കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറുകാരാ, അതൊന്നും ഇവിടെ നടക്കില്ല; കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...

കമലിന് സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും, സംഘപരിവാറിനെ എന്തെങ്കിലും ബോധ്യപ്പെടുത്തേണ്ട കാര്യം അദ്ദേഹത്തിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

  • By Afeef Musthafa
Google Oneindia Malayalam News

കോഴിക്കോട്: ദേശീയഗാന വിവാദത്തില്‍ സംവിധായകന്‍ കമലിന് മുഖ്യമന്ത്രിയുടെ പിന്തുണ. കമലിന് സംഘപരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും, സംഘപരിവാറിനെ എന്തെങ്കിലും ബോധ്യപ്പെടുത്തേണ്ട കാര്യം അദ്ദേഹത്തിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രശ്‌നങ്ങളെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാറിന്റെ അസഹിഷ്ണുത ഇവിടെ നടത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പുത്തൂര്‍ ദേശസേവിനി വായനശാലയില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വിവിധ പുരസ്‌കാരങ്ങളുടെ സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

pinarayivijayan

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ ദേശീയഗാന വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ കമലിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. കമലിന്റെ വീടിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സംഘപരിവാറുകാര്‍ വീടിന് മുന്നില്‍ വെച്ച് ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു.

English summary
Pinarayi against Sanghparivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X