പെരിന്തല്‍മണ്ണയെ ചെങ്കടലാക്കി സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് സമാപനം

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന അനുബന്ധ പരിപാടികള്‍ക്കും, മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ സമ്മേളനത്തിനും സമാപനമായി. ഇന്നലെ പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡില്‍ നിന്നും ആരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും, വിവിധ റോഡുകളില്‍ നിന്നും ആരംഭിച്ച ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന ബഹുജന റാലിയും ആറ് മണിയോടെ ഫിദല്‍ കാസ്‌ട്രോ നഗറിലേക്ക് (പടിപ്പുര സ്റ്റേഡിയം) ഒഴുകിയെത്തി.

നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ താനൂരില്‍ എസ്ഐയെ ആക്രമിച്ച പ്രതി അറസ്റ്റില്‍

പൊതുസമ്മേളനത്തില്‍ വി.ശശികുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ വിജയരാഘവന്‍, പികെ ശ്രീമതി, കെ കെ ശൈലജ, എ കെ ബാലന്‍, പാലോളി മുഹമ്മദ് കുട്ടി, ബേബി ജോണ്‍, ടിപി രാമകൃഷ്ണന്‍, ഡോ.കെ ടി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി രമേശന്‍ നന്ദിയും പറഞ്ഞു.

cpm1conference

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയായ ഇ.എന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു തവണ ജില്ലാ സെക്രട്ടറിയായിരുന്നു പി.പി വാസുദേവനെ മാറ്റി നിര്‍ത്തിയാണ് ഇ.എന്‍ മോഹന്‍ദാസിനെ തെരഞ്ഞെടുത്തത്.
37 അംഗ കമ്മിറ്റിയില്‍ 11 പുതുമുഖങ്ങള്‍ കടന്നുവന്നപ്പോള്‍ എട്ട് അംഗങ്ങളെ മാറ്റി നിര്‍ത്തി. രണ്ടു വനിതാകളാണ് കമ്മിറ്റിയില്‍ ഉളളത്.
പുതിയ അംഗങ്ങളായി വിപി സാനു, വിടി സോഫിയ, ടി സത്യന്‍, ബി മുഹമ്മദ് റസാഖ്, ടി സോമസുന്ദരന്‍, ഖലീമുദ്ദീന്‍, എന്‍ പ്രമോദ് ദാസ്, കെപി ശങ്കരന്‍, എന്‍ പതമാക്ഷന്‍, എന്‍ കണ്ണന്‍, കെ ഭാസ്‌ക്കരന്‍ എന്നിവരെ തെരഞ്ഞെടുത്തു.

conferencecpm

സിപിഎം ജില്ലാ സമ്മേളന സമാപനച്ചടങ്ങിനെത്തിയവരുടെ തിരക്ക്

നിലവിലെ കമ്മിറ്റി അംഗങ്ങളായിരുന്ന പി.കെ സൈനബ, പി. ശ്രീരാമകൃഷ്ണന്‍, എം. സ്വരാജ്, ടി.കെ ഹംസ, പി. നന്ദകുമാര്‍, കെ.എ മുഹമ്മദുണ്ണി, വി. വിജയലക്ഷ്മി മഞ്ചേരി, പ്രഭാകരന്‍ കിഴിശേരി എന്നിവരെയാണു മാറ്റിനിര്‍ത്തിയത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പ്രായാധിക്യംവന്നവരേയുമാണ് മാറ്റിനിര്‍ത്തിയത്. എം. സ്വരാജിന്റെ പ്രവര്‍ത്തനമേഖല എറണാകുളത്തായതിനാല്‍ കമ്മിറ്റി അംഗത്വം എറണാകുളത്തേക്ക് നേരത്തെ മാറ്റിയിരുന്നു.

മറ്റ് അംഗങ്ങള്‍: പിപി വാസുദേവന്‍, സി. ദിവാകരന്‍, വി. ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന്, പി. ജ്യോതിഭാസ്, വി.പി സക്കറിയ, കൂട്ടായി ബഷീര്‍, വി.എം ഷൗക്കത്ത്,ജോര്‍ജ് കെ ആന്റണി, എം.എം നാരായണന്‍, ടി.പി ജോര്‍ജ്, കെ. രാംദാസ്, ഐ.ടി നജീബ്, സിഎച്ച് ആഷിക്, കെപി അനില്‍, ടി.എം സിദ്ദീഖ്, അസൈന്‍ കാരാട്ട്, എ ശിവദാസന്‍, ഇ ജയന്‍, വിപി അനില്‍, വി രമേശന്‍, പി രാധാകൃഷ്ണന്‍, പി ഹംസക്കുട്ടി, പി.കെ അബ്ദുള്ള നവാസ്, പികെ സുമതി.
ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത 294 പേരടക്കം 328 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്.അരനൂറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തന അനുഭവസമ്പത്തുമായാണ് ഇഎന്‍ മോഹന്‍ദാസ് സെക്രട്ടറിയാകുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി ലോക്കല്‍, ഏരിയാസെക്രട്ടറിയുമായി പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ചു.


22വര്‍ഷമായി ജില്ലാസെക്രട്ടറിയറ്റംഗമാണ്. അധ്യാപകന്‍, ദേശാഭിമാനിയുടെ മലപ്പുറം യൂണിറ്റിന്റെ ആദ്യ മാനേജര്‍, എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്‌ഐയുടെയും ജില്ലാേനതാവായി പ്രവത്തിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കോട്ടക്കലിനടുത്ത് ഇന്ത്യനൂര്‍ സ്വദേശിയായ ഈ 66 കാരന്‍ എസ്.എഫ്‌ഐ ജില്ലാജോ. സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു.
യുവജനപ്രസ്ഥാനമായ കെ.എസ്.വൈ.എഫിന്റെ ജില്ലാപ്രസിഡന്റും ഡി.വൈ.എഫ്.ഐയുടെ പ്രഥമ മലപ്പുറം ജില്ലാപ്രസിഡന്റുമായിരുന്നു. 1970ലാണ് പാര്‍ട്ടി മെമ്പറായത്. സി.പി.എം ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടയ്ക്കല്‍ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.ദീര്‍ഘകാലം കോഡൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായിരുന്നു.

34വര്‍ഷം മണ്ണഴി എ.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു. 2007ല്‍ പ്രധാനാധ്യാപകനായി വിരമിച്ചു. നിരവധി ട്രേഡ്യൂണിയന്‍ സംഘടനകളുടെ മുന്‍നിര നേതാവായി. ഇന്ത്യനൂരിലെ എടയാട്ട് നെടുമ്പുറത്തെ പരേതരായ  വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകന്‍. ഭാര്യ: റിട്ടയേര്‍ഡ് അധ്യാപിക കെ. ഗീത.മക്കള്‍:ഡോ. ദിവ്യ(കോട്ടക്കല്‍ആര്യവൈദ്യശാല), ധ്യാന്‍മോഹന്‍ മരുമക്കള്‍: ജയപ്രകാശ്( മലപ്പുറം ഗവ. കോളേജ് ), ശ്രീജിഷ(ടെക്‌നോപാര്‍ക്ക്,
തിരുവനന്തപുരം). മലപ്പുറത്ത് സി.പി.ഐ എമ്മിനെ ഒന്നാമത്തെ പാര്‍ടിയാക്കി വളര്‍ത്താനുള്ള കര്‍മപദ്ധതികള്‍ക്ക് നേതൃത്വം നല്‍കുകയാണു ജില്ലാസമ്മേളനം അര്‍പ്പിച്ച പ്രധാന ഉത്തരവാദിത്തമെന്ന് ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
perinthalmanna cpm malappuram district conference will conclude today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്