Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയിലെ അരുംകൊലകളുടെ ചുരുളഴിഞ്ഞു! മക്കളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയത് അവിഹിതം ഒളിക്കാന്‍

Recommended Video

cmsvideo
    കാമുകനുവേണ്ടി കുടുംബത്തെ മുഴുവൻ കൊന്ന സൗമ്യയുടെ മൊഴി

    ഒന്നിന് പിറകെ ഒന്നായി ഒരു കുടുംബത്തിലെ നാല് പേരുടെ മരണം. അതിലെ ദുരൂഹതകള്‍ അതിന്‍റെ ഞെട്ടലിലായിരുന്നു പിണറായിയിലെ നാട്ടുകാര്‍. മരണത്തിലെ അസ്വാഭാവികത ഏറിയതോടെ നാട്ടുകാര്‍ തന്നെ നേരിട്ട് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. മരിച്ച എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

    പിന്നാലെ ഏവരേയും അമ്പരിപ്പിച്ച് ഐശ്വര്യയുടെ അമ്മ സൗമ്യ പോലീസ് കസ്റ്റഡിയില്‍. എന്നാല്‍ സൗമ്യ അറസ്റ്റിലായതോടെ കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

    നാല് മരണങ്ങള്‍

    നാല് മരണങ്ങള്‍

    വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടികളായ ഐശ്വര, കീര്‍ത്തന എന്നിവരുമാണ് ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.എല്ലാവരുടേയും മരണ കാരണം ഛര്‍ദ്ദിയായിരുന്നു. ഇതോടെ ഈ മരണങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ആശങ്കകള്‍ ഉയര്‍ന്നു.ഇതോടെ ഇവര്‍ പോലീസില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.

    പോസ്റ്റ്മാര്‍ട്ടം

    പോസ്റ്റ്മാര്‍ട്ടം

    സൗമ്യയുടെ ഇളയ മകൾ കീർത്തന മരിച്ചപ്പോൾ പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. എന്നാല്‍ മാർച്ചിൽ അമ്മ കമല മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യ ശക്തമായി ഉയർന്നു. അപ്പോഴും മരണ കാരണം വ്യക്തമായിരുന്നില്ല. തുടർന്ന് സംശയത്തിന്റെ പേരിൽ എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.കേസില്‍ പിടി വീണേക്കാന്‍ സാധ്യത ഉണ്ടെന്ന നിഗമനത്തില്‍ സൗമ്യ വിഷം കഴിച്ച് ആസ്പത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെയായിരുന്നു സൗമ്യയുടെ നിര്‍ണായക അറസ്റ്റിന് വഴി വെച്ചത്.

    ഒടുവില്‍ കുറ്റസമ്മതം

    ഒടുവില്‍ കുറ്റസമ്മതം

    ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയില്‍ ആയതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് ആയിരുന്നില്ല. തുടര്‍ന്ന് ഇന്നലെ മഫ്തിയില്‍ ആസ്പത്രിയില്‍ എത്തിയ അന്വേഷണ സംഘം സൗമ്യയിലെ ഓട്ടോയില്‍ കൂട്ടികൊണ്ടു പോയി നീണ്ട പതിനൊന്നു മണിക്കൂര്‍ ചോദ്യം ചെയ്തു. ആദ്യമൊന്നും ചോദ്യം ചെയ്യലിനോട് സൗമ്യ സഹകരിച്ചിരുന്നില്ല. എന്നാല്‍ അവസാനം നില്‍ക്കക്കള്ളിയില്ലാതായതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

    കൊന്നത് ഇങ്ങനെ

    കൊന്നത് ഇങ്ങനെ

    അച്ഛനേയും അമ്മയേയും മക്കളേയും കൊലപ്പെടുത്തിയത് ഭക്ഷണത്തില്‍ എലിവിഷം കൊടുത്തിട്ടാണെന്ന് സൗമ്യ വ്യക്തമാക്കി. മക്കള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്യ്ക്ക് മീന്‍ കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയതെന്നായിരുന്നു സൗമ്യയുടെ കുറ്റസമ്മതം.

    വഴിവിട്ടബന്ധം

    വഴിവിട്ടബന്ധം

    ഭര്‍ത്താവുമായി ഉണ്ടായിരുന്ന വഴക്കിനെ തുടര്‍ന്ന് സൗമ്യ മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന താമസിച്ചിരുന്നത്. തന്‍റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസ്സം നിന്നതാണ് എല്ലാവരേയും കൊലപ്പെടുത്താന്‍ കാരണം എന്ന് സൗമ്യ വ്യക്തമാക്കി. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്.

    ദുരൂഹതകള്‍ ബാക്കി

    ദുരൂഹതകള്‍ ബാക്കി

    അതേസമയം മൂത്തമകള്‍ കീര്‍ത്തനയുടേത് അസ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്. ഇത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സൗമ്യയും ഛര്‍ദ്ദിമൂലം ആസ്പത്രിയില്‍ ആയതും പോലീസിനെ കുഴക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+