ശ്രീജിത്തിന് മർദ്ദനമേറ്റത് പോലീസ് കസ്റ്റഡിയിൽ തന്നെ; ചിത്രം പുറത്ത്, പോലീസിന്റെ വാദം തെറ്റ്?

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: ശ്രീജിത്തിന് ലോകപ്പിൽ നിന്ന് തന്നെയാണ് മർദ്ദനമേറ്റതെന്നതിന്റെ തെളിവുകൾ പുറത്ത്. ശ്രീജിത്തിന് മർദനമേറ്റത് ലോക്കപ്പിനുള്ളിൽ എന്ന് ഉറപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏപ്രിൽ ആറിനായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് തൊട്ടുപിന്നാലെയുള്ള ചിത്രമാണ് ഇപ്പോൽ പുറത്തുവന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ചിത്രം പുറത്തുവിട്ടത്.

വരാപ്പുഴ സ്റ്റേഷനിൽവെച്ചെടുത്ത ചിത്രത്തിൽ ശ്രീജിത്തിന് കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമാണ്. ആറാം തീയതി രാത്രി 11 മണിയോടെയാണ് ചിത്രം എടുത്തിട്ടുള്ളത്. അങ്ങിനെയാണെങ്കിൽ ചിത്രം എടുത്തതിന് ശേഷമാണ് ശ്രീജിത്തിന് മർദ്ദനമേറ്റത്. കസ്റ്റഡി മരണക്കേസിലെ നിർണ്ണായക കേസിൽ ഈ ഫോട്ടോ പ്രധാന തെളിവാകാൻ സാധ്യതയുണ്ട്. അതേസമയം കസ്റ്റഡി മരണത്തിൽ സിഐയെയും എസ്ഐ അടക്കമുള്ളവരെ തിങ്കളാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കയാണ്.

അറസ്റ്റ് ഉടൻ

അറസ്റ്റ് ഉടൻ

എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. വരാപ്പുഴ സംഭവത്തിൽ ആലുവ റൂറൽ എസ്പി അടക്കമുള്ളവർക്കെതിരെയുള്ള ലോകായുക്തയിൽ പരാതിയെത്തിയിരുന്നു. തുടർന്ന് സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ് അയക്കുകയും ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയ്ർ‍മാനും വരാപ്പുഴ സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി മരണത്തില്‍ സംശയത്തിന്റെ നിഴലിലാകുന്നത് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് കീഴിലുള്ള ടൈഗര്‍ ഫോഴ്‌സാണ്. ഇതുകൊണ്ട് തന്നെ പോലീസ് സേനക്ക് മൊത്തം മോശപ്പേരുണ്ടാക്കിയ ടൈഗര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ടൈഗർഫോർസ് പിരിച്ചു വിട്ടു. അതേസമയം കസ്റ്റഡി മരണമല്ലെന്ന് വരുത്തി തീർക്കാനുള്ള പോലീസ് ശ്രമങ്ങളും പൊളിഞ്ഞിരുന്നു.

കൃത്രിമ മൊഴി

കൃത്രിമ മൊഴി

ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ല. എന്നാൽ പിന്നീട് പോലീസ് ഈ പേര് കൂട്ടിച്ചേർക്കുകയായിരുന്നു. തന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നുവെന്ന് തന്നെയാണ് താന്‍ ഇതുവരെ പറഞ്ഞിട്ടുള്ളതെന്നും വിനീഷ് പറയുന്നു. എന്നാൽ വൈകുന്നേരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിരവധി കടലാസുകളില്‍ പോലീസ് ഒപ്പിടുവിക്കുകയായിരുന്നു. വിനീഷിന്റെ വെളിപ്പെടുത്തൽ പോലീസിന് കുരുക്കായിരുന്നു. അതേസമയം ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയില്‍ 24 മണിക്കൂര്‍ നിരാഹാര സമരം തിങ്കളാഴ്ച ആരംഭിക്കും. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലാണ് ഉപവാസം. സമരം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

പരമേശ്വരന്റെ മൊഴി

പരമേശ്വരന്റെ മൊഴി

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന് കേസിലെ പോലീസ് സാക്ഷി പരമേശ്വരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്‍റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്‍റെ എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് വ്യാജമാണെന്നും പോലീസ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നുമാണ് പരമേശ്വരൻ ഏഷ്യാനെറ്റ് പറഞ്ഞിരുന്നു.

പരമേശ്വരന്റെ മൊഴി എടുത്തിരുന്നില്ല

പരമേശ്വരന്റെ മൊഴി എടുത്തിരുന്നില്ല

ഒരുസംഘം ആളുകള്‍ വീട് കയറി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വരാപ്പുഴ തുണ്ടിപ്പറമ്പില്‍ വാസുദേവന്‍ ആത്മഹത്യ ചെയ്യുന്നത്. വാസുദേവന്റെ അയല്‍വാസിയായ പരമേശ്വരന്‍ അക്രമി സംഘത്തില്‍ ശ്രീജിത്തും സഹോദരന്‍ സജിത്തും അടക്കം തിരിച്ചറിയാവുന്ന ചിലരുണ്ടായിരുന്നുവെന്നും ഇവര്‍ വാസുദേവനെ മര്‍ദ്ദിക്കുന്നത് കണ്ടെന്നുമാണ് പോലീസിന്റെ എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് പരമേശ്വരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പരമേശ്വരൻ.

കത്വ പീഡനം; അഭിഭാഷകയ്ക്കും ഭീഷണി, കൊല്ലാപ്പെടാനും പീഡിപ്പിക്കപ്പെടാനും സാധ്യത!! വിചാരണ തിങ്കളാഴ്ച

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഉടൻ അറസ്റ്റെന്ന് സൂചന, കൂടുതൽ പേരെ ചോദ്യം ചെയ്യും!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Picture of Sreejith, before he got beaten

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്