കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒപ്പമുണ്ട്; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി; വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി | Oneindia Malayalam

തിരുവനന്തപുരം: ജീവിത പ്രതിസന്ധികളില്‍ തളരാതെ പഠനത്തിനും ജീവിക്കാനുമുള്ള പണം കണ്ടെത്താനായി കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക അവഹേളനങ്ങല്‍ നടന്നിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള നാടകമായിരുന്നു ഇതെന്നായിരുന്നു പ്രധാന ആരോപണം.

ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കു നേരേ പ്രതിഷേധിച്ചും ഹനാന് പിന്തുണയുമായും നിരവധിആളുകളാണ് രംഗത്ത് എത്തുന്നത്. പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്ക് നേരെ കേസെടുക്കണമെന്നാണ് വിഎസ് അച്യുതാനന്ദന്‍ രാവിലെ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

ആരോണപണം

ആരോണപണം

ഒരു വ്യക്തിയുടെ ഫെയ്‌സ്ബുക്ക് ലൈവിന്റെ ചുവടുപിടിച്ചായിരുന്നു ഹനാനെതിരേയുള്ള ആരോപണങ്ങള്‍. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രമോഷനായിരുന്നു മീന്‍പിടുത്തം എന്നായിരുന്നു പ്രധാനം ആരോണപണം. തുടര്‍ന്ന് പെണ്‍കുട്ടിയെ അവഹേളിച്ചുകൊണ്ട് നിരവധി ആളുകള്‍ ലൈവ് ഷെയര്‍ ചെയ്യുകയും പോസ്റ്റിടുകയും ചെയ്തു.

വിഎസ്

വിഎസ്

പിന്നീട് ആരോപണങ്ങളെ തളളിക്കൊണ്ട് ഹനാന് തന്നെ രംഗത്ത് വരേണ്ടിവന്നരിന്നു. പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞിരുന്നു ഇതേ ആവ്യവുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തിയിരിക്കുകയാണ്.

ഫെയ്‌സ്ബുക്കില്‍

ഫെയ്‌സ്ബുക്കില്‍

സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകു മെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജീവിതാനുഭവങ്ങള്‍

ജീവിതാനുഭവങ്ങള്‍

അതിലും മുകളിലാണ് കൊച്ചിയില്‍ താമസിക്കുന്ന ഹനാന്റെ സ്ഥാനം. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്‍ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നുവെന്നും പിണറായി അഭിപ്രായപ്പെട്ടു.

ഹനാനൊപ്പമുണ്ട്

ഹനാനൊപ്പമുണ്ട്

ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

ഇരുതല മൂര്‍ച്ചയുള്ള വാള്‍

ഇരുതല മൂര്‍ച്ചയുള്ള വാള്‍

സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ നിര്‍ദ്ദേശിക്കുന്നു.

എല്ലാ പിന്തുണയും

എല്ലാ പിന്തുണയും

കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്‍ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോലീസിന് നിര്‍ദ്ദേശം

പോലീസിന് നിര്‍ദ്ദേശം

അതേസമയം തന്നെ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹനാന് സംരക്ഷണം നല്‍കാന്‍ ജില്ലാകളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
pinarayi vijayan facebook post about hanan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X