‍'' എന്ന് മാധ്യമങ്ങള്‍ നല്കിയ വിശേഷണം എടുത്തുപറഞ്ഞാണ് വിഷ്ണുാഥ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ആരംഭിക്കുന്നത്.
വിശ്രമിക്കാന്‍ ഇഷ്ടപ്പെടാത്തെ ഈ മനുഷ്യനാണ് വര്‍ത്തമാനകാലത്ത് തളരാത്ത, തകരാത്ത ആത്മധൈര്യത്തിന്റെ ഊര്‍ജ്ജ പ്രവാഹമായ്, മലയാളിയുടെ മനസ്സിലെ ജനനായക സങ്കല്പങ്ങള് മാറ്റി എഴുതിയതെന്ന് വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

''വിശ്രമിച്ചാല്‍ ക്ഷീണിക്കുന്ന ഒരേയൊരാള്‍ ''-കോവിഡ് ബാധയേറ്റ് ആശുപത്രിയുടെ ഏകാന്തതയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ചില മാധ്യമ സുഹൃത്തുക്കള്‍ നല്കിയ വിശേഷണം ഇങ്ങനെയായിരുന്നു. ആരവങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടി, ജില്ലകളില്‍ നിന്ന് ജില്ലകളിലേക്ക് ഒഴുകിയെത്തി, ആള്‍ക്കൂട്ടത്തിലൂടെ മാത്രം നീങ്ങിയ ഒരു മനുഷ്യന് പെട്ടന്ന് ആളും ബഹളവുമില്ലാത്ത ഒരു മുറിയിലേക്ക് എടുത്തെറിയപ്പെട്ടതുപോലെ! ഓടിത്തളര്‍ന്ന സഹപ്രവര്‍ത്തകരെല്ലാം വിശ്രമം കൊതിക്കുമ്പോള്‍, വിശ്രമിച്ചാല്‍ ക്ഷീണിച്ചുപോകുന്ന അപൂര്‍വതയാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വേറിട്ടുനിര്‍ത്തുന്ന പ്രത്യേകതകളില്‍ ഒന്നെന്ന് പറയാനാകും.

പക്ഷികള്‍ക്ക് ആകാശച്ചാലു പോലെയാണ് ഉമ്മന്‍ചാണ്ടിക്ക് ജനക്കൂട്ടമെന്ന് ആലങ്കാരികമായ് പറയുകയല്ല. ആള്‍ക്കൂട്ടത്തിലൂടെ ഒരൊഴുക്കാണ്. കേവലം സഞ്ചാരമല്ല, ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ തൊട്ടറിഞ്ഞുള്ള യാത്ര. അതിന്റെ അനുപമമായ രൂപഭാവമായിരുന്നല്ലോ ജനസമ്പര്‍ക്ക പരിപാടികള്‍; അതല്ലാതെയും, ഏതു നേരവും ഏതു വഴിയിലും അദ്ദേഹത്തെ സ്നേഹാശ്ലേഷംകൊണ്ട് പൊതിയാന്‍ കാത്തുനില്ക്കുന്ന ഒത്തിരി മനുഷ്യര്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്.

അദ്ദേഹത്തോടൊപ്പമുള്ള ഓരോ സന്ദര്‍ഭവും പുതിയ പാഠങ്ങളാണ്; ചിലത് നിത്യവിസ്മയങ്ങളും. ജനങ്ങളോടുള്ള കാരുണ്യം പോലെതന്നെ, സഹപ്രവര്‍ത്തകരോടുള്ള കരുതലും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയാണ്; പിതൃനിര്‍വിശേഷമായ സ്നേഹത്തോടെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ അന്വേഷിച്ചറിയാനും ഇടപെടാനും എന്നും ശ്രദ്ധിച്ചു. ഇത് എന്റെ മാത്രം അനുഭവമല്ല. വിശ്രമിക്കാന്‍ ഇഷ്ടപ്പെടാത്തെ ഈ മനുഷ്യനാണ് വര്‍ത്തമാനകാലത്ത് തളരാത്ത, തകരാത്ത ആത്മധൈര്യത്തിന്റെ ഊര്‍ജ്ജ പ്രവാഹമായ്, മലയാളിയുടെ മനസ്സിലെ ജനനായക സങ്കല്പങ്ങള് മാറ്റി എഴുതിയത്. പ്രിയ നേതാവിന് പിറന്നാള്‍ ആശംസകള്‍ .... ആയുരാരോഗ്യ സൗഖ്യങ്ങള്‍- വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

വിഷ്ണുനാഥിന് പിന്നാലെ കെസി വേണുഗോപാലും ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ഊഷ്മളമായ വ്യക്തിബന്ധമാണ് എനിക്കദ്ദേഹത്തോടുള്ളത്. കെ. എസ്. യു സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കാലം മുതല്‍ക്കിന്നോളം അദ്ദേഹത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പിന്തുണയും കരുതലുമൊക്കെ പൊതുപ്രവര്‍ത്തന യാത്രയില്‍ കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏതൊരു രാഷ്ട്രീയ പ്രവര്‍ത്തകനും അമൂല്യമായി കരുതേണ്ട ഒരു പാഠപുസ്തകമാണ് ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതം. ഊണും ഉറക്കവുമില്ലാതെ ജനങ്ങള്‍ക്കൊപ്പം ഒഴുകി നടന്ന് അവരിലൊരാളായി തന്നെ ആശ്രയിച്ചെത്തുന്നവര്ക്കൊപ്പം ആത്മാര്‍ഥതയോടെ നിലകൊണ്ട് ആര്‍ക്കും എപ്പോഴും പ്രാപ്യമായ ഒരു വിളിപ്പാടകലെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഉമ്മന്‍ ചാണ്ടിയുണ്ട്. അദ്ദേഹത്തിന്റെ അനുഭവ പരിചയവും പ്രായോഗികതയും മനുഷ്യത്വവുമൊക്കെ അനുഭവിച്ചറിയാന്‍ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടുണ്ട്.

2004-06 കാലയളവില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരിക്കുവാന്‍ ലഭിച്ച അവസരം ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയെ ആഴത്തിലറിയാനുള്ള അവസരമായിരുന്നു. അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായി മാസങ്ങള്‍ക്കുള്ളിലാണ് സുനാമിയെന്ന അസാധാരണ ദുരന്തത്തെ കേരളത്തിന് നേരിടേണ്ടി വന്നത്.അത്രയും ഭീകരമായ ഒരു സാഹചര്യത്തെ അന്നു വരെ നേരിടേണ്ടി വന്ന പരിചയമില്ലാതിരുന്നിട്ടും ഒരു നിമിഷം പോലും പരിഭ്രമിക്കാതെ രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് തകര്‍ന്നടിഞ്ഞു പോയ ഒരു ജനതയെ നെഞ്ചോടു ചേര്‍ത്ത് ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് മാതൃകകാട്ടിയ സമാനതകളില്ലാത്ത വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയുടേത്.

മന്ത്രിസഭാംഗമെന്ന നിലയില്‍ ഞാന്‍ വഹിച്ചിരുന്ന ടൂറിസം- ദേവസ്വം വകുപ്പുകളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും വികസന പ്രവര്‍ത്തനങ്ങളിലടക്കം നിര്‍ലോഭമായ പിന്തുണയും അദ്ദേഹം നല്കി.ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ തേടാറുണ്ട്. എക്കാലത്തും ജനകീയതയുടെ പര്യായമാണ് ഉമ്മന്‍ ചാണ്ടിയെന്ന പേര്. കേരളത്തിന്റെ പൊതുസമൂഹത്തിന് ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ നേതൃത്വവും പരിചയ സമ്പന്നതയും കരുതലും കാരുണ്യവുമൊക്കെ ഇനിയും ആവശ്യമുണ്ട്. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ജഗദീശ്വരന് അദ്ദേഹത്തിനു നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു- കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications