അന്‍വര്‍ എംഎല്‍എക്കെതിരായ കേസില്‍ മുഖ്യമന്ത്രി ഇടപെട്ടു; അന്വേഷണത്തിന് കളക്ടര്‍ക്ക് നിര്‍ദേശം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്കെതിരേ ഉയര്‍ന്ന പരാതികള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ക്ക് ലഭിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് മലപ്പുറം ജില്ലാ കളക്ടറോട് പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

Pvanwar

മലപ്പുറം കളക്ടര്‍ പരാതി പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്ക് കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ പൊരുത്തേക്കേടുകളും അന്വേഷണ പരിധിയില്‍ വരും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

വില്ലേജ് ഓഫീസ് രേഖകളില്‍ സ്വന്തം പേരിലല്ലാത്ത ഭൂമി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്റേതായി എംഎല്‍എ കാണിച്ചതാണ് അന്വേഷണ സംഘത്തിന് സംശയത്തിന് കാരണമായത്. ഇത് അച്ചടി പിശകാണെന്ന എംഎല്‍എയുടെ വിശദീകരണം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവെച്ചതും വിവരാവകാശ കൂട്ടായ്മ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി നല്‍കിയ സത്യവാങ്മൂലങ്ങളില്‍ ഒരേ കാര്യം എംഎല്‍എ ആവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ സത്യവാങ്മൂലത്തിലും അച്ചടി പിശക് സംഭവിച്ചുവെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. വില്ലേജ് ഓഫീസര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം വേണമെന്നാണ് റവന്യൂവകുപ്പ് പറയുന്നത്.

തൃക്കലങ്ങോട് വില്ലേജില്‍ രണ്ടേക്കറോളം ഭൂമി മാത്രമാണ് പിവി അന്‍വര്‍ എംഎല്‍എയുടെ പേരില്‍ ഉള്ളൂവെന്നാണാണ് വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച വിവരം. പക്ഷേ, ആറ് ഏക്കറോളം ഭൂമിയുടെ നികുതി അടച്ച രേഖകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pinarayi Vijayan seeks Detailed probe about PV Anwar MLA's Land case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്