കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറക്ക് വേണ്ടി വഴക്കിടേണ്ട; കെഎസ്ആര്‍ടിസിയില്‍ ഫോണ്‍പേ; കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു

ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം ബസുകളിൽ നടപ്പാക്കണം എന്നാണ് മന്ത്രിയുടെ നിർദേശം.

Google Oneindia Malayalam News
ksrtc

തിരുവനന്തപുരം: ബസ്സിൽ പോകുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നം ആണ് ചില്ലറ ഇല്ലാത്തത്. ഇക്കാരണത്തിന്റെ പേരിൽ വഴക്ക് പോലും നടക്കാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാകാൻ പോവുകയാണ്.

കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റിന് ഫോൺപേ വഴി പണം നൽകാനുള്ള സംവിധാനം ഒരുമാസത്തിനകം നടപ്പിലാവും എന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. സ്വിഫ്റ്റിലും ഡീലക്സ് മുതൽ മുകളിലേക്ക് ശ്രേണിയിൽപ്പെട്ട ബസുകളിലും ഫോൺപേ വഴി പണം നൽകാം.

ആദ്യഘട്ടത്തിൽ തന്നെ നല്ലൊരു ശതമാനം ബസുകളിൽ നടപ്പാക്കണം എന്നാണ് മന്ത്രിയുടെ നിർദേശം.അതുകൊണ്ട് ആയിരുന്നു സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യ ഉദ്ഘാടനം മാറ്റിവച്ചത്. മുഴുവൻ സർവീസുകളിലേക്കും ഘട്ടംഘട്ടമായി പദ്ധതി വ്യാപിപ്പിക്കും. ഇതിലൂടെ പണമിടപാടുകൾ എളുപ്പമാക്കുന്നതിനൊപ്പം കളക്ഷൻ സുതാര്യമാക്കാനും കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നു.

KSRTC1331

ഓ​​ടു​​ന്ന​​ ബ​​സു​​ക​​ളി​​ലെ​​ ഓ​​ൺ​​ലൈ​​ൻ​​ പ​​ണ​​മി​​ട​​പാ​​ടി​​ലെ​​ പ​​രി​​മി​​തി​​ക​​ളും​​,​​ കെ​​.എ​​സ്.ആ​​ർ​​.ടി​​.സി​ അ​​ക്കൗ​​ണ്ടിം​ഗ് സം​​വി​​ധാ​​ന​​വും ആ​​യു​​ള്ള​​ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ളു​​മാ​​ണ് ഈ സംവിധാനം ഏർപ്പെടുത്താൻ തടസ്സമായത്. ബ​​സി​​നു​​ള്ളി​​ൽ​​ പ​​തി​​ക്കു​​ന്ന​​ ക്യൂ​​ ആ​​ർ​​ കോ​​ഡ് സ്‌​​കാ​​ൻ​​ ചെ​​യ്ത് ടി​​ക്ക​​റ്റി​​ന്റെ​​ പ​​ണം​​ സ്വീ​​ക​​രി​​ക്കാ​​നാ​​യി​​രു​​ന്നു​​ തീ​​രു​​മാ​​നം​​. ഓ​​രോ​​ ബ​​സി​​ലെ​​യും​​ വ​​രു​​മാ​​നം​​ ഡ്യൂ​​ട്ടി​​ ക​​ഴി​​യു​​മ്പോ​​ൾ​​ ക​​ണ്ട​​ക്ട​​ർ​​ ഡി​​പ്പോ​​ക​​ളി​​ൽ​​ അ​​ട​​യ്ക്കു​​ന്ന​​താ​​ണ് ഇപ്പോഴുള്ള രീതി.

ബാത്ത്റൂമിൽ പോകുന്നതും കുളിക്കുന്നതും വരെ ഒരുമിച്ച്, ഒരുമിച്ച് ​ഗർഭിണി ആവണം; ഇരട്ടകളുടെ ആ​ഗ്രഹംബാത്ത്റൂമിൽ പോകുന്നതും കുളിക്കുന്നതും വരെ ഒരുമിച്ച്, ഒരുമിച്ച് ​ഗർഭിണി ആവണം; ഇരട്ടകളുടെ ആ​ഗ്രഹം

ഓ​​ൺ​​ലൈ​​നി​​ൽ​​ പ​​ണം​​ സ്വീ​​ക​​രി​​ക്കു​​മ്പോ​​ൾ ഇത്​​ ക​​ണ്ട​​ക്ട​​റു​​ടെ​​ ക​​ണ​​ക്കി​​ൽ​​ ഉ​​ൾ​​പ്പെ​​ടു​​ത്തേ​​ണ്ടി​​ വ​​രും​​. ഇ​​തി​​നാ​​യി​​ കേ​​ന്ദ്രീ​​കൃ​​ത​​ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് പ​​ണം​​ സ്വീ​​ക​​രി​​ക്കാ​​നും​ തു​​ക​​ ല​​ഭി​​ക്കു​​ന്ന​​ വി​​വ​​രം​​ ക​​ണ്ട​​ക്ട​​റെ​​ അ​​റി​​യി​​ക്കാ​​നും​​ തീ​​രു​​മാ​​നം ഉണ്ടായി​​. എ​​ന്നാ​​ൽ​​ വി​​വ​​രം​​ കൈ​​മാ​​റു​​ന്ന​​ത് പ്രതിസന്ധി തന്നെയായിരുന്നു​​. ടി​​ക്ക​​റ്റ് മെ​​ഷീ​​നി​​ലേ​​ക്ക് സ​​ന്ദേ​​ശം ​​അയക്കാൻ സാധ്യം അല്ല. ക​​ണ്ട​​ക്ട​​റു​​ടെ​​ മൊ​​ബൈ​​ൽ​​ ഫോ​​ണി​​ലേ​​ക്ക് എ​​സ്.എം​​.എ​​സ് അ​​യ​​യ്ക്കു​​ക​​യാ​​ണ് മ​​റ്റൊ​​രു​​ മാർ​ഗം​​. ഇ​​തി​​ന് ക​​ണ്ട​​ക്ട​​ർ​​മാ​​രു​​ടെ​​ വി​​വ​​ര​​ങ്ങ​​ൾ​​ ഓ​​ൺ​​ലൈ​​നി​​ൽ​​ ഉ​​ൾ​​പ്പെടുത്തണം. ​​

ബ​​സ് പു​​റ​​പ്പെ​​ടു​​ന്ന​​തി​​ന് ​​മു​​മ്പ് ക​​ണ്ട​​ക്ട​​റെ​​ മാ​​റ്റേ​​ണ്ടി​​ വ​​ന്നാ​​ൽ​​ ഓ​​ൺ​​ലൈ​​നി​​ൽ​​ ന​​ൽ​​കി​​യ​​ മൊ​​ബൈ​​ൽ​​ ന​​മ്പ​​രും​ മാ​​റ്റ​​ണം​​. സാ​​ങ്കേ​​തി​​ക​​പ്ര​​ശ്നം​​ കാ​​ര​​ണം​​ എ​​സ്.എം​​.എ​​സ് വൈ​​കി​​യാ​​ൽ​​ പ്രശ്നങ്ങൾക്കും കാരണമാവും. ​​ ക​​ട​​ക​​ളി​​ലേ​​തു​​ പോ​​ലെ​​ പ​​ണ​​മി​​ട​​പാ​​ട് വി​​വ​​രം​​ അ​​റി​​യി​​ക്കാ​​ൻ​​ ബ​​സി​​ൽ​​ സ്പീ​​ക്ക​​ർ​​ പി​​ടി​​പ്പി​​ക്കു​​ന്ന​​തും​​ പ്രാ​​യോ​​ഗി​​ക​​മ​​ല്ല​​. 3​​8​​0​​0​​ ൽ അധികം​​ ബ​​സു​​കളാണ് സർവീസിൽ ഉള്ളത്. ഏ​​ത് ബ​​സി​​ൽ​​നി​​ന്നു​​ള്ള​​ പ​​ണ​​മി​​ട​​പാ​​ടാ​​ണെ​​ന്നും​​ തി​​രി​​ച്ച​​റി​​യാ​​നാ​​വി​​ല്ല​​. ക്യൂ​​ ആ​​ർ​​ കോ​​ഡി​​ൽ​​ ക്ര​​മ​​ക്കേ​​ട് കാ​​ണി​​ച്ച് പ​​ണം​​ ത​​ട്ടി​​യ​​ സം​​ഭ​​വ​​ങ്ങ​​ൾ ഉണ്ടാവുന്നുണ്ട്. ഇ​​ത്ത​​രം​​ പ്ര​​ശ്ന​​ങ്ങ​​ൾ​​ പ​​രി​​ഹ​​രി​​ച്ചാ​​ലേ​​ ഫോ​​ൺ​​പേ​​ സം​​വി​​ധാ​​നം​​ സ​​ജ്ജ​​മാ​​കൂ​​ എന്നായിരുന്നു ഈ പദ്ധതി വൈകാൻ കാരണമായി അന്ന് പറഞ്ഞിരുന്നത്

English summary
PhonePe facility will start in KSRTC buses within a month, Here are the Complete Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X