പിണറായി ശരിയാക്കുന്നില്ലെന്ന് ആരുപറഞ്ഞു; 152 'കുടുംബ ആശുപത്രികള്‍' കൂടി വരുന്നു
എക്‌സ്‌റേ, ഇസിജി, ലാബ് സൗകര്യങ്ങളോടെ രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും 24 മണിക്കൂര്‍ സേവനം ഉറപ്പാക്കിയാണു കുടുംബ ആശുപത്രികള്‍ വികസിപ്പിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിക്കുന്ന 152 'കുടുംബ ആശുപത്രികള്‍' വരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബ ആശുപത്രികളായി മാറുന്നത്. ഇവിടത്തെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു ശേഷമേ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു റഫറന്‍സ് ലഭിക്കുകയുള്ളൂ. എക്‌സ്‌റേ, ഇസിജി, ലാബ് സൗകര്യങ്ങളോടെ രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും 24 മണിക്കൂര്‍ സേവനം ഉറപ്പാക്കിയാണു കുടുംബ ആശുപത്രികള്‍ വികസിപ്പിക്കുന്നത്.
ഇ-ഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ ഓരോ ആശുപത്രിയിലും എത്തുന്ന രോഗികളുടെ എല്ലാ ആരോഗ്യ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഒപി ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യൂ ഒഴിവാക്കുക, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിശ്രമ സൗകര്യം ഒരുക്കുക, മുലയൂട്ടുന്ന അമ്മമാര്‍ക്ക് അതിനു സൗകര്യമുള്ള പ്രത്യേക മുറികള്‍ ഒരുക്കുക, വൃത്തിയുള്ള ശൗചാലങ്ങള്‍ എന്നിവയാണ് കുടുംബ ആശുപത്രികള്‍ തുടങ്ങുന്നതിന്റെ മാനദണ്ഡങ്ങള്‍.

രണ്ട് ഡോക്ടര്‍മാര്‍
രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും സേവനം വേണ്ടി വരുമ്പോള്‍ ഇതിനായി പുതിയ തസ്തികകളും വേണ്ടി വരും.

ഡിഎംഒ
കുടുംബ ആശുപത്രികളാക്കി വികസിപ്പിക്കാന്‍ യോജിച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ എല്ലാ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പട്ടിക പൂര്‍ത്തിയായി
തലസ്ഥാനത്തു നിന്നു 14 പ്രാഥികാരോഗ്യ കേന്ദ്രങ്ങള്‍ ഈ ഗണത്തിലേക്കു തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നുള്ള പട്ടികയും പൂര്‍ത്തിയായിട്ടുണ്ട്.

ദദ്ദേശ സ്ഥാപനങ്ങള്‍
തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയും സാമൂഹിക പങ്കാളിത്തത്തോടെയുമാകും പദ്ധതി നടപ്പാക്കുക.

രോഗ വിവരം
കാന്‍സര്‍ റജിസ്റ്റര്‍, എന്‍ഡോസള്‍ഫാന്‍ റജിസ്റ്റര്‍ തുടങ്ങി വിവിധ രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ പട്ടികയും രോഗവിവരങ്ങളും തയ്യാറാക്കും.

പ്രതിരോധ നടപടി
ചില പ്രത്യേക കേന്ദ്രങ്ങളില്‍ ഒരേ തരത്തിലുള്ള രോഗങ്ങള്‍ പകരുന്നതു നിരീക്ഷിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇതോടെ സാധിക്കും.

നിയമസഭ മണ്ഡലം
ഒരു റവന്യൂ ബ്ലോക്കിലും നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് ഒന്നെന്ന കണക്കിലാണ്് കുടുംബ ആശുപത്രികള്‍ വരുന്നത്.












Click it and Unblock the Notifications