പേരാമ്പ്ര എസ്റ്റേറ്റ് സമരം: ഖനന ലോബിയെ സഹായിക്കാൻ - യൂത്ത് കോൺഗ്രസ്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : പേരാമ്പ്ര എസ്റ്റേറ്റിൽ സി.ഐ.ടി.യു ആഭിമുഖ്യത്തിൽ നടത്തിവരുന്ന സമരം ആഭാസമാണെന്നും നിസാര കാര്യത്തിന്റെ പേരിൽ ഓഫീസ് ഉപരോധിച്ചും എസ്റ്റേറ്റ് പ്രവർത്തനം തടസ്സപ്പെടുത്തി നടത്തുന്ന സമരവും ചക്കിട്ടപ്പാറയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഖനന ലോബിയെ സഹായിക്കാൻ വേണ്ടിയാണെന്നും ചക്കിട്ടപ്പാറ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗം. 

minning

ഡ്യൂട്ടി സമയത്ത് കൃത്യവിലോപം കാണിച്ച ജോലിക്കാരെ സ്ഥലം മാറ്റുക മാത്രമാണ് മാനേജ്മെൻറ് ചെയ്തതെന്നും ഇത് കാലാകാലങ്ങളായി നടന്നു വരുന്ന ശിക്ഷാ നടപടിയുടെ ഭാഗമാണെന്നും സമരത്തിന്റെ പേരിൽ സർക്കാരിനും കോർപ്പറേഷനും ഉണ്ടായ നഷ്ടം സമരം നടത്തിയ യൂണിയനിൽ നിന്നും ഈടാക്കാൻ മാനേജ്മെൻറ് തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു.

ആന്‍ഫീല്‍ഡ് ത്രില്ലര്‍ സമനിലയില്‍, സിറ്റിക്കരികെ ഡെവിള്‍സ്... റയല്‍ വിറച്ചു ജയിച്ചു, ബയേണ്‍ ഞെട്ടി

English summary
Perambra Estate strike-Youth congress helping Mining lobby

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്