കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആനവണ്ടിയെ ബലിയാടാക്കല്ലേ, ഞങ്ങള്‍ക്ക് താങ്ങാനാവില്ല.'; കെഎസ്ആര്‍ടിസിയുടെ അപേക്ഷ വൈറല്‍

Google Oneindia Malayalam News

എന്ത് സമരമായാലും ഹർത്താലായാലും പണികിട്ടാറുള്ളത് കെഎസ്ആർടിസിക്കും കെഎസ്ആർടിസി ജീവനക്കാർക്കും ആണ്. കാരണം ഹർത്താൽ ദിവസങ്ങളിൽ‌ പ്രൈവറ്റ് ബസ് ഉൾപ്പെടെയുള്ളവ സർവ്വീസ് നിർത്തിവെക്കുമ്പോൾ സർവീസ് നടത്തുന്നത് കെഎസ്ആർടിസി മാത്രമാണ്. ഹർത്താലിൽ വലഞ്ഞുപോകുന്നവർക്ക് ഒരുകണക്കിന് രക്ഷകരാവുന്നത് കെഎസ്ആർടിസി ആണ്. അതുകൊണ്ടുതന്നെ കല്ലേറും തല്ലുമൊക്കെ കൊള്ളാനും ഇവർ വിധിക്കപ്പെടുകയും ചെയ്യുന്നു.

ജീവന‍് കയ്യിൽപ്പിടിച്ചാണ് ഹർത്താൽ ദിനങ്ങളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ജീവനക്കാർ പോകുന്നത്. ഇന്ന് കേരളം മറ്റൊരു ഹർത്താൽ ദിവസ ത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ അപേക്ഷയുമായി എത്തിയിരിക്കുികയാണ് കെഎസ്ആർടിസിയും അതിലെ ജീവനക്കാരും... മുന്നിൽ വേറെ വഴിയില്ലാതായപ്പോഴാണ് കെഎസ്ആർടിസിയുടെ ഈ അപേക്ഷ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്..

1

നിലവിൽ വിവിധ ജില്ലകളിലായി 30ലേറെ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സുരക്ഷയോടെയാണ് പല ജില്ലകളിലും കെഎസ്ആർടിസി ഇപ്പോൾ സർവീസ് നടത്തുന്നത്. ഹർത്താലിൽ വലഞ്ഞ ജനങ്ങൾക്ക് ആശ്വസമാണ് കെഎസ്ആർടിസിയുടെ സർവീസ്.
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ..പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക.ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല, എന്നാണ് പോസ്റ്റ്. . കെ എസ് ആർ ടി സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.

അംബാനിയുടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് അദാനി കമ്പനിയില്‍ 'നോ എന്‍ട്രി!! പുതിയ കരാറില്‍ ഒപ്പുവെച്ചോ?അംബാനിയുടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് അദാനി കമ്പനിയില്‍ 'നോ എന്‍ട്രി!! പുതിയ കരാറില്‍ ഒപ്പുവെച്ചോ?

2

കെ എസ് ആർ ടി സിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അരുതേ ...
ഞങ്ങളോട് ...
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.

'ഞാന്‍ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല'; ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി<br />'ഞാന്‍ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല'; ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി

3


പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...
ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് പോസ്റ്റിന് കീഴെ വന്നുകൊണ്ടിരിക്കുന്നത്. കെഎസ്ആർടിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള കമന്റുകൾ ഉണ്ട്.

4

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു. മിന്നല്‍ ഹര്‍ത്താല്‍ നേരത്തെ കോടതി നിരോധിച്ചത് ആണെന്നും ഇതു ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് പറഞ്ഞു. പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുക ആണെന്നും ബെഞ്ച് അറിയിച്ചു.

നിങ്ങളുടെ അക്കൗണ്ട് ഈ ബാങ്കുകളിലാണോ? എന്നാല്‍ നിങ്ങള്‍ക്കും ലഭിക്കും ഈ അടിപൊളി സേവനംനിങ്ങളുടെ അക്കൗണ്ട് ഈ ബാങ്കുകളിലാണോ? എന്നാല്‍ നിങ്ങള്‍ക്കും ലഭിക്കും ഈ അടിപൊളി സേവനം

5

ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പൊലീസ് നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ക്കു പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. കേസ് കോടതി 29ന് വീണ്ടും പരിഗണിക്കും.

English summary
PFI Today Hartal In Kerala, A Write-up Shared By KSRTC Goes Viral In Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X