Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡല്ല ചെളിക്കുളം: വാഴനട്ട് പ്രതിഷേധിച്ച് രാജാക്കാട് നിവാസികള്‍, ജനകീയ പ്രക്ഷോഭത്തിനെന്ന്!

രാജാക്കാട്: വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ഇടുക്കി മേലേ ചെമ്മണ്ണാര്‍- ചപ്പാത്ത് രോഡിന്റെ ശോചനീയവസ്ഥയ്‌ക്കെതിരേ നാട്ടുകാര്‍ റോഡില്‍ വാഴനട്ടുകൊണ്ട് പ്രതിക്ഷേധിച്ചു. മഴക്കാലം ആരംഭിച്ചതോടെ കാല്‍നടയാത്രപോലും ദുസഹമായ സാഹചര്യത്തിലായതോടെയാണ് നാട്ടുകാര്‍ വ്യത്യസ്ഥമായ പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. നൂറുകണക്കിന് ആളുകള്‍ക്ക് ആശ്രയമായ റോഡ് തകര്‍ന്ന് വെള്ളക്കെട്ടുകളായി കിടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.

നിരവധി സ്‌കൂള്‍ വാഹനങ്ങളും മറ്റ് യാത്രാ വാഹനങ്ങളും കടന്നുപോകുന്ന റോഡിന്റെ അറ്റക്കുറ്റപ്പണി മഴക്കാലത്തിന് മുമ്പ് നടത്തണമെന്ന് പ്രദേശവാസികള്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കുന്നതിന് ഇതുവരെയയും തയ്യാറായിട്ടില്ല. സമീപ പഞ്ചായത്തുകളായ രാജകുമാരി, ശാന്തന്‍മ്പാറ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും എളുപ്പത്തില്‍ ഉടുമ്പന്‍ചോലയിലേയ്ക്ക് എത്തുവാന്‍ കഴിയുന്ന പ്രധാന റോഡുമാര്‍ഗ്ഗം കൂടിയാണിത്. റോഡ് തകര്‍ന്നതിനൊപ്പം നിലവില്‍ മേലെ ചെമ്മണ്ണാറിലെ പാലവും അപകടാവസ്ഥയിലാണ്. റോഡിന്റെയും പാലത്തിന്റേയും ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിക്ഷേധിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെളിക്കുണ്ടായി മാറിയ റോഡില്‍ വാഴ നട്ട് പ്രതിക്ഷേധിച്ചത്.

peoplesprotest-

സൂചന സമരമെന്ന നിലയിലാണ് തങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തിയതെന്നും റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്താക്കിയില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സമരാനുകൂലികള്‍ പറഞ്ഞു. നിലവില്‍ രാത്രി കാലങ്ങളിലടക്കമുള്ള യാത്ര ഏറെ ദുരിതമാണ് ഈ ജനതക്ക് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+