കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിലെത്തിയപ്പോഴേ സര്‍ക്കാര്‍ നയം വ്യക്തമാക്കിയിരുന്നു; മാഫിയകളെ വെച്ച് പൊറുപ്പിക്കില്ല

ഒരു പ്രത്യേക ബാച്ചില്‍ പരിശീലനം നേടിയവരെക്കുറിച്ച് നിരന്തരം പരാതികള്‍ ഉയരുന്നുണ്ട്. ആ ഘട്ടത്തില്‍ പരിശീലനം നേടിയവരില്‍ കുറ്റവാസനയുണ്ടെന്നാണ് ഇത് കാണിക്കുന്നത്. അവരില്‍ കുറ്റവാസന ഉളളവരുണ്ട്.

  • By Akshay
Google Oneindia Malayalam News

തൃശൂര്‍: ഒരു തരത്തിലുള്ള മാഫിയകളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാരെ കര്‍ശനമായി നേരിടുമെന്നും സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴേ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. വനിത പോലീസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ പാസിങ് ഔട്ട് പരേഡില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പ്രത്യേക ബാച്ചില്‍ പരിശീലനം നേടിയവരെക്കുറിച്ച് നിരന്തരം പരാതികള്‍ ഉയരുന്നുണ്ട്. ആ ഘട്ടത്തില്‍ പരിശീലനം നേടിയവരില്‍ കുറ്റവാസനയുണ്ടെന്നാണ് ഇത് കാണിക്കുന്നത്. അവരില്‍ കുറ്റവാസന ഉളളവരുണ്ട്. പരിശീലനത്തില്‍ പുനഃക്രമീകരണം വേണ്ടി വന്നേക്കുമെന്നുള്ള വിമര്‍ശനവും പിണറായി വിജയന്‍ ഉന്നയിച്ചു. പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാനായ ജസ്റ്റിസ് നാരായണക്കുറുപ്പ് പൊലീസിനെതിരെ പലപ്പോഴായി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തിരുത്തണം

തിരുത്തണം

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴെ നയം വ്യക്തമാക്കിയതാണ്. സേനയിലുള്ള ചിലര്‍ അതു ഇനിയും മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ഇത് തിരുത്താനുള്ള സമയമാണ്.

 കൊള്ളരുതാത്തവര്‍

കൊള്ളരുതാത്തവര്‍

പൊലീസിനു നിയമ വിരുദ്ധമായി ഒന്നും ചെയ്യാനുള്ള അധികാരമില്ല. കൊള്ളരുതാത്ത ചിലരുണ്ട്. അവരുടെ പ്രതിഛായയാണ് പോലീസിന് കിട്ടുന്നത്.

മൂന്ന് ഡസന്‍ പരാതി

മൂന്ന് ഡസന്‍ പരാതി

2014 സബ് ഇന്‍സ്‌പെക്ടര്‍ ബാച്ചിനെതിരെ മൂന്നു ഡസന്‍ പരാതികളെങ്കിലും ലഭിച്ച കാര്യം പിണറായി വിജയന്‍ സൂചിപ്പിച്ചത്.

 ഓര്‍മ്മ വേണം

ഓര്‍മ്മ വേണം

സേനയെ സര്‍ക്കാര്‍ സംരക്ഷിക്കും. അതു നിയമപാലകര്‍ക്കു മാത്രമായിരിക്കും. അല്ലാതെ നിയമ വിരുദ്ധരായി പെരുമാറുന്നവര്‍ക്കല്ല. അവര്‍ക്ക് പ്രത്യേക നിയമമോ സംരക്ഷണമോ ഇല്ലെന്ന് ഓര്‍മ്മിക്കണം.

English summary
Pinarayi Vijayan against police brutality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X