ഐഒസി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു;വ്യാഴാഴ്ച ഹർത്താൽ

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചക വാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം പ്രായമുള്ള കുഞ്ഞിനെ വരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ദേശീയഗാനം ആലപിക്കുമ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് എസ്എഫ്ഐ?ബ്രണൻ കോളേജ് മാഗസിൻ വിവാദത്തിൽ....

മയിലുകൾ ഇണചേരുന്നത് കാണാൻ വൻതിരക്ക്!രാജസ്ഥാൻ ജഡ്ജിക്ക് നന്ദി പറഞ്ഞ് പാലക്കാട്ടെ മയിൽ സംരക്ഷണകേന്ദ്രം

സംഭവത്തിൽ പ്രതിഷേധിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തിൽ ജൂൺ 15 വ്യാഴാഴ്ച ഹർത്താൽ ആചരിക്കാൻ ജനകീയ സമിതി ആഹ്വാനം ചെയ്തു. പ്രകോപനമില്ലാതെയാണ് പോലീസ് തങ്ങളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തതെന്നാണ് സമരക്കാരുടെ ആരോപണം.

iocplant

പുതുവൈപ്പിലെ ജനവാസ മേഖലയിൽ ഐഒസി ആരംഭിക്കാനിരിക്കുന്ന എൽപിജി പ്ലാന്റിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. ഐഒസിയുടെ പുതിയ പ്ലാന്റിനെതിരെ 6 മാസങ്ങള്‍ക്കു മുന്‍പ് തുടര്‍ച്ചയായ സമരം ആരംഭിച്ചിരുന്നു. സമരത്തിനെതിരെ ഐഒസി അധികൃതര്‍ കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്നും പൊലീസ് സംരക്ഷണം ഉള്‍പ്പെടെ നേടിയെടുക്കുകയും ചെയ്തിരുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരായാണ് പ്ലാന്റ് പ്രവര്‍ത്താനുമതി വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രദേശവാസികള്‍ സമരത്തിനിറങ്ങിയത്. ഐഒസി പ്ലാന്റിന് കോടതിയില്‍ നിന്നും അനുകൂല വിധി വന്നതോടെയാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

English summary
people protest against indian oil lpg plant in kochi.
Please Wait while comments are loading...