കോഴിക്കോട്ടെ പോലീസുകാര്‍ക്ക് പണി നല്‍കി പിണറായി; ലീവെടുത്തവരും അറ്റന്‍ഷന്‍

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ജില്ലയിലൂടെ കടന്നുപോകുന്നതില്‍ എന്താ പ്രശ്‌നം. പ്രത്യേകിച്ച് സംഭവമൊന്നുമില്ല. പക്ഷേ, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതൊരു പ്രശ്‌നമാണ്.

അവധിയെടുത്ത എല്ലാ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു ജില്ലാ പോലീസ് ഓഫീസര്‍മാര്‍. 63 പോലീസുകാരുടെ അവധിയാണ് റദ്ദാക്കി മടക്കി വിളിച്ചത്. കാരണം മുഖ്യമന്ത്രി ജില്ലയിലൂടെ കടന്നുപോകുന്നുണ്ടത്രെ.

Pinarayi

യാത്രക്കിടെ സുരക്ഷ ഒരുക്കുന്നതിനാണ് ഇത്രയും പോലീസുകാരെ തിരിച്ചുവിളിച്ചത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് പുറമെയാണ് അവധിയെടുത്തവരുടെ ലീവ് റദ്ദാക്കി ജോലിക്കെത്താന്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. നഗരപാതയില്‍ സുരക്ഷ ഒരുക്കാന്‍ മാത്രമാണ് ഇത്രയും പേരെ തിരിച്ചുവിളിച്ചത്. കണ്ണൂരില്‍ റെയ്ഡ്‌കോയുടെ ചടങ്ങില്‍ പങ്കെടുത്ത് രാത്രിയോടെയാണ് മുഖ്യമന്ത്രി കോഴിക്കോട് എത്തുക.

എന്നാല്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ഡ്യൂട്ടിക്ക് ആളെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് കോഴിക്കോട് ഒരു പരിപാടിയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്രയും സുരക്ഷ.

English summary
CM Pinarayi Vijayan escort at Calicut, Leave cancel of 63 Police officers
Please Wait while comments are loading...