• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാനൊരു കോണ്‍ഗ്രസ്സുകാരനാണ്.. എങ്കിലും പറയും, മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തിപകരുക; സലീംകുമാർ

 • By Desk
cmsvideo
  വെള്ളപ്പൊക്കത്തിൽ രക്ഷപ്പെട്ടതിനെക്കുറിച്ച് സലിം കുമാർ

  കൊച്ചി: കേരളത്തിന് നേരിടേണ്ടി വന്ന മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിവന്നത്. കേന്ദ്ര-സംസ്ഥാന സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും സന്നദ്ധസംഘടനകളും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ പ്രതിപക്ഷവും സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണനല്‍കി കൂടെ നിന്നു.

  ചിരി നിര്‍ത്താതെ മലയാളി; ഇതാ നിങ്ങള്‍ക്കായി തിരഞ്ഞെടുത്ത മികച്ച കമന്റുകള്‍, 1 k ലൈക്ക് നേടിയവ മാത്രം

  പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് യാത്രചെയതതും ഏറെ പ്രശംസയര്‍ഹിക്കപ്പെട്ടു. എന്നാല്‍ വെള്ളം ഇറങ്ങിയതിന് പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആരോപണവുമായി രംഗത്ത് വന്നു. ഡാം തുറക്കുന്നതേക്കുറിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സലീം കുമാര്‍.

  സലീംകുമാറിന്റെ വീടും

  സലീംകുമാറിന്റെ വീടും

  പ്രളയത്തില്‍ നടന്‍ സലീംകുമാറിന്റെ വീടും അകപ്പെട്ടിരുന്നു. വീട്ടില്‍ ഒറ്റപ്പെട്ടുപോയ അദ്ദേഹത്തേയും അയല്‍വാസികളേയും ദിവസങ്ങള്‍ക്ക് ശേഷം മത്സ്യത്തൊഴിലാളികളായിരുന്നു രക്ഷിച്ച് കരയക്കെത്തിച്ചത്. മരണത്തെ മുഖാമുഖം കണ്ട തന്നെയും വീട്ടിലുള്ള മറ്റുള്ളവരേയും രക്ഷിച്ച മത്സ്യത്തൊഴിലാളികളെ ഒരിക്കലും മറക്കില്ലെന്ന് സലീകുമാര്‍ വ്യക്തമാക്കി.

  മത്സ്യത്തൊഴിലാളികള്‍

  മത്സ്യത്തൊഴിലാളികള്‍

  രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വൈപ്പിനില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സലിംകുമാര്‍. അയല്‍വാസികളായ 50 പേര്‍ക്കൊപ്പം രക്ഷകരെ കാത്ത് മൂന്ന് ദിവസം വീട്ടില്‍ കഴിഞ്ഞ തന്നെ തേടിയെത്തിയത് മത്സ്യത്തൊഴിലാളികളെന്ന് സലീംകുമാര്‍ വ്യ്ക്തമാക്കി.

  അധിക്ഷേപിച്ചിട്ടില്ല

  അധിക്ഷേപിച്ചിട്ടില്ല

  മത്സ്യത്തൊഴിലാളികളുടെ മഹത്വായ സേവനത്തെ ഉയര്‍ത്തികാണിക്കുമ്പോഴും പട്ടാളത്തേയും നേവിയേയും ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്നും. തന്നെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ് ആ അനുഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്

  ഈ ഘട്ടത്തില്‍

  ഈ ഘട്ടത്തില്‍

  മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ വീട്ടില്‍ എത്തിയപ്പോള്‍ എല്ലാവരേയും ബോട്ടില്‍ കയറ്റിയതിന് ശേഷമാണ് താന്‍ കയറിയതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീടാണ് അദ്ദേഹം ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞത്.

  കരങ്ങള്‍ക്ക് ശക്തി പകരുക

  കരങ്ങള്‍ക്ക് ശക്തി പകരുക

  ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, ഇവര്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ട്, ഇനിയും ഇറങ്ങും. എന്നാല്‍ ഈ ഈഘട്ടത്തില്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരുകയാണ് വേണ്ടതെന്നും സലീകൂമാര്‍ വ്യക്തമാക്കി.

  മുരളീ തുമ്മാരുകുടി

  മുരളീ തുമ്മാരുകുടി

  രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ദുരിതാശ്വാസമെന്ന അതിപ്രധാനമായ ഘട്ടത്തിലേക്ക് കടക്കുന്ന സമയത്തിലെ വിവാദങ്ങല്‍ സര്‍ക്കാര്‍ നടപടികളെ സാരമായി ബാധിക്കുമെന്ന് മുരളീ തുമ്മാരുകുടിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.കേരളത്തില്‍ ഒരു പ്രളയം ഉണ്ടാക്കണമെന്ന് ആഗ്രഹമുള്ള ഒരാളുമില്ല. കേരളത്തില്‍ ഒരു വന്‍ പ്രളയം ഉണ്ടാക്കിയേക്കാം എന്ന ചിന്തയില്‍ ഒരാളും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അദ്ദേഹം ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

  മനസ്സിലാക്കണം

  മനസ്സിലാക്കണം

  പക്ഷെ നമ്മുടെ അണക്കെട്ടുകള്‍ എങ്ങനെയാണ് മാനേജ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കണം, തിരുത്തണം. ആദ്യമേ ഒരാളെ അല്ലെങ്കില്‍ വകുപ്പിനെ കുറ്റവാളിയാക്കി നാം അന്വേഷണം തുടങ്ങിയാല്‍ യഥാര്‍ത്ഥമായ വിവരങ്ങള്‍ ഒരിക്കലും പുറത്തു വരില്ല, നാം പാഠങ്ങള്‍ പഠിക്കുകയും ഇല്ല.

  കേരളത്തിന് സഹായം

  കേരളത്തിന് സഹായം

  അത് മാത്രമല്ല. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുന്നത്, എത്ര നന്നായിട്ടാണ് കേരളം ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ലോകം ശ്രദ്ധിക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ളവര്‍ കേരളത്തിന് സഹായം തരികയാണ്.

  ഒരു ഉപകാരവും ഉണ്ടാവില്ല

  ഒരു ഉപകാരവും ഉണ്ടാവില്ല

  ഈ അവസരത്തില്‍ ഒരു വിവാദം ഉണ്ടാക്കിയാല്‍ അതുകൊണ്ട് ഒരു മന്ത്രിയെയോ വകുപ്പിനെയോ പ്രതിരോധത്തിലാക്കാം എന്നതിലപ്പുറം ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു ഉപകാരവും ഉണ്ടാവില്ല എന്ന് മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും മറ്റു നാട്ടുകാരുടെ സഹാനുഭൂതിയും ദുരന്തബാധിതരില്‍ നിന്ന് മാറുകയും ചെയ്യുമെന്ന് മുരളി അഭിപ്രായപ്പെട്ടു.

  തീര്‍ച്ചയായും പഠിക്കണം

  തീര്‍ച്ചയായും പഠിക്കണം

  ഈ പ്രളയത്തെപ്പറ്റി നമ്മള്‍ തീര്‍ച്ചയായും പഠിക്കണം, പക്ഷെ എനിക്ക് ഇന്നത്തെയോ ഈ മാസത്തെയോ പ്രധാന വിഷയം തീര്‍ച്ചയായും ഇതല്ല. അടുത്ത മഴക്കാലത്തിന് മുന്‍പ് ആ പാഠങ്ങള്‍ നാം പഠിച്ചാല്‍ മതി. ഇപ്പോള്‍ ഈ തുടങ്ങുന്ന വിവാദങ്ങള്‍ ദുരിതബാധിതരുടെ താല്പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  English summary
  kerala floods2018; People should give more support to Pinarayi Vijayan, Says Salim Kumar

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more