കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: തകര്‍ത്തത് 70 കെഎസ്ആര്‍ടിസി, 127 പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Google Oneindia Malayalam News

കോഴിക്കോട്: ഹർത്താലിനിടെ സംസ്ഥാനത്ത് നടത്തിയ അക്രമണത്തിൽ 127 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. 229 പേരെ കരുതൽ തടങ്കലിലും പാർപ്പിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ ആണ് ഡിജിപി നൽകിയിരിക്കുന്ന നിർദേശം.

പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഡ്രൈവർമാർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Hartal news

കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസുകാരെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആർ ക്യാമ്പിലെ കോൺസ്റ്റബിൾ നിഖിൽ എന്നിവർക്ക് ഗുരുതര പരുക്കേറ്റു.

ഇരുവരേയും കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം, പത്തനംതിട്ട, കോന്നി, ഇളകൊള്ളൂർ എന്നിവിടങ്ങളിൽ ബസ്സുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. പന്തളത്ത് കല്ലേറിൽ കെഎസ്ആർടി സി ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റു. പത്തനംതിട്ട കുമ്പഴ റോഡിൽ ആനപ്പാറയിലും ബസിന് നേരെ കല്ലേറുണ്ടായി. നാലംഗ സംഘമാണ് കല്ലെറിഞ്ഞതെന്ന് ജീവനക്കാർ പറഞ്ഞു. കോന്നിയിലും കല്ലേറിൽ ഡ്രൈവർക്ക് പരുക്കേറ്റു.

നെടുമ്പാശ്ശേരിയിലും കോട്ടയം കുറിച്ചിയിലും ഹോട്ടലിന് നേരെ ആക്രമണം നടന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. ഹോട്ടലിന് മുൻപിൽ നിർത്തിയിട്ട ബൈക്കും അടിച്ചുതകർത്തു. കോട്ടയം സംക്രാന്തിയിൽ ലോട്ടറിക്കടയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. കട അടിച്ചുതകർത്തു.പോത്തൻകോട് മഞ്ഞമലയിൽ കടകൾക്ക് നേരെ സമരക്കാർ അക്രമം അഴിച്ചുവിട്ടു.

അതേസമയം ഈരാറ്റുപേട്ടയിലെ ആക്രമണത്തിൽ കേസെടുത്തു. 83 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് എതിരെയാണ് കേസ്.

കണ്ണൂരിൽ ആർഎസ്എസ് കാര്യാലയം ഉൾപ്പെടെ രണ്ടിടത്ത് ബോംബേറുണ്ടായി. അക്രമസംഭവങ്ങളിൽ ഇതുവരെ 197 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം നടന്നു 51 ബസുകളുടെ ചില്ലുകളാണ് അക്രമികൾ തകർത്തത്. ഡ്രൈവർമാർ അടക്കം 11 പേർക്ക് പരിക്കേറ്റതായും കെഎസ്ആർടിസി അറിയിച്ചു.

കണ്ണൂർ വളപട്ടണത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേർക്ക് കല്ലേറുണ്ടായി. യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്തു നിന്നും കൊല്ലൂർക്ക് പോയ ബസിന് നേർക്കാണ് അക്രമമുണ്ടായത്. തിരുവന്തപുരത്ത് ആക്രമണത്തിൽ ലോറി ഡ്രൈവർ ജിനുവിന് ഇരുമ്പ് കഷ്ണം പതിച്ചു പരിക്കേറ്റു.

English summary
PFI Hartal In Kerala: 70 KSRTC Buses Vandalized, 127 PFI Activists In Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X