രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റ് ചാപ്പ കുത്തിയ പിണറായി സർക്കാർ പരസ്യമായി മാപ്പ് പറയണം; എൻ സുബ്രമണ്യൻ
കോഴിക്കോട്; രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റ് ചാപ്പ കുത്തിയ പിണറായി സർക്കാർ പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. പുസ്തകം വായിക്കുന്നതും ലഘുലേഖ കൈവശം വെക്കുന്നതും മാവോയിസവും രാജ്യദ്രോഹവും ആണെന്ന വികലമായ കാഴ്ചപ്പാടാണ് എൽ ഡി എഫ് സർക്കാരിന്റേത്.
സി പി എമ്മിൽ അംഗത്വം ഉള്ള രണ്ടു യുവാക്കളെയാണ് ഇവ്വിധം മാവോയിസ്റ്റ് ചാപ്പ കുത്തി പിണറായിയുടെ പോലിസ് രണ്ടു കൊല്ലം മുൻപ് എൻ ഐ എ ക്കു കൈമാറിയത്.യു എ പി എ ക്കു എതിരാണെന്നു അവകാശപ്പെടുന്ന സിപിഎം ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിച്ചത്, ഫേസ്ബുക്കിൽ സുബ്രഹ്മണ്യൻ കുറിച്ചു. വായിക്കാം

യു എ പി എ കേസിൽ എൻ ഐ എ വാദം തള്ളി താഹ ഫസലിന് സുപ്രിം കോടതി ജാമ്യം നൽകുകയും അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ നിരസിക്കുകയും ചെയ്ത സാഹചര്യത്തിൽ രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റ് ചാപ്പ കുത്തിയ പിണറായി സർക്കാർ പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. പുസ്തകം വായിക്കുന്നതും ലഘുലേഖ കൈവശം വെക്കുന്നതും മാവോയിസവും രാജ്യദ്രോഹവും ആണെന്ന വികലമായ കാഴ്ചപ്പാടാണ് എൽ ഡി എഫ് സർക്കാരിന്റേത്.
സി പി എമ്മിൽ അംഗത്വം ഉള്ള രണ്ടു യുവാക്കളെയാണ് ഇവ്വിധം മാവോയിസ്റ്റ് ചാപ്പ കുത്തി പിണറായിയുടെ പോലിസ് രണ്ടു കൊല്ലം മുൻപ് എൻ ഐ എ ക്കു കൈമാറിയത്. വിദ്യാർഥികളായിരുന്ന ഇരുവരുടെയും പഠനത്തെ അറസ്റ്റും ജയിൽ വാസവും ബാധിച്ചു. താഹ ഫസൽ ജോലിയും പഠനവും ഒരുമിച്ചു കൊണ്ടു പോകുന്ന ആളായിരുന്നു. യു എ പി എ ക്കു എതിരാണെന്നു അവകാശപ്പെടുന്ന സിപിഎം ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് കാണിച്ചത്. ആദ്യം ഇരുവരും മാവോയിസ്റ്റുകൾ അല്ലെന്നു പറഞ്ഞു പോലിസ് നടപടിയെ എതിർത്ത സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പൊടുന്നനെ മലക്കം മറിഞ്ഞു പിണറായി പോലീസിന്റെ കുഴലൂത്തുകാരായി.
യു എ പി എ പ്രകാരം കേസ് എടുത്താണ് കേരളാ പോലിസ് അവരെ എൻ ഐ എ ക്കു കൈമാറിയത്. കേരളത്തിന്റെ പോലിസ് ചരിത്രത്തിലെ കഴുകിക്കളയാനാകാത്ത കറയായ 9 മാവോയിസ്റ്റുകളുടെ കൊല നടപ്പാക്കിയ സർക്കാരാണ് പിണറായി വിജയന്റേത്. പിണറായിയുടെ വിശ്വസ്തൻ ലോകനാഥ് ബെഹ്‌റ ഡിജിപി ആയിരിക്കുമ്പോഴാണു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത്. അലനെയും താഹയെയും എൻ ഐ എ ക്കു കൈമാറിയതും ബെഹ്‌റ പോലിസ് മേധാവി ആയിരിക്കുമ്പോഴാണ്. സ്ഥാനം ഒഴിഞ്ഞതിന്റെ പിറ്റേന്ന് കൊച്ചി മെട്രോ എം ഡി ആയി ബെഹ്‌റയെ നിയമിച്ചു നന്ദി പ്രകടിപ്പിച്ച ആളാണ് പിണറായി വിജയൻ. സിപിഎമ്മിന്റെ മനുഷ്യാവകാശ നാട്യങ്ങളാണ് ഇതിലൂടെ പുറത്തു വരുന്നത്.












Click it and Unblock the Notifications