കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടിനെ നടുക്കിയ ഇരട്ടക്കൊല- പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, ശിക്ഷ ഇന്ന് വിധിക്കും

  • By Sreejith Kk
Google Oneindia Malayalam News

വടകര: പേരാമ്പ്രയിലെ നാടിനെ നടുക്കിയ ഇരട്ടക്കൊല-പ്രതി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി,ശിക്ഷ ഇന്ന് വിധിക്കും . വൃദ്ധദമ്പതികളെ വെട്ടി കൊലപ്പെടുത്തിയ കേസ്സിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി പേരാമ്പ്ര ടെലഫോൺ എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവിൽ വട്ടക്കണ്ടി മീത്തൽ ബാലൻ(62),ഭാര്യ ശാന്ത(59)എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ പേരാമ്പ്ര ഞാണിയം തെരുവിലെ കൂനേരി കുന്നുമ്മൽ ചന്ദ്രൻ(58) കുറ്റക്കാരനാണെന്ന് വടകര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി കണ്ടെത്തി.

ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ഇന്ത്യ ഏറ്റെടുക്കും? 1000 കോടി!! കൂടെ ഇന്‍ഡിഗോയും, യാഥാര്‍ഥ്യം ഇതാണ്...ഖത്തര്‍ എയര്‍വേയ്‌സ് എയര്‍ഇന്ത്യ ഏറ്റെടുക്കും? 1000 കോടി!! കൂടെ ഇന്‍ഡിഗോയും, യാഥാര്‍ഥ്യം ഇതാണ്...

ഇന്ന് ഇരു വിഭാഗം അഭിഭാഷകരുടേയും,വാദം കേട്ട ശേഷം ശിക്ഷ വിധിക്കും.2015 ജൂലൈ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം.സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടക്കെണിയിൽ നിന്നും രക്ഷപ്പെടാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്.കൊല നടക്കുന്നതിനിടയിൽ ബഹളം കേട്ട് സ്ഥലത്തെത്തിയ അയൽവാസിയായ പ്ലസ് ടു വിദ്യാർത്ഥി കൊല്ലിയിൽ അജിൽ സന്തോഷിനു(17)വെട്ടേറ്റിരുന്നു.വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിയിലാണ് ബാലൻ വെട്ടേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്.ഈ മുറിയിലേക്കുള്ള ഇട നാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്.കൊലപാതകത്തിന് ശേഷം ശാന്തയുടെ മൃതദേഹത്തിൽ നിന്നും വളകളും,സ്വർണ്ണ മാലയും അഴിച്ചെടുത്ത ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു.

murder

മരിച്ച ബാലനും,ശാന്തയും

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിന്റെ പിറക് വശത്ത് കൂട്ടിയിട്ട മരക്കഷ്ണങ്ങൾക്കിടയിൽ നിന്നും 41 സെന്റീമീറ്റർ നീളമുള്ള കൊടുവാളും,സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും,കവർച്ച നടത്തിയ സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു.നേരിട്ട് തെളിവില്ലാത്ത ഈ കേസ്സിൽ സാഹചര്യ തെളിവിന്റെയും,ശാസ്ത്രീയ തെളിവിന്റേയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.കേസിന്റെ ഭാഗമായി ഡി.എൻ.എ.പരിശോധന, മുടി പരിശോധന,രക്ത പരിശോധന എന്നിവയും നടത്തിയിരുന്നു.മരിച്ച ബാലനും,പ്രതി ചന്ദ്രനും സംസാരിച്ചതിന്റെ വിവരങ്ങൾ ശേഖരിക്കാൻ ബി.എസ്.എൻ.എൽ കേരള സർക്കിൾ ജനറൽ മാനേജർ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു.94 രേഖകളും,28 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു.കൊല്ലപ്പെട്ട ബാലന്റെ മകൻ ആനന്ദിന്റെ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും,ബഹളം കേട്ട് ഓടിയെത്തി പ്രതി വെട്ടി പരിക്കേൽപ്പിച്ച അജിൽ സന്തോഷ് രണ്ടാം സാക്ഷിയുമാണ്.ഐ.പി.സി.449 മരണ ശിക്ഷ നൽകി കുറ്റം ചെയ്യുക എന്ന ലക്ഷ്യത്തോടെ വീട് കൈയ്യേറി മോഷണം നടത്തുക,ഐ.പി.സി 302 കൊലപാതകം,392 കവർച്ച,397 മരണം സംഭവിക്കാൻ കഠിനമായ ദേഹോദ്രവം ചെയ്ത് കവർച്ച എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

 അകന്‍ഷ... മറ്റൊരു പെണ്‍കുട്ടിയുമായുള്ള ഷമിയുടെ ചാറ്റ് പുറത്തുവിട്ട് ഹസിന്‍.... ഷമിക്ക് തിരിച്ചടി!! അകന്‍ഷ... മറ്റൊരു പെണ്‍കുട്ടിയുമായുള്ള ഷമിയുടെ ചാറ്റ് പുറത്തുവിട്ട് ഹസിന്‍.... ഷമിക്ക് തിരിച്ചടി!!

English summary
perambra murder-court order today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X