ഇരുട്ടടിയായി ഇന്ധനവില; തിരുവനന്തപുരത്ത് പെട്രോൾ വില 112 കടന്നു
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് വില ലിറ്ററിന് 35 പൈസയും ഡീസലിനും ലിറ്ററിന് 48 പൈസ വീതമാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 പിന്നിട്ടു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ രണ്ടാമത്തെ പ്രതിദിന വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.

കേരളത്തിൽ ദിനംപ്രതി ഇന്ധന വില വർധിക്കുകയാണ്. പെട്രോളിന് വില ലിറ്ററിന് 35 പൈസയും ഡീസലിനും ലിറ്ററിന് 48 പൈസ വീതമാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 പിന്നിട്ടു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധനവില കുതിച്ചുയരുകയാണ്. പെട്രോള്‍ ഡീസല്‍ വില ലോകത്ത് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിഷേധം ഉയരുമ്പോഴും അതൊന്നും വക വയ്ക്കാതെ വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടത്തിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

എന്നാല്‍, ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദം. കേരളം അടക്കമുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ തീരുമാനത്തിനെതിരാണ്. ജിഎസ്ടി യോഗത്തിൽ നേരത്തെ സംസ്ഥാനങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് വേണ്ടതെന്നായിരുന്നു കേരളം നിലപാടെടുത്തത്.

അതേസമയം, ഇന്ധന വിലവർധനക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധിക്കും. രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിക്കും. കെ പി സി സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് സമരം ഉദ്ഘാടനം ചെയ്യും. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്‍റെ ഇടതുവശമാകും ഉപരോധിക്കുകയെന്ന് ഡി സി സി അറിയിച്ചു.

അതിനിടെ, ട്രെയിൻ യാത്രയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ നൽകിത്തുടങ്ങും. ലോക്ക്ഡൗണിൻ്റെ ഭാഗമായി നിർത്തിവെച്ച ജനറൽ കമ്പാർട്ട്മെൻറ് യാത്ര സൗകര്യം ഇന്ന് മുതൽ വീണ്ടും പുനരാംരംഭിക്കും. സീസൺ ടിക്കറ്റ് യാത്രക്കും അനുമതിയുണ്ട്. കേരളത്തിലൂടെ ഓടുന്ന 23 ട്രെയിനുകളിലാണ് സെക്കൻഡ് ക്ലാസ് കോച്ചുകൾ പുനഃസ്ഥാപിക്കുന്നത്.സീസൺ ടിക്കറ്റുകൾക്കും മുൻകാലപ്രാബല്യമുണ്ട്.












Click it and Unblock the Notifications