പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം, മാന്യത വേണം; മോദിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
കൊല്ലം: അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തില്‍ അറസ്റ്റ് ചെയ്യുന്നുവെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചക്കള്ളം പറയുന്ന നരേന്ദ്ര മോദി ശബരിമലയുടെ പേരില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
അയ്യപ്പന്‍ എന്ന പേര് പറഞ്ഞതിന് ബിജെപിയുടെ ഒരു സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തെന്ന മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണ്. തെറ്റ് ആര് ചെയ്താലും നടപടിയുണ്ടാകും. ശബരിമലയില്‍ അക്രമികള്‍ എത്തിയത് മോദിയുടെ അനുഗ്രഹാംശംസകളോടെ ആയിരുന്നുവെന്നും പിണറായി വിജയന്‍ ആരോപിച്ചു.

സന്നിധാനത്ത് വരെ എത്തിയ അക്രമികള്‍ പോലീസുകാരെയും ഭക്തരേയും തേങ്ങയെടുത്ത് അക്രമിക്കുന്ന സ്ഥിതിയുണ്ടായി. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പോലീസ് ഏറെ പാടുപെട്ടു. 144 പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് മോദി സര്‍ക്കാരാണെന്നും പിണറായി കൊല്ലത്ത് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications