പിഴത്തുക കുറഞ്ഞു!! അന്വേഷിച്ചപ്പോള്‍ തെളിഞ്ഞത്... എല്ലാം പോയത് അവരുടെ അക്കൗണ്ടിലേക്ക്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പെറ്റിക്കേസുകളില്‍ കോടതി പിഴ ചുമത്തിയ പണം പോവുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്കെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ഓണററി മജിസ്‌ട്രേറ്റ് കോടതികളില്‍ ചുരുങ്ങിയത് മാസത്തില്‍ രണ്ടു ലക്ഷം രൂപയെങ്കിലും പിഴയായി മാത്രം ലഭിച്ചിരുന്നു. ഇതു പതിനായിരത്തില്‍ താഴെ ആയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പിഴപ്പണം പോലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കു പോയതായി കോടതിക്കു വ്യക്തമായി.

സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാറന്റാവുന്ന കേസുകളില്‍ വിലാസക്കാരനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പിഴപ്പണം അടയ്ക്കാന്‍ കഴിയാത്തതിനു കാരണമായി പോലീസ് കോടതിയില്‍ അറിയിച്ചിരുന്നത്. പെറ്റിക്കേസുകള്‍ ഇതുപോലെ വര്‍ധിക്കുമ്പോള്‍ പലതും എഴുതിത്തള്ളുകയാണ് ചെയ്യാറുള്ളത്. ഈ അവസരം മുതലെടുത്താണ് പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി സ്വന്തം അക്കൗണ്ടിലേക്കു നിക്ഷേപിക്കുന്നത്.

2000-rupees-note

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നവരും കൊല്ലിച്ചവരും കുടുങ്ങും!!റിനീഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വൃദ്ധയെ കൊന്ന് മൃതദേഹം ചുമരലമാരയിൽ ഒളിപ്പിച്ചു, വിദ്യാർത്ഥി അറസ്റ്റിൽ, മകളും കൊച്ചുമകനും ഒളിവിൽ !!

പൊതുസ്ഥലത്തു പുക വലിച്ചതിന് ആലപ്പുഴ സ്വദേശിക്കു 200 രൂപയാണ് പിഴ ചുമത്തിയതെങ്കിലും 600 രൂപ പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം അക്കൗണ്ടിലേക്കു വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പണം നിക്ഷേപിക്കാനുള്ള അക്കൗണ്ട് നമ്പറും ബാങ്ക് കോഡും വ്യക്തമാക്കാന്‍ ഈ പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം ചെക്ക് ലീഫിന്റെ ഫോട്ടോയെടുത്ത് ആലപ്പുഴ സ്വദേശിക്കു അയച്ചു കൊടുത്തതിന്റെ തെളിവുകള്‍ കോടതിക്കു ലഭിച്ചു. സമാനസംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

English summary
Petty case cash goes in to police account. Court got evidence about it.
Please Wait while comments are loading...