അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല, അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ വിട്ടുവീഴ്ചയുമില്ല!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുത്തെന്ന കുപ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ക്ഷേത്രം ഏറ്റെടുത്തത് സര്‍ക്കാരല്ലെന്നും ക്ഷേത്ര പരിപാലന ചുമതലയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ക്ഷേത്രത്തെ അഴിമതി ചൂഴ്ന്ന സാഹചര്യത്തിലും കോടതി വിധിയുടെ അടിസ്ഥാനത്തിലുമാണ് ക്ഷേത്രം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ബന്ധിച്ച് ഇസ്ലാമാക്കി, സൗദി വഴി ഐസിസ് ക്യാമ്പിലെത്തിക്കാന്‍ ശ്രമം! യുവതി ഹൈക്കോടതിയില്‍....

മുസ്ലീം പള്ളിയിലെ മൂത്രപ്പുരയെ ചൊല്ലി സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു! മുസ്ലീംങ്ങള്‍ നാടുവിടുന്നു

ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഏതോ ദുരുദ്ദേശ്യത്തോടെ, സ്വമേധയാ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നാണ് ചിലര്‍ പ്രചരണം നടത്തുന്നതെന്നും, എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്ങനെ ക്ഷേത്രം പിടിച്ചെടുക്കലാകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. ക്ഷേത്രം സര്‍വ്വതന്ത്ര സ്വതന്ത്രമായ ഒരു സംവിധാനത്തിന് കീഴിലായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നതിന് അടിസ്ഥാനമില്ല.

pinarayivijayan

1951ലെ മദ്രാസ് ഹിന്ദു ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ടിന്റെ കീഴിലായിരുന്നു ഇതിന്റെ നടത്തിപ്പ്. നിയമത്തിന് കീഴിലായിരുന്നുവെങ്കിലും നടത്തിപ്പ് ചുമതല ഒരു പ്രത്യേക സമിതിക്കായിരുന്നു. ആ സമിതി നേരാംവിധമല്ല ക്ഷേത്രം നടത്തുന്നതെന്നും, അവിടെ അഴിമതി നടമാടുകയാണെന്നും പരാതിയുയര്‍ന്നു. അങ്ങനെ പരാതി വന്നാല്‍ എംഎച്ച്ആര്‍സിഇ നിയമപ്രകാരം ക്ഷേത്രത്തെ പൊതുസ്ഥാപനമാക്കി പ്രഖ്യാപിക്കാന്‍ അധികാരം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഹൈക്കോടതി വിധി പ്രകാരമുള്ള നിയമനടപടികള്‍ മാത്രമേ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളു. അതിനെ വര്‍ഗീയമായി വക്രീകരിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലം വിഴുങ്ങാന്‍ സര്‍ക്കാരില്ല, അമ്പലം വിഴുങ്ങികളെ നേരിടുന്നതില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയുമില്ല. ദരിദ്രമായ ക്ഷേത്രങ്ങളും കേരളത്തിലുണ്ട്, അവയെ സംരക്ഷിക്കേണ്ടതുണ്ട്, സഹായിക്കേണ്ടതുണ്ട്. അതിന് എന്തു ചെയ്യാനാകുമെന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
pinarayi vijayan fb post about guruvayur temple issue.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്