ഫോട്ടോഗ്രാഫര്‍ പുഴുവരിച്ച് മരിച്ചു
കുന്നംകുളം: പഴയകാലത്തെ പ്രഗത്ഭനായ ഫോട്ടോഗ്രാപറായ സ്റ്റുഡിയോ സെറ്ററുമായ വയനാട് സ്വദേശി തോമസ് (85) പുഴുവരിച്ച് മരിച്ച നിലയില്‍. അടുപ്പുട്ടി സീനിയര്‍ ഗ്രൗണ്ടിലെ പവലിയനില്‍ നിന്ന് പഴകിതുടങ്ങിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധം പുറത്തേയ്ക്ക് വന്നപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്.
അഞ്ജാത മൃതദേഹമെന്ന് കരുതി പൊലീസും നാട്ടുാകും ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ മൃതഹേഹത്തിനടുത്ത് നിന്ന് ലഭിച്ച കീറിയ ബാഗ് പരിശോധിച്ചപ്പോഴാണ് പ്രശസ്ത ഫോട്ടോഗ്രാഫറാണെന്ന് മനസിലായത്. കേരളം തമിഴ്‌നാട് മുംബൈ ഉള്‍പ്പെടയുള്ളിടത്ത് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള തോമസ് സിനിമ ഫോട്ടോഗ്രഫിയിലും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിലെ പ്രശസ്ത സ്റ്റുഡിയോകള്‍ക്ക് ഉള്‍പ്പടെ തോമസ് നല്‍കിയ സേവനങ്ങള്‍ സൂചിപ്പിയ്ക്കുന്ന പേപ്പറുകളും ബാഗില്‍ നിന്ന് ലഭിച്ചു. അവസാന കാലത്ത് വാര്‍ദ്ധക്യകാല പെന്‍ഷനായുള്ള നെട്ടോട്ടത്തിലായിരുന്നു തോമസ്. ഊന്നുവടിയുടെ സഹായത്തോടെ ജീവിച്ച തോമസ്സിനെ ഭിക്ഷക്കാരനായിട്ടാണ് നാട്ടുകാര്‍ കണ്ടിരുന്നത്. അവിവാഹിതനായിരുന്നു തോമസ്.












Click it and Unblock the Notifications