കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി രാജിവക്കണമെന്ന് പിണറായി, വധഭീഷണിയെന്ന് ബിജു രമേശ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെ സിപിഎം നേതൃത്വവും നിലപാട് മാറ്റി. അന്വേഷണം നേരിടുന്ന മാണി രാജിവക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാണിയെ നേരിട്ടാക്രമിക്കാതെയായിരുന്നു പിണറായിയുടെ വിമര്‍ശനം.

അതിനിടെ തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയുമായി കോഴ വിവാദത്തിലെ പരാതിക്കാരന്‍ ഡോ ബിജു രമേശ് രംഗത്തെത്തി. ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

Pinarayi Vijayan

കോഴ വിവാദത്തില്‍ കെഎം മാണി മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്ത പക്ഷം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

ബാര്‍ ലൈസന്‍സിലെ കൈക്കൂലി കേസില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പങ്കുണ്ടെന്നാണ് പിണറായിയുടെ ആരോപണം. നിഷ്പക്ഷവും നീതി പൂര്‍വ്വും ആയ അന്വേഷണം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

വിഷയത്തില്‍ സിബിഐ അന്വേഷണം ആണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. എന്നാല്‍, വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് അദ്ദേഹം സര്‍ക്കാരിന് കത്ത് നല്‍കിയത്. മാണിയുടെ കാര്യത്തില്‍ നിലപാട് മയപ്പെടുത്താനുള്ള പാര്‍ട്ടി നീക്കത്തിന് തടയിട്ടത് വിഎസിന്റെ നടപടിയാണെന്നാണ് പറയപ്പെടുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിജിലന്‍സ് അന്വേണത്തില്‍ വിശ്വാസമില്ലെന്നാണ് ആരോപണം ഉന്നയിച്ച ബിജു രമേശ് പറഞ്ഞത്. എന്നാലും തന്റെ പക്കലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

English summary
Pinarayi Vijayan demands resiganation of KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X